Don't Miss!
- News
ബജറ്റ് 2023: മത്സ്യബന്ധന മേഖലയ്ക്ക് 6000 കോടിയുടെ പുതിയ പദ്ധതി: ഹോര്‍ട്ടികള്‍ച്ചറിന് 2200 കോടി
- Automobiles
ഇനി സിഎൻജിയുടെ കാലമല്ലേ; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
ബേബി ശ്യാമിലിയുടെ കിടിലന്‍ മേക്കോവര്‍! സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ബാലതാരങ്ങളാണ് ബേബി ശാലിനിയും സഹോദരി ബേബി ശ്യാമിലിയും. ശാലിനി സിനിമയിലെത്തി തിളങ്ങി നിന്നതിന് പിന്നാലെയാണ് ശ്യാമിലിയും സിനിമയിലേക്ക് എത്തുന്നത്. ദേശീയ പുരസ്കാരമടക്കം സ്വന്തമാക്കിയിട്ടുള്ള ശ്യാമിലി ബാലതാരമായി ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചു പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.
ബാലതാരമായി അഭിനയിച്ചതിന് ശേഷം സിനിമാ ജീവിതത്തില്‍ നിന്നും മാറി നിന്ന ശ്യാമിലി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയിരുന്നു. നായികയായിട്ടുള്ള മടങ്ങി വരവിനും ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ ഒരുക്കിയത്. ശാലീന സൗന്ദര്യത്തിനുടമയായ ശ്യാമിലി ഇപ്പോള്‍ ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെ പുറത്ത് വിട്ട ചില ചിത്രങ്ങളാണ് തരംഗമായി കൊണ്ടിരിക്കുന്നത്.

ഗ്ലാമറസ് ലുക്കില്‍ ശ്യാമിലി
നടി ശ്യാമിലി ബാലതാരമായി വന്ന് വിസ്മയിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി വന്ന് മലയാള പ്രേക്ഷകരെ അതിശയിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പുറത്ത് വിട്ടിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. ഇതുവരെ കാണാത്ത തരത്തില്‍ തകര്‍പ്പന്‍ മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നടി ബേബി ശ്യാമിലി
ബാലതാരമായി അഭിനയം തുടങ്ങിയതോടെയാണ് ബേബി ശ്യാമിലി എന്ന പേരില്‍ നടി അറിയപ്പെട്ട് തുടങ്ങിയത്. രണ്ടാം വയസ് മുതലാണ് ശ്യാമിലി അഭിനയിച്ച് തുടങ്ങിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യന്‍ ലോകത്തെ എല്ലാ ഇന്‍ഡസ്ട്രികളിലും ചെറുപ്പത്തില്‍ തന്നെ ശ്യാമിലി അഭിനയിച്ചിരുന്നു. ഒരു സിനിമയില്‍ മാത്രമേ ഉള്ളുവെങ്കിലും ബോളിവുഡിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ശ്യാമിലിയ്ക്ക് കഴിഞ്ഞിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ നാല്പതോളം സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് ശ്യാമിലി സിനിമയില്‍ നിന്നും മാറി നിന്നത്.

ദേശീയ പുരസ്കാരം കൈയിലെത്തി
അഭിനയം തുടങ്ങി ആദ്യ സിനിമകളിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച ശ്യാമിലിയെ തേടി ദേശീയ പുരസ്കാരം വരെ എത്തിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ശ്യാമിലിയ്ക്ക് ലഭിച്ചത്. ഇതേ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്കാരവും ശ്യാമിലിയ്ക്ക് ലഭിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ അഞ്ജലി എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിച്ചതും ശ്യാമിലിയായിരുന്നു.

ത്രസിപ്പിച്ച സിനിമകള്‍ വേറെയും
തമിഴില്‍ അഞ്ജലി എന്ന സിനിമ ഹിറ്റാക്കിയ വര്‍ഷം തന്നെ മലയാളത്തിലും ശ്യാമിലി ഒരു സിനിമ തരംഗമാക്കിയിരുന്നു. ജയറാമിന്റെ മകളായി അഭിനയിച്ച മാളൂട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ബേബി ശ്യാമിലി മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. മാളൂട്ടിയ്ക്ക് പിന്നാലെ ജയറാമിനൊപ്പം പൂക്കാലം വരവായി, എന്ന ചിത്രത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. കിലുക്കാംപെട്ടി, നിര്‍ണയം, ലാളനം, ഹരികൃഷ്ണന്‍സ്, എന്നിങ്ങനെ ശ്യാമിലി അഭിനയിച്ച എല്ലാ സിനിമകളും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളായിരുന്നു.
-
ഉർവശിയെ പുകഴ്ത്താൻ മഞ്ജു വാര്യരെ കുത്തിപ്പറയേണ്ട കാര്യമെന്താണ്?; മഞ്ജു പിള്ളയോട് സോഷ്യൽ മീഡിയ
-
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര