For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ഷംന കാസിം വിവാഹിതയാവുന്നു, പ്രിയപ്പെട്ടവനോടൊപ്പമുളള ചിത്രം വൈറല്‍

  |

  മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന നടിയാണ് ഷംന കാസിം. നൃത്ത വേദികളിലൂടെയാണ് ഷംന പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. 2004 മുതല്‍ സിനിമയില്‍ ഉണ്ടെങ്കിലും നര്‍ത്തകിയായിട്ടാണ് നടിയെ ആദ്യം അറിയപ്പെട്ടത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ ലോകത്തും മിനിസ്‌ക്രീനിലും നടി സജീവമാണ്. പൂര്‍ണ്ണ എന്നാണ് നടിയെ അവിടെ അറിയപ്പെടുന്നത്. മലയാളത്തിലേത് പോലെ അവിടേയും നിരവധി ആരാധകരുണ്ട്.

  Also Read:നടിമാര്‍ക്ക് വസ്ത്രം മാറാന്‍ ഞങ്ങള്‍ മുണ്ടും പിടിച്ച് നിന്നു, സോമനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് കമല്‍ ഹാസന്‍

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഷംന കാസിം. തന്റെ സിനിമാ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം ചെറിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത് താരം പങ്കുവെച്ച പുതിയൊരു ചിത്രമാണ്. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേയ്ക്ക് കടക്കാന്‍ ഒരുങ്ങുകയാണ് താരം.

  Also Read: ബിഗ് ബോസ് ഷോയില്‍ നിന്ന് ഡോക്ടര്‍ പുറത്തായിട്ടില്ല, ഇപ്പോള്‍ റോബിനുള്ളത് ഇവിടെ, ഇനി ട്വിസ്റ്റോ...

  ഷംന വിവാഹിതയാവുകയാണ്. ഷാനിദ് ആസിഫ് അലി ആണ് വരന്‍. ഷാനിദിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. 'കുടുംബത്തിന്‌റെ അനുഗ്രഹത്തോടെ ജീവിതത്തിന്റ പുതിയൊരു ഘട്ടത്തിലേയ്ക്ക് കടക്കുന്നു' എന്ന് കുറിച്ച് കൊണ്ടാണ് വിവാഹ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.

  ഷംനയ്ക്ക് ആശംസയുമായി തെന്നിന്ത്യന്‍ സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്. നടിയ്ക്കും ഷാനിദിനും നല്ലൊരു ജീവിതം ആശംസിക്കുന്നുണ്ട്.

  വരനെ കുറിച്ചുള്ള കൂടുതല്‍ വിവരം വെളിപ്പെടുത്തിയിട്ടില്ല.

  ഷംനയുടേയും ഷാനിദിന്റേയും ചിത്രം സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറല്‍ ആയിട്ടുണ്ട്. സിമ്പിള്‍ ലുക്കിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള കുര്‍ത്തയാണ് ഷംന ധരിച്ചിരിക്കുന്നത്.

  പേളി മാണി, ശില്‍പ ബാല, റിമി ടോമി, ലക്ഷ്മി നക്ഷത്ര, പ്രിയ മണി, പാരീസ് ലക്ഷ്മി, പ്രിയങ്ക നായര്‍. നീരവ് തുടങ്ങിയവര്‍ ഷംനയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്. വിവാഹത്ത കുറിച്ചുളള മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഉടനെ അറിയാന്‍ സാധിക്കുമെന്നാണ് വിവരം.

  വിവാഹത്തിന് തനിക്ക് വലിയ ധൃതിയില്ലെന്ന് ഷംന ഇന്ത്യാഗ്ലിഡ്‌സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ തിരക്കിട്ട് ആലോചനകള്‍ നോക്കുകയാണെന്നും അന്ന് കൂട്ടിച്ചേർത്തു.

  'എവിടെ ചെന്നാലും വിവാഹത്തെ കുറിച്ചാണ് ആദ്യം ചോദിക്കുന്നത്. അത് നടക്കുമ്പോള്‍ നടക്കട്ടെ എന്നാണ് തന്റെ നിലപാട്'; ഷംന വിവാഹത്തെ കുറിച്ച് പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

  ഇതേ അഭിമുഖത്തില്‍ തന്നെ വിവാഹം കഴിച്ചവര്‍ നല്‍കിയ ഉപദേശത്തെ കുറിച്ചും ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. വെറുതെ ചെന്ന് എടുത്ത് ചാടരുതെന്നാണ് അവര്‍ പറയുന്നത്.

  നോര്‍ത്ത് ഇന്ത്യനെ വിവാഹം ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആരായാലും സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടാവണം എന്നാണ് ഷംന അന്ന് പറഞ്ഞത്.

  എം പത്മകുമാര്‍ സംവിധാനം ചെയ്ത വിസിതിരനാണ് ഷംനയുടേതായി പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം. പത്മകുമാറിന്റെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജോസഫിന്റെ തമിഴ് പതിപ്പാണിത്. ഷംനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

  വളരെ സെലക്ടീവായിട്ടാണ് ഷംന സിനിമകള്‍ ചെയ്യുന്നത്. അതീവ ഗ്ലാമറസായി നടി പ്രത്യക്ഷപ്പെടാറില്ല. അത്തരം റോളുകളുളള ചിത്രങ്ങളോട് ഒരു ഉപേക്ഷയും നോക്കാതെ 'നോ' പറയാറുണ്ട്. എത്ര വലിയ ചിത്രമായാലും അതീവ ഗ്ലാമറസ് രംഗങ്ങള്‍ ഷംന ചെയ്യില്ല. ഇതിന്റെ പേരില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നടി ഒഴിവാക്കിയിട്ടുണ്ട്.

  English summary
  Actress Shamna Kasim Getting Married To shanid Asif Ali, pictures went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X