For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറ് തവണ പ്രസവിക്കണമെന്നാണ് എന്റെ തീരുമാനം! മമ്മിയെ വെല്ലുവിളിച്ച തീരുമാനമായി നടി ഷംന കാസിം

  |

  നടി ഷംന കാസിമിന്റെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നത്. ഷംന സിനിമയിലെത്തിയിട്ട് പതിമൂന്ന് വര്‍ഷത്തോളമായിരിക്കുകയാണ്. മുപ്പതു വയസുകാരിയായ നടി വൈകാതെ വിവാഹിതയാവുമെന്നാണ് കരുതുന്നത്. അതേ സമയം ഉമ്മ അഞ്ച് പ്രസവിച്ചത് കൊണ്ട് താന്‍ ആറ് തവണ പ്രസവിക്കുമെന്ന് പറയുകയാണ് നടി.

  ഇതുവരെ ആരോടും പറായത്ത ചില കഥകളാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷംന കാസിം വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ ജനിച്ച ആശുപത്രിയെ കുറിച്ചും ചെറുപ്പത്തില്‍ കിണറ്റില്‍ വീഴാതെ രക്ഷപ്പെട്ട കഥകളുമൊക്കെ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

  വനിതയുടെ കവര്‍ചിത്രത്തില്‍ എന്നോടൊപ്പമുള്ളത് എന്റെ കുഞ്ഞല്ല. പക്ഷേ ആറ് കുഞ്ഞുങ്ങള്‍ വേണമെന്നാണ് ആഗ്രഹം. ഞങ്ങള്‍ അഞ്ച് മക്കളായിരുന്നു. ഞാന്‍ മമ്മിയോട് പറയും നോക്കിക്കോ, മമ്മി അഞ്ച് പ്രസവിച്ചെങ്കില്‍ ഞാന്‍ ആറ് പ്രസവിക്കുമെന്ന്. അപ്പോള്‍ മമ്മ പറയും, 'പറയാന്‍ നല്ല എളുപ്പമാണ്. ഒരെണ്ണം കഴിയുമ്പോള്‍ കാണാം' എന്ന്. ഞാന്‍ വളരെ സീരിയസായാണ് പറയുന്നത്. ഗര്‍ഭിണിയാകുക, അമ്മയാകുക, എന്നൊക്കെയുള്ള അനുഗ്രഹ മുഹൂര്‍ത്തങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ഉറപ്പായും ഞാന്‍ ആറ് പ്രസവിക്കും. മമ്മിയെ പിന്നിലാക്കും.

  കണ്ണൂര്‍ തയ്യിലാണ് ഞങ്ങളുടെ കുടംബം. എന്റെ ഡാഡി കാസിം. മമ്മി റംല ബീവി. ഞാനും നാല് സഹോദരങ്ങളും. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് ഇവിടെ വരെയെത്തി എന്ന് പറയുമ്പോള്‍ സ്ട്രഗിള്‍ അനുഭവിച്ചത് ഞാനല്ല. മമ്മിയാണ്. ഞാനൊരു കലാകാരിയാകണം, അറിയപ്പെടണം എന്നൊക്കെ മമ്മിയ്ക്കായിരുന്നു നിര്‍ബന്ധം. ഡാന്‍സ് പഠിച്ച് തുടങ്ങിയ കാലം മുതല്‍ അമ്പലത്തിന്റെയും പള്ളികളുടെയും പരിപാടികളില്‍ ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്.

  Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

  തട്ടമിട്ടില്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നവരുണ്ട്. സിനിമയിലേക്ക് വന്നപ്പോഴും പലരും പലതും പറഞ്ഞു. പക്ഷേ അവര്‍ക്കൊന്നും എന്റെ വിശ്വാസത്തെ കുറിച്ച് അറിയില്ല. കൃത്യമായി നിസ്‌കരിക്കുന്നയാളാണ് ഞാന്‍. ഓര്‍മ വെച്ച നാള്‍ മുതല്‍ എല്ലാ നോമ്പും എടുത്തിട്ടുണ്ട്. നോമ്പ് കാലമായാല്‍ മറ്റൊരു ഷംനയാണ് ഞാന്‍. ഫുള്‍ ടൈം സ്പിരിച്വല്‍ ലോകത്താണ്. ഇതൊന്നും അറിയാതെ വിമര്‍ശിക്കുന്നവരോട് എനിക്ക് മറുപടിയില്ല.

  എന്റെ മമ്മി ബാക്കി നാല് മക്കളെയും കണ്ണൂരിലുള്ള വലിയ ഹോസ്പിറ്റലിലാണ് പ്രസവിച്ചത്. എന്നെ മാത്രം നാട്ടിലെ കമ്യൂണിറ്റി ഹെല്‍ത് റൂമില്‍. ആശുപത്രി സൗകര്യം കുറവുള്ള നാട്ടിന്‍ പുറത്തൊക്കെ അന്ന് ഡെലിവറിക്കായി ഇങ്ങനെ ഒരു മുറിയുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ തകര്‍ന്ന് തരിപ്പണമായി. നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും അഭയമായി കിടക്കുന്ന ആ മുറിയുടെ മുന്നിലൂടെ പോകുമ്പോള്‍ മമ്മി പറയും 'വല്യ നടിയായ' ഷംന കാസിമിനെ പ്രസവിച്ച 'ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലാണ് ആ കാണുന്നതെന്ന്.

  രഹസ്യമായിട്ടായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ ക്ലൈമാക്‌സ് മാസ് സീനായി മാറി. അന്ന് മൂന്നോ നാലോ വയസേയുള്ളു. വീടിന്റെ ടെറസിന്റെ മുകള്‍ വശത്തായി ഒരു പൂച്ച പ്രസവിച്ചു. ഇത്താത്തയാണ് വിവരം പറഞ്ഞത്. അടുത്ത് പോയി കാണണമെന്ന് ഒരാഗ്രഹം. ആരും കാണാതെ നേരെ ടെറസിന്റെ മുകളിലേക്ക്. അവിടെ നിന്ന് പിന്നെയും കുറേ മുകളിലേക്ക് കയറണം. പിന്നെ, എന്താ സംഭവിച്ചതെന്ന് ഒരു ഐഡിയയുമില്ല. ഞാന്‍ വായുവിലൂടെ താഴേക്ക് പതിക്കുകയാണ്. നേരെ വന്ന് വീണത് കിണറിന്റെ കെട്ടിന് മുകളില്‍. ഇത്തിരി അങ്ങോട്ട് മാറിയിരുന്നെങ്കില്‍ നേരെ കിണറ്റില്‍. ഇത്തിരി ഇങ്ങോട്ട് വീണിരുന്നേല്‍ മുറ്റത്തേ കല്ലില്‍. കണ്ണ് തുറക്കുമ്പോള്‍ ആശുപത്രിയിലാണ്. അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവന്‍ കിട്ടിയതെന്ന്.

  English summary
  Actress Shamna Kasim Remember Her Childhood Memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X