»   » ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്തു, അമ്മ രണ്ടു മാസം ആശുപത്രിയില്‍, അമ്മ വേഷത്തില്‍ തിളങ്ങിയ നടി പറയുന്നത്

ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്തു, അമ്മ രണ്ടു മാസം ആശുപത്രിയില്‍, അമ്മ വേഷത്തില്‍ തിളങ്ങിയ നടി പറയുന്നത്

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയിലെ സാധാരണക്കാരിയായ അമ്മയായാണ് സേതുലക്ഷ്മി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ആന്‍മരിയ കലിപ്പിലാണ്, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ ചിത്രങ്ങളില്‍ ഗംഭീരമായ അഭിനയമാണ് ഇവര്‍ കാഴ്ച വെച്ചിട്ടുള്ളത്. ജീവിതത്തിലെ അമ്മ വേഷത്തെക്കുറിച്ചും സ്വന്തം അമ്മയെക്കുറിച്ചും താരം പങ്കുവെയ്ക്കുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ദ്രജിത്ത് നായകനായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കഥാപാത്രത്തെയാണ് തനിക്ക് ഏറെ ഇഷ്ടമെന്നാണ് സേതുലക്ഷ്മി പറയുന്നത്. ഇപ്പോഴും വിട്ടുപോകാത്ത കഥാപാത്രമായിരുന്നു ഇതെന്നും അഭിനേത്രി പറയുന്നു.

ആ സീന്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കരച്ചില്‍ വരും

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അമ്മ വേഷം തന്റെ മനസ്സില്‍ മാത്രമല്ല ഹൃദയത്തിലാണ് ഇടം നേടിയത്. സ്‌ക്രീനില്‍ മാത്രമല്ല നേരിട്ടും കരഞ്ഞു പോവും ആ സീന്‍ കണ്ടാലെന്നാണ് ഇപ്പോഴും നടി പറയുന്നത്.

ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറെ പ്രിയപ്പെട്ടതാണ്

ഉട്ടാപ്പിയയിലെ രാജാവില്‍ മമ്മൂട്ടിയുടെ വളര്‍ത്തമ്മയായി അഭിനയിച്ചിരുന്നു. മമ്മൂട്ടി മരിച്ചുവെന്ന് അറിയുമ്പോള്‍ ഉറക്കെ കരയുന്ന സീന്‍ കോമഡി പോലെയാണെങ്കിലും ആ അമ്മ വേഷവും തനിക്ക് ഏറെ പ്രിയപ്പെട്ടതാമെന്നും സേതുലക്ഷ്മി പറയുന്നു.

ജീവിതത്തിലെ അമ്മ വേഷത്തെക്കുറിച്ച്

മുന്ന് പെണ്ണും ഒരാണുമായി നാല് മക്കളാണ് സേതുലക്ഷ്മിക്ക്. ഇതില്‍ മൂത്തമകള്‍ അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചു. അവസാന സ്റ്റേജിലായിരുന്നു അസുഖം കണ്ടെത്തിയത്.

സാധാരണ കുടുംബത്തിലെ അംഗം

സാധാരണ വീട്ടമ്മ എങ്ങനെയാണോ അതു പോലെയാണ് തന്റെ അമ്മയും. മക്കളുടെയും ബര്‍ത്താവിന്റെയും കാര്യങ്ങളൊക്കെ നോക്കി ജീവിക്കുന്ന സാധാരണ അമ്മ. അച്ഛന്‍ മിലിട്ടറിയിലായിരുന്നു. അച്ഛന്റെ ശമ്പളം എത്താന്‍ അല്‍പ്പമൊന്നു ലേറ്റായാല്‍ ടെന്‍ഷനിടിക്കുമായിരുന്നു അമ്മ.

സ്വന്തം വിജയം കാണാന്‍ അമ്മ കാത്തിരുന്നില്ല

തന്റെ വലിയ വിജയം കാണാന്‍ കാത്തു നില്‍ക്കാതെ യാത്രയായ അമ്മയെ ഓര്‍ത്താണ് താന്‍ ഇപ്പോഴും വിഷമിക്കുന്നത്. കലാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നായിരുന്നു തന്റെ വരവ്. ഒരുപാട് എതിര്‍പ്പുകള്‍ നേരിട്ടാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും താരം പറഞ്ഞു.

English summary
Sethulakshmi about her mother.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam