Just In
- 25 min ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 32 min ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
- 1 hr ago
ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലും സല്മാന് ഖാനുമടക്കം വാങ്ങുന്ന പ്രതിഫലം കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്
- 1 hr ago
ബിഗ് ബോസ് 3യില്‍ ഉണ്ടാവുമോ? ഒടുവില്‍ അര്‍ജുന്റെ മറുപടി, വൈറലായി പുതിയ വീഡിയോ
Don't Miss!
- News
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം വർധിക്കും: ഗീത ഗോപിനാഥ്
- Finance
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്; കൊക്കോണിക്സ് ഉള്‍പ്പടെ മൂന്ന് കമ്പനികള്‍
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Sports
IND vs ENG: ചെന്നൈ ക്രിക്കറ്റ് ഫീവറിലേക്ക്, ഇന്ത്യയെ മെരുക്കാന്‍ ഇംഗ്ലീഷുകാരെത്തി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അശ്ലീല കമന്റിട്ട് യുവാവ്! പോലീസ് കൊണ്ട് പോകുമ്പോള്‍ അറിഞ്ഞോളുമെന്ന് നടി ശാലു കുര്യന്
സമൂഹ മാധ്യമങ്ങളിലൂടെയുള്ള അക്രമണങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. സാധാരണക്കാരെ മുതല്‍ സെലിബ്രിറ്റികള്‍ക്ക് വരെ ഇത് തന്നെയാണ് അവസ്ഥ. പലപ്പോഴും നടിമാര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ പ്രയോഗിക്കുന്നവരെ കണ്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ തക്ക മറുപടി നല്കിയാലും ഇതിനൊന്നും ഒരു അറുതിയും ഉണ്ടാവില്ലെന്ന് വീണ്ടും തെളിഞ്ഞ് കൊണ്ടിരിക്കുകയാണ്.
സമൂഹ മാധ്യമത്തിലൂടെ അശ്ലീലമായി കമന്റിട്ട ആള്‍ക്കെതിരെ നടി ശാലു കുര്യന് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ശാലു പങ്കുവെച്ച ചിത്രത്തിന് താഴെയാണ് യുവാവ് അശ്ലീല കമന്റുമായി എത്തിയത്. കമന്റ് പോസ്റ്റ് ചെയ്ത ഉടനെ നടി അയാളുടെ ഫോട്ടോ സഹിതം സ്വന്തം പേജില്‍ പങ്കുവെച്ചിരുന്നു. ഇക്കാര്യം ചൂണ്ടി കാണിച്ച് ശാലു പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാവുകയാണ്.

ശാലു കുര്യന്റെ കുറിപ്പ്
ആര്‍ട്ടിസ്റ്റുകളുടെ പേജിലും ചിത്രങ്ങളിലും അശ്ലീലവും അനുചിതവുമായ അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുന്ന ആളുകള്‍ ഇത് നിങ്ങളുടേതു പോലുള്ള ഒരു തൊഴിലാണെന്ന് മനസ്സിലാക്കുക. ടിവിയിലും സിനിമാ വ്യവസായത്തിലും ആയിരിക്കുന്നതിലൂടെ ഞങ്ങള്‍ ഞങ്ങളുടെ ധാര്‍മ്മികതയിലും വിട്ടുവീഴ്ച ചെയ്യുന്നുണ്ടന്നു അര്‍ത്ഥമാക്കുന്നില്ല. ഞങ്ങളെ കുറിച്ച് നിങ്ങള്‍ ധാരാളം വ്യാജ കഥകള്‍ കേള്‍ക്കുന്നുണ്ടാകും അവ ഗൗരവമായി എടുക്കുക്കേണ്ടതില്ല കാരണം അവയില്‍ മിക്കതും നുണ പ്രചാരണങ്ങള്‍ ആണ്.

സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ടന്നു അറിഞ്ഞിരിക്കുക. നിങ്ങളുടെ മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍ എന്നിവരുടെ മുന്നില്‍ പെട്ടെന്നു പോലീസ് വന്ന് നിങ്ങളെ വീട്ടില്‍ നിന്ന് കൊണ്ടു പോകുമ്പോള്‍ മാത്രമേ നിങ്ങള്‍ ചെയ്യ്തതിന്റെ ഗൗരവവും പ്രത്യാഘാതങ്ങളും നിങ്ങള്‍ക്ക് അറിയാന്‍ കഴിയൂ, ഒപ്പം നിങ്ങളുടെ അടുത്ത ആളുകള്‍ നിങ്ങളുടെ പ്രവര്‍ത്തികളെ പറ്റി അറിയുകയും ലജ്ജിക്കുകയും ചെയ്യും, നിങ്ങള്‍ സഹിക്കേണ്ടിവരുന്ന കഷ്ടത മറക്കരുത് നിങ്ങളുടെ ആനന്ദത്തിനു വേണ്ടി കുറ്റകരമായ ഇത്തരം പ്രവര്‍ത്തി ചെയ്യേണ്ടി വരുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ക്ക് സാമ്പത്തികമായും കേസ് പരം ആയിട്ടും ഒരുപാടു കഷ്ടതകള്‍ അനുഭവിക്കേണ്ടി വരും.

യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയകളിലും വീഡിയോകളും ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്ത് സ്ലോ മോഷനില്‍ സൂം ചെയ്യുകയും ചെയ്ത് പോസ്റ്റു ചെയ്യുകയും ചെയ്യുന്ന ആളുകള്‍ക്കും കൂടാതെ ലിങ്കില്‍ അഭിപ്രായമിടുകയും പോസ്റ്റു ചെയ്യുകയും ചെയ്യുന്ന ആളുകള്‍ക്കും ഇത് ബാധകമാണ്. നിങ്ങളുടെ ചാനലിന് സബ്സ്ക്രിപ്ഷന് കിട്ടാനും ലൈക്ക്സും ഷെയറും കൂട്ടാനും ഒക്കെ ആവാം നിങ്ങള്‍ ഇത് ചെയ്യുന്നത്. എന്നാല്‍ പോലീസും സൈബര്‍ കേസ് നടപടികളും ആരംഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ ഇത് ഒരിക്കലും ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ ആഗ്രഹിക്കും.

കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഫലം വരുന്നതുവരെ കാത്തിരിക്കുക, നിങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്തു ആണ് പ്രവര്‍ത്തിക്കുന്നത് എങ്കിലും നിങ്ങളെ വളരെ എളുപ്പം സൈബര്‍ പോലീസിനു കണ്ടു പിടിക്കാന്‍ സാധിക്കുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളെ മാത്രമല്ല, നിങ്ങളുടെ ജോലിയെയും പഠനത്തെയും ബാധിക്കും. സോഷ്യല്‍ മീഡിയ വളരെ ശക്തവും ഇരുതല മൂര്‍ച്ചയുള്ള വാളും ആണ്. സ്ത്രീകളെ കുറിച്ച് മോശം വാക്കുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പോസ്റ്റുചെയ്യുന്നതിന് മുമ്പ് വരും വരായ്കകളെ കുറിച്ച് ചിന്തിക്കുക.

നിങ്ങള്‍ പിന്നീട് പോസ്റ്റ് ചെയ്യ്ത കണ്ടന്റ് ഇല്ലാതാക്കുകയാണെങ്കില്‍ പോലും, പോസ്റ്റ് ചെയ്ത ആളെ കണ്ടെത്താനും അത് തിരികെ നേടാനും ഒരു കേസ് ഫ്രെയിം ചെയ്യാനും പോലീസിന് കഴിയും. അറസ്റ്റു ചെയ്തു കഴിഞ്ഞാല്‍ ക്ഷമിക്കണം, കരയുക എന്നിവയൊന്നും സഹായിക്കില്ല. സൈബര്‍ പോലീസ് കര്‍ശനമായിത്തീര്‍ന്നു, കുറ്റവാളികളെ മുമ്പത്തേതിനേക്കാള്‍ വേഗത്തില്‍ പിടികൂടും. ഇത് ഒരു എളിയ അഭ്യര്‍ത്ഥനയായി എടുക്കുക. ഈ തൊഴിലില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന എല്ലാ വനിതാ കലാകാരികള്‍ക്കും വേണ്ടി. ആത്മാര്‍ത്ഥതയോടെ, ഷാലു കുരിയന്‍.
എന്താ സംഭവിച്ചതെന്ന് ഇപ്പോളും മനസിലായിട്ടില്ല! എല്ലാം നഷ്ട്ടപെട്ട നിമിഷത്തെ കുറിച്ച് വീണ നായര്‍