For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വേറെ മതം നോക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ, സിനിമാ നടിയെന്ന് പറഞ്ഞ് ആലോചനകൾ മുടങ്ങി'; ഷംന കാസിം

  |

  ഡാൻസ് വേദികളിലൂടെയാണ് നടി ഷംന കാസിമിനെ മലയാളത്തിൽ കൂടുതൽ പരിചയം. മലയാള സിനിമയിൽ അത്ര സജീവമല്ലാത്ത നടി പക്ഷെ മറുഭാഷകളിൽ തുടരെ സിനിമകളിലഭിനയിക്കുന്നുണ്ട്. 2004 ൽ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് നടി അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. മലയാളത്തിൽ ചട്ടക്കാരി എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്തു. തമിഴ്, തെലുങ്ക് ഭാഷകളിലാണ് പിന്നീട് കൂടുതലും അഭിനയിച്ചത്.

  ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് താൻ വിവാഹം കഴിക്കാൻ പോവുന്ന വിവരം ഷംന ആരാധകരെ അറിയിച്ചത്. ജെബിഎസ് ​ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ ഷാനിദ് ആണ് വരൻ. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയും നടി പങ്കുവെച്ചിരുന്നു. 33ാം വയസ്സിലാണ് നടി വിവാഹം കഴിക്കുന്നത്. വിവാഹം നീണ്ടു പോയതിനെക്കുറിച്ച് മനോരമയോട് സംസാരിച്ചിരിക്കുകയാണ് ഷംന ഇപ്പോൾ.

  Also Read: കയ്യിട്ടാൽ പാമ്പ് കടിക്കും, ശിവന്റെയും പാർവതിയുടെയും ചിത്രം മുതൽ ആഫ്രിക്കൻ ചില്ലറ വരെ; വീണയുടെ ബാഗിലുള്ളത്!

  'ഞാൻ വിവാഹം കഴിക്കാത്തതിനെ പറ്റി മമ്മിയോട് എപ്പോഴും ചോദ്യം വരുമായിരുന്നു. കുടുംബത്തിലെ ഏത് ഫംങ്ഷന് പോയാലും ഈ ചോദ്യങ്ങളാണ് വരിക. വിവാഹം വൈകുന്നത് കൊണ്ട് വേറെ കാസ്റ്റ്, റിലീജിയൻ ഒക്കെ നോക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കും. എന്റെ പ്രായത്തിലുള്ള കുടുംബത്തിലെ എല്ലാവരും വിവാഹം കഴിച്ചു'

  'വിവാഹാലോചനകൾ നടക്കാൻ തുടങ്ങിയിട്ട് മൂന്ന് നാല് കൊല്ലമായി. പക്ഷെ എന്തൊക്കെയോ കാരണം കൊണ്ട് നടന്നില്ല. ചിലത് എനിക്ക് ഇഷ്ടമാവില്ല, എനിക്ക് ഇഷ്ടമായത് ചിലപ്പോൾ ഞാൻ സിനിമാ നടി ആയത് കൊണ്ട് അവരുടെ ഫാമിലിക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല'

  'രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ ഈ വിവാഹം നടക്കുന്നതിൽ സന്തോഷമുണ്ട്. വിവാഹ സമയത്ത് നമ്മൾ നമ്മളുടെ സന്തോഷം മാത്രമേ ചിന്തിക്കൂ. ഈ പ്രായത്തിൽ വിവാഹ കഴിക്കുന്നതിനാലും ഇത്രയും നാൾ വീട്ടുകാരോടൊപ്പം നിന്നതിനാലും അവരുടെ മനസ്സ് കൂടെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. പെൺകുട്ടികൾ ജോലി ചെയ്ത് സമ്പാദിച്ച് സ്വന്തം കാലിൽ നിന്ന ശേഷം മാത്രമേ വിവാഹം കഴിക്കാവൂ എന്നാണ് എന്റെ അഭിപ്രായം'

  '‌മുപ്പത് വയസ്സാവുമ്പോഴേ പെൺകുട്ടികൾക്ക് പക്വത വരൂയെന്നും സ്വന്തമായി ചിന്തിക്കാൻ തുടങ്ങൂയെന്നും ഞാൻ കരുതുന്നു. വിവാഹ മോചനവും പ്രശ്നങ്ങളും ചെറിയ പ്രായത്തിൽ നടന്ന വിവാ​ഹങ്ങളിലാണ് കൂടുതലും കാണുന്നതെന്നും ഷംന അഭിപ്രായപ്പെട്ടു'

  Also Read: മലയാളികള്‍ക്ക് എന്നെ പേടി, ഗ്ലാമര്‍ സിനിമ ചെയ്തിട്ടും എന്നോടാരും അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞിട്ടില്ല: ഷക്കീല

  ഷാനിദിന്റെ വീട്ടുകാരിൽ നിന്നും പ്രൊഫഷന് പിന്തുണ ലഭിക്കുന്നുണ്ടെന്നും ഷംന വ്യക്തമാക്കി. അതേസമയം വിവാഹത്തോടനുബന്ധിച്ച് രണ്ട് മാസത്തേക്ക് ഇടവേള എടുക്കുകയാണെന്നും നടി വ്യക്തമാക്കി. നിക്കാഹ് കഴിഞ്ഞു. കണ്ണൂരിലായിരുന്നു ചടങ്ങ്. ബാക്കി ചടങ്ങുകൾ ഈ മാസം അവസാനമോ അടുത്ത മാസമോ ഉണ്ടാവും. മലപ്പുറമാണ് ഷാനിദിന്റെ സ്വദേശം. വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം ദുബായിൽ സെറ്റിൽ ചെയ്യാനൊരുങ്ങുകയാണ് ഷംന.

  ​ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട് വിളിച്ചപ്പോഴാണ് ഷാനിദിനെ ആദ്യം പരിചയപ്പെടുന്നത്. പിന്നീട് ദുബായിലെ മർഹബ എന്ന പരിപാടിയിൽ വെച്ച് നേരിട്ട് പരിചയപ്പെട്ടു. അന്ന് തന്നെ രണ്ട് പേർക്കും പരസ്പരം ഇഷ്ടം തോന്നിയിരുന്നെന്നും ഷംന വ്യക്തമാക്കി.

  Read more about: shmna kasim
  English summary
  Actress Shamna Kasim About Why She Marrying In Her Thirties; Says Women Need To Be Independent
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X