twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷര്‍ട്ട് ഊരി കളഞ്ഞ് പെട്ടെന്ന് ടീ ഷര്‍ട്ട് ധരിക്കണം; അത്രയും ആളുകളുടെ മുന്നില്‍ നിന്ന അവസ്ഥയെ കുറിച്ച് ശാരി

    |

    കണ്ണുകള്‍ കൊണ്ട് അഭിനയിച്ച് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാരി. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയ നടിയുടെ പൂച്ചക്കണ്ണുകളായിരുന്നു പ്രത്യേകത. ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങള്‍ ചെയ്തു. ശാരിയെ കുറിച്ച് പറയുമ്പോള്‍ ദേശാടനക്കിളികള്‍ കരയാറില്ല എന്ന സിനിമയിലെ സാലി എന്ന കഥാപാത്രത്തെയാവും ആരാധകര്‍ പോലും ഓര്‍മ്മിക്കുക.

    നടി കാര്‍ത്തികയുടെ കൂടെ കട്ടയ്ക്ക് അഭിനയിച്ച് ശാരി കൈയ്യടി വാങ്ങിയ ചിത്രമാണത്. സിനിമയിലെ ചില സീനുകള്‍ ചെയ്യാന്‍ താന്‍ മടിച്ചിരുന്നുവെന്ന് പറയുകയാണ് നടി. അതുപോലെ പൂച്ചക്കണ്ണുകള്‍ കൊണ്ട് പോസിറ്റീവ് വേഷം ചെയ്യാന്‍ സാധിക്കില്ലെന്ന ചിന്തയെ പറ്റിയും ശാരി പറഞ്ഞു.

    കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മുന്‍പ് അഭിനയിച്ചിരുന്ന കാലത്തെ ഓര്‍മ്മകളും അനുഭവങ്ങളുമൊക്കെ ശാരി പങ്കുവെച്ചത്. നടിയുടെ വീഡിയോ വീണ്ടും വൈറലായതോടെ ഈ കഥകള്‍ ചര്‍ച്ചയായി തുടങ്ങി.

    Also Read: ഇത്രയും കഴിവുള്ള വ്യക്തി ബിഗ് ബോസ് ചരിത്രത്തിലില്ല; ദില്‍ഷയെ പുകഴ്ത്തി സോഷ്യല്‍ മീഡിയAlso Read: ഇത്രയും കഴിവുള്ള വ്യക്തി ബിഗ് ബോസ് ചരിത്രത്തിലില്ല; ദില്‍ഷയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

    ഇട്ടിരിക്കുന്ന യൂണിഫോം ഷര്‍ട്ട് അഴിച്ച് പെട്ടെന്ന് ആ ടീ ഷര്‍ട്ട് ഇടണം

    ദേശാടനക്കിളികള്‍ കരയാറില്ല എന്ന സിനിമയില്‍ നിന്നും സ്‌കൂളിലെ കുട്ടികളെ വെക്കേഷന് ടൂര്‍ കൊണ്ട് പോവുകയാണ്. ആ സമയത്താണ് ഞാനും കാര്‍ത്തികയും ഒളിച്ചോടുന്നത്. അവരില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷം ഞങ്ങളുടെ യൂണിഫോം മാറ്റുന്ന സീനുണ്ട്.

    കാരണം യൂണിഫോമിട്ട് മുന്നോട്ട് പോയാല്‍ ആളുകള്‍ തിരിച്ചറിയും. ഇട്ടിരിക്കുന്ന യൂണിഫോം ഷര്‍ട്ട് അഴിച്ച് പെട്ടെന്ന് ആ ടീ ഷര്‍ട്ട് ഇടണം. ആ ടേക്ക് അഞ്ചാറ് തവണ എടുത്തു. എനിക്കാണെങ്കില്‍ ഭയങ്കര മടിയായിരുന്നു.

    Also Read: എന്റെ ക്ലിപ്പും ഹോട്ട് ഫോട്ടോസുമൊക്കെ ആദ്യമേ ഞാന്‍ കണ്ടിട്ടുണ്ട്; മോര്‍ഫിംഗില്‍ എന്തുമാകാമെന്ന് ശാലു മേനോന്‍Also Read: എന്റെ ക്ലിപ്പും ഹോട്ട് ഫോട്ടോസുമൊക്കെ ആദ്യമേ ഞാന്‍ കണ്ടിട്ടുണ്ട്; മോര്‍ഫിംഗില്‍ എന്തുമാകാമെന്ന് ശാലു മേനോന്‍

    ആ പ്രായത്തില്‍ അതൊക്കെ ഒരു നാണമുള്ള കാര്യമാണ്

    ഇത് വേണ്ട സാര്‍, എന്നെ കൊണ്ട് സാധിക്കില്ലെന്നോക്കെ സംവിധായകനോട് പറഞ്ഞു. പക്ഷേ അത് ചെയ്‌തേ പറ്റൂ. ലൈറ്റ് ഒക്കെ പോവാന്‍ തുടങ്ങി. ശാരീ.. ഒറ്റ ടേക്കല്ലേ, വേഗം ചെയ്യാന്‍ നോക്കൂ എന്നൊക്കെ ആളുകള്‍ പറഞ്ഞു. അതൊക്കെ കേട്ടതോടെ എനിക്ക് ആകെ ടെന്‍ഷനായി. ആ സീനില്‍ മോശമായിട്ടൊന്നുമില്ല.

    പക്ഷേ ആ പ്രായത്തില്‍ അതൊക്കെ ഒരു നാണമുള്ള കാര്യമാണ്. കാരണം അവിടെ ഒത്തിരി ആളുകള്‍ ഉണ്ടായിരുന്നു. അതിന്റേതായ നാണവും മടിയുമൊക്കെ അന്ന് തനിക്ക് തോന്നി. ഒടുവില്‍ സംവിധായകന്‍ എന്നെ കൊണ്ട് ആ സീന്‍ ചെയ്യിപ്പിച്ചെടുത്തുവെന്ന് ശാരി പറയുന്നു.

    എന്റെ ഒര്‍ജിനല്‍ കണ്ണ് കാണിക്കാതെ തമിഴ് പടത്തില്‍ കറുത്ത ലെന്‍സ് വെച്ച് ചെയ്തിരുന്നു

    വീണ്ടും ലിസ എന്ന ചിത്രത്തില്‍ പ്രേതമായി അഭിനയിച്ചതിന്റെ ഓര്‍മ്മകളും ശാരി പങ്കുവെച്ചു. ആ ചിത്രത്തില്‍ എന്നെയാണ് കൂടുതലും ഫോക്കസ് ചെയ്തത്. ക്യാമറ അത്രയും അടുത്ത് വെച്ച് എന്റെ കണ്ണിനെ മാത്രം ഫോക്കസ് ചെയ്യുകയാണ് ക്യാമറമാന്‍ ചെയ്തത്. ആ സീന്‍ ഇടയ്ക്കിടെ സിനിമയില്‍ വന്ന് കൊണ്ടേയിരുന്നു.

    ഇപ്പോള്‍ അങ്ങനെയൊന്നും വരില്ല. ആ സിനിമയില്‍ മാത്രമേ പ്രേതമുള്ളു. ഞാന്‍ പ്രേതമല്ലെന്ന് ശാരി പറയുന്നു. എന്റെ ഒര്‍ജിനല്‍ കണ്ണ് കാണിക്കാതെ തമിഴ് പടത്തില്‍ കറുത്ത ലെന്‍സ് വെച്ച് ചെയ്തിരുന്നു.

    എന്റെ കണ്ണുകള്‍ കൊണ്ട് പോസിറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്നാണ് അവര്‍ വിചാരിച്ചിരുന്നത്

    എന്റെയീ കണ്ണുകള്‍ കൊണ്ട് പോസിറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. അങ്ങനെയല്ലെന്ന് തെളിയിച്ചത് മലയാള സിനിമയാണ്. എനിക്ക് എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും കിട്ടിയത് മലയാളത്തില്‍ നിന്നാണ്.

    പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയില്‍ ഡാന്‍സ് ടീച്ചറായി വരുന്ന എന്റെ കഥാപാത്രം അത്രയും പാവമാണ്. അതൊക്കെ ഞാന്‍ തെളിയിച്ചിട്ടുണ്ട്. പക്ഷേ തമിഴിലാക്കെ കുറച്ച് സ്റ്റൈലിഷ് റോള്‍ മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളു എന്നതാണ് അവരുടെ വിചാരമെന്ന് ശാരി പറയുന്നു.

    Read more about: shari year ender 2022
    English summary
    Actress Shari Opens Up About Her Role In Desatanakkili Karayarilla Movie Goes Viral. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X