Don't Miss!
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
'നസ്രിയയായി പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്, ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂവാണ് സ്ട്രസ് കുറയ്ക്കുന്നത്'; ശാലിൻ സോയ
മലയാള സിനിമാരംഗത്ത് ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്.
ആറ് ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് താരം. അഭിനയം കൂടാതെ സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്ന ഒരു ഷോർട്ട് ഫിലിം ശാലിൻ സോയ സംവിധാനം ചെയ്തിട്ടുണ്ട്. വേറെയും നിരവധി ഷോർട്ട് ഫിലിമുകൾ ശാലിൻ സംവിധാനം ചെയ്തിട്ടുണ്ട്.

ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് ശാലിനെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ചെറുപ്പം മുതൽ നൃത്തം ചെയ്യുന്ന താരം കൂടിയാണ് ശാലിൻ. അതേസമയം ശാലിന്റെ ആദ്യ സംവിധാന സംരംഭമായ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.
ശാലിന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശാന്ത് അലക്സാണ്ടര്‍ ആണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിങ്.
ഇപ്പോഴിത തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചുള്ള ശാലിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'സംവിധായികയായി മാറാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ ആദ്യത്തെ സിനിമ പൂർത്തിയായി.'
'പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണ്. ഏഴോളം ഷോർട്ട് ഫിലിമുകൾ ഇതിന് മുമ്പ് ഞാൻ ചെയ്തിട്ടുണ്ട്. വളരെ ചെറിയ ബജറ്റിൽ കുറഞ്ഞ ദിവസത്തിനുള്ളിലാണ് ഈ സിനിമ ചെയ്ത് പൂർത്തിയാക്കിയത്. ഇനി ഞാൻ കൊമേഴ്സ്യൽ സിനിമകൾ ചെയ്യും.'
'അതിനിടയിൽ ഇടയ്ക്ക് ഫെസ്റ്റിവൽ സിനിമകളും ചെയ്യും. എല്ലാ ജോണർ സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം. ഞാൻ ഇപ്പോഴും ചെറിയ കുട്ടിയാണെന്നാണ് എല്ലാവരുടേയും ധാരണ. അതുകൊണ്ട് പക്വതയുള്ള കഥാപാത്രങ്ങൾ എനിക്ക് ലഭിക്കാറുമില്ല. അത് കുറച്ച് ഡാർക്കാണ്. അത് ഭയങ്കര ഡിപ്രസീവാണ്.'
'വല്ലാത്തൊരു വീർപ്പുമുട്ടലാണ്. സിനിമ വിട്ടാൽ മറ്റൊന്നും ചെയ്യാൻ എനിക്ക് അറിയില്ല. മാറ്റി നിർത്തപ്പെടുന്നുവെന്നത് എന്നതിനെ കുറിച്ച് ഞാൻ അധികം ചിന്തിക്കാറില്ല. കേട്ടാൽ എനിക്ക് സങ്കടം വരും. ഞാൻ ഭയങ്കര ഫുഡിയാണ്.'

'സോഷ്യൽമീഡിയ കമന്റ്സ് ഞാൻ വായിക്കാറില്ല. പേര് സെർച്ച് ചെയ്യാൻ പോലും പേടിയാണ്. എന്ത് ഹെഡ്ഡിങിലാണ് എന്നെ കുറിച്ചുള്ള ന്യൂസും വീഡിയോയും വന്നിരിക്കുന്നതെന്ന് അറിയില്ലല്ലോ. അതുകണ്ട് മൂഡ് നഷ്ടപ്പെടുത്താനും എനിക്ക് താൽപര്യമില്ല. വീട്ടിൽ റെസ്ട്രിക്ഷൻ ഇല്ല. മൂന്ന് വയസ് മുതൽ സിനിമാ മേഖലയിലുണ്ട്.'
'എന്റെ അമ്മയ്ക്കും വീട്ടുകാർക്കും ഞാൻ ഒരു ഡാൻസറായും നല്ലൊരു നടിയായും അറിയപ്പെടണമെന്നാണ് ആഗ്രഹം. പൈസയും ഫാൻബേസും ഒന്നു അവരുടെ വിഷയമല്ല. ഞാൻ കൂടുതൽ സംസാരിച്ചിട്ടുള്ളതും സമയം ചിലവഴിച്ചിട്ടുള്ളതും കെ.പി.എ.സി ലളിതാ ആന്റി, നെടുമുടി വേണു അങ്കിൾ എന്നിവരൊക്കെയായിട്ടാണ്.'
Also Read: മോശമായ സ്പർശനം ഉണ്ടായി; ആ നിറത്തിലുള്ള വസ്ത്രം ധരിക്കാൻ പോലും മടിച്ചു; ഐശ്വര്യ ലക്ഷ്മി
'അവർ പറഞ്ഞ് തന്നതൊക്കെ വെച്ച് പ്രവർത്തിക്കാനാണ് എനിക്ക് ആഗ്രഹം. വിശുദ്ധനിലെ പ്രകടനത്തെ കുറിച്ച് നല്ല അഭിപ്രായങ്ങൾ നിരവധി കേൾക്കാറുണ്ട്. അത്തരം കഥാപാത്രങ്ങൾ കിട്ടണമെന്നുണ്ട്. എനിക്ക് സ്വന്തമായി പ്രൊഡക്ഷൻ കമ്പനിയുണ്ട്. അവസരങ്ങൾ കിട്ടാത്തവർക്ക് വേണ്ടിയുള്ളതാണ് ആ കമ്പനി. തടി കുറയണമെന്നാണ് ആഗ്രഹം.'
'ഇപ്പോൾ വർക്കൗട്ട് ചെയ്യുന്നുണ്ട്. നേരത്തെ ഫുഡ് ഒഴിവാക്കി കുറച്ച് ഭാരം കുറച്ചിരുന്നു. പറയാതെ പോയ പ്രണയം ഉണ്ടായിട്ടില്ല. ഇഷ്ടപ്പെടാത്ത സിനിമയെ കുറ്റപ്പെടുത്താറില്ല. ന്യൂട്രലായി സംസാരിക്കും. ചില സിനിമകളിൽ അഭിനയിച്ചതിൽ ഖേദം തോന്നിയിട്ടുണ്ട്.'
'സെലിബ്രിറ്റി സ്റ്റാറ്റസ് അഡ്വാന്റേജ് എടുക്കാറില്ല. പലരും നസ്രിയയായി എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട് ഓട്ടോഗ്രാഫ് ചെയ്യുന്ന സമയത്തായിരുന്നു അത്. ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂസ് സ്ട്രസ് കുറക്കാൻ വളരെ നല്ലതാണ്. എനിക്ക് അനുഭവമുണ്ട്.'
'എന്റെ സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടക്കുന്ന സമയത്ത് പുള്ളിയുടെ ഇന്റർവ്യൂകളുടെ പെരുമഴയായിരുന്നു. ലൊക്കേഷനിൽ സ്ട്രസ് വന്ന് ഇരിക്കുമ്പോൾ ധ്യാൻ ചേട്ടന്റെ ഇൻർവ്യൂ എടുത്ത് കാണും. അത്രയ്ക്കും എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. അത് പുള്ളിക്ക് മാത്രമെ പറ്റൂ' ശാലിൻ സോയ പറഞ്ഞു.
-
'പൊളിറ്റിക്കൽ കറക്റ്റനസ് നോക്കണം; ഇന്നാണെങ്കിൽ ആ രണ്ടു സൂപ്പർ ഹിറ്റ് ഗാനങ്ങളും ഞാൻ ചെയ്യില്ല': കമൽ
-
'നിങ്ങളുടെ പുഞ്ചിരി ഇല്ലാതാക്കാൻ ലോകത്തെ അനുവദിക്കരുത്'; വിവാഹമോചനം വാർത്തകൾക്കിടെ ഭാമയുടെ വാക്കുകൾ!
-
ദിലീപ് അവാർഡിന് വേണ്ടി ചെയ്ത പടം! ആദ്യ സീനിൽ കയ്യടിച്ച ഫാൻസ് മൂന്നാമത്തേത് കഴിഞ്ഞതോടെ നിരാശരായി: കെ ജി ജയൻ