twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയന്റെ കാമുകിയായും സഹോദരിയുമൊക്കെയായി ഞാന്‍ അഭിനയിച്ചു; ജയനെ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞ് നടി ഷീല

    |

    അനശ്വര നായകന്‍ ജയന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുകയാണ് മലയാള സിനിമ. കോളിളക്കം സിനിമയുടെ ലൊക്കേഷനിലുണ്ടായ അപകടത്തില്‍ കേരളക്കരയ്ക്ക് നഷ്ടപ്പെട്ട മലയാളത്തിന്റെ എക്കാലത്തെയും വീരനായകന്‍ ജയന്‍ ഓര്‍മ്മകള്‍ക്ക് 40 വര്‍ഷമായിരിക്കുകയാണ്. 1980 നവംബര്‍ പതിനാറിനായിരുന്നു സിനിമാ ചിത്രീകരണത്തിനിടെ ജയന്‍ അപകടത്തില്‍ പെടുന്നത്.

    സിനിമയിലെത്തിയത് മുതല്‍ കേവലം ആറ് വര്‍ഷം കൊണ്ട് 124 സിനിമകളില്‍ അഭിനയിച്ച് തിയേറ്ററുകള്‍ ഇളക്കി മറിച്ച ഇതിഹാസ നായകനായിരുന്നു ജയന്‍. നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ ജയന്‍ തന്റേതായ പൗരുഷഭാവങ്ങള്‍ക്കും അതുല്യമായ അഭിനയശൈലിയ്ക്കും ഉടമയായിരുന്നു. സിനിമയില്‍ കാണുന്നത് പോലെയല്ല വ്യക്തി ജീവിതത്തില്‍ ജയന്‍ എത്രത്തോളം നല്ല മനുഷ്യനായിരുന്നുവെന്ന് കേരള കൗമുദി ഫ്‌ളാഷിന് നല്‍കിയ പ്രതികരണത്തില്‍ പറയുകയാണ് നടി ഷീല.

    ജയനെ കുറിച്ച് നടി ഷീല

    അഭിനയം ജയനെന്നുും ആവേശമായിരുന്നു. അതുകൊണ്ടാണ് വിട പറഞ്ഞ് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരമായി ജയന്‍ ജനമനസുകളില്‍ ജീവിക്കുന്നത്. ജോസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന സിനിമ. എന്റെയും കെപി ഉമ്മറിന്റെയും കഥാപാത്രങ്ങള്‍ നവ വധുവരന്മാര്‍. ആ വിവാഹ സദ്ദസില്‍ ഒരു ഗായകനായിട്ടാണ് അന്നത്തെ കൃഷ്ണന്‍ നായര്‍ ആദ്യമായി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

    ജയനെ കുറിച്ച് നടി ഷീല

    'ആ സീന്‍ എടുക്കുന്നതിനും മുന്‍പ് ഷീലാമ്മ ഞാന്‍ കൃഷ്ണന്‍ നായര്‍, നേവിയിലായിരുന്നു എന്ന് പറഞ്ഞ് പരിചയപ്പെട്ടത് പോലും ഞാന്‍ മറന്നിട്ടില്ല. പിന്നീട് സിനിമയില്‍ വലിയൊരു നടനാകണം എന്ന ഉറച്ച ആഗ്രഹത്തോടെ ആയിരുന്നു ജയന്റെ ഓരോ കാല്‍വെയ്പും. ജയന്റെ കാമുകിയായും സഹോദരിയുമൊക്കെയായി വിവിധ സിനിമകളില്‍ ഞാനഭിനയിച്ചു.

    ജയനെ കുറിച്ച് നടി ഷീല

    സിനിമാ സെറ്റിലും പുറത്തും മാന്യമായി പെരുമാറുന്ന ജയനോട് എല്ലാവര്‍ക്കും വലിയ താല്‍പര്യമായിരുന്നു. ഞാന്‍ സംവിധാനം ചെയ്ത ശിഖരങ്ങള്‍ എന്ന സിനിമയിലെ നായകനും ജയനായിരുന്നു. സിനിമ മേഖലയില്‍ ഞാനുള്‍പ്പെടെ അഞ്ച് പേര്‍ ചേര്‍ന്ന് രൂപീകരിച്ച 'ഫൈവ് ഫിംഗേഴ്‌സ്' എന്ന പ്രൊഡക്ഷന്‍ കമ്പനിയിലെ ഒരംഗം ജയനായിരുന്നു. ഞങ്ങള്‍ തുല്യമായി ഷെയര്‍ ഇട്ട് ഒരു സിനിമ നിര്‍മ്മിക്കാനിരിക്കെയാണ് ജയന്റെ മരണം.

    Recommended Video

    ജയന്റെ മരണത്തിലെ വില്ലൻ ബാലന്‍ കെ നായരല്ല | filmibeat Malayalam
     ജയനെ കുറിച്ച് നടി ഷീല

    മദ്രാസില്‍ നിന്ന് ജയന്റെ മൃതദേഹം കൊല്ലത്ത് എത്തിക്കും വരെ ഞാനും ഒപ്പമുണ്ടായിരുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അന്ത്യയാത്ര. സംസ്‌കാര ചടങ്ങ് കഴിഞ്ഞ് പിറ്റേന്ന് തന്നെ, ജയന്റെ അമ്മയെ കണ്ട് ഫൈവ് ഫിംഗേഴ്‌സിനായി ജയന്‍ തന്നിരുന്ന അഡ്വാന്‍സ് തുക മടക്കി കൊടുത്തു. പ്രേക്ഷകര്‍ ഇന്നും ജയനെ ആരാധിക്കുന്നു, ഇഷ്ടപ്പെടുന്നു. പഴയ സിനിമകള്‍ ഇടയ്ക്കിടെ കാണുന്ന ഞാനും സത്യത്തില്‍ ജയന്‍ ഫാനാണ്'... എന്നും ഷീല പറയുന്നു.

    Read more about: jayan sheela ജയന്‍
    English summary
    Actress Sheela Remebers Actor Jayan's First Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X