twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഉഷ സംഭവമാണെന്ന് മനസിലായത് സിനിമ റിലീസായപ്പോൾ, ആയിരം പതിനായിരമായി'; ഷെല്ലി പറയുന്നു

    |

    മിന്നൽ മുരളി എന്ന ചിത്രത്തിൽ നായകൻ ടൊവിനോ ആണെങ്കിലും വില്ലൻ വേഷം കൈകാര്യം ചെയ്ത ഗുരു സോമസുന്ദരവും വില്ലന്റെ നായികയായി ‌എത്തിയ ഷെല്ലി കിഷോറിൻ്റെ ഉഷ എന്ന കഥാപാത്രം അത്രമേൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറി. സിനിമ റിലീസായപ്പോൾ മുതൽ ഇന്ന് വരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ഉഷയുടേയും ഷിബുവിന്റേയും പ്രണയം തന്നെയായിരുന്നു. ഷിബുവായി നടൻ ​ഗുരു സോമസുന്ദരം അഭിനയിച്ചപ്പോൾ കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടി ഷെല്ലിയാണ് ഉഷയായി അഭിനയിച്ചത്. കനൽ കണ്ണാടി എന്ന സിനിമയിലാണ് ഷെല്ലി ആദ്യം അഭിനയിച്ചത്. പിന്നീട് ചിത്രശലഭം എന്ന സീരിയൽ ചെയ്തു. കേരള കഫേ എന്ന സിനിമയിലും ഷെല്ലി അഭിനയിച്ചിട്ടുണ്ട്.

    'മൈൻഡ് ചെയ്യാതെ പോകാമായിരുന്നു, അദ്ദേഹം പക്ഷെ അങ്ങനെ ചെയ്തില്ല'; മമ്മൂട്ടിയെ കുറിച്ച് മനോജ്.കെ.ജയൻ'മൈൻഡ് ചെയ്യാതെ പോകാമായിരുന്നു, അദ്ദേഹം പക്ഷെ അങ്ങനെ ചെയ്തില്ല'; മമ്മൂട്ടിയെ കുറിച്ച് മനോജ്.കെ.ജയൻ

    മിന്നൽ മുരളി പുറത്തിറങ്ങിയ താനും തന്റെ പ്രണയവും ലോകം മുഴുവൻ അറിയപ്പെടുകയാണെന്നാണ് ഷെല്ലി പറയുന്നത്. പണ്ട് ആയിരം ഫോളോവേഴ്സ് മാത്രം ഉണ്ടായിരുന്ന സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ഇന്ന് നിരവധി പേർ ഫോളോവേഴ്സാണെന്നും തന്റെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതയിൽ വലിയ സന്തോഷമുണ്ടെന്നും ഷെല്ലി പറയുന്നു. ബേസിൽ കഥ പറഞ്ഞപ്പോൾ ഉഷയ്ക്ക് മിന്നൽ മുരളി എന്ന സിനിമയിൽ ഇത്രയേറെ പ്രാധാന്യമുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഷെല്ലി പറയുന്നു. കഥ വ്യക്തമായി അറിയില്ലായിരുന്നുവെന്നും ഉഷയെ കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നതെന്നും ഷെല്ലി പറയുന്നു.

    'കള്ളം പറഞ്ഞ് ഫോൺ തട്ടിയെടുത്തു'; നടുറോഡിൽ നിന്ന് കരഞ്ഞതിനെ കുറിച്ച് ബി​ഗ് ബോസ് താരം!'കള്ളം പറഞ്ഞ് ഫോൺ തട്ടിയെടുത്തു'; നടുറോഡിൽ നിന്ന് കരഞ്ഞതിനെ കുറിച്ച് ബി​ഗ് ബോസ് താരം!

    ഷെല്ലിയും ഉഷയും

    'ഞാനും ഉഷയും തമ്മിൽ ശരിക്കും സാമ്യം ഉണ്ട്. ഞാനും വളരെ ഇമോഷണലും സെൻസിറ്റീവുമാണ്. എന്റെ ജീവിതത്തിലും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം കൂട്ടിച്ചേർത്താണ് ഞാൻ ഉഷയെ അവതരിപ്പിച്ചത്. എനിക്ക് റിലേറ്റ് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ ഞാൻ പൊതുവെ ചെയ്യാറില്ല. ഉഷ എന്ന കഥാപാത്രം എവിടെയൊക്കെയോ എന്നിലും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഞാനും ഉഷ കടന്ന് പോയ ചില അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുപാടൊന്നും എനിക്ക് ആ കഥാപാത്രമാവാൻ പ്രയത്‌നിക്കേണ്ടി വന്നില്ല. വളരെ സ്വാഭാവികമായി തന്നെ ചെയ്യാൻ സാധിച്ചു. ​ഗുരു സാറിന്റെ അഭിനയവും ​ഗംഭീരമായിരുന്നതിനാൽ നന്നായി അവതരിപ്പിക്കാനും സാധിച്ചു.'

    മിന്നൽ‌ മുരളിയും ബേസിലും

    'എന്റെ പഴയ ഒരു തമിഴ് സിനിമ കണ്ടിട്ടാണ് ബേസിൽ എന്ന ഉഷയാകാൻ വിളിച്ചത്. ‌ എന്റെ രൂപം കണ്ട് കഥാപാത്രത്തിന് ഓക്കെ അല്ലെന്ന് തോന്നുകയാണെങ്കിൽ വേറെ ആളെ കാസ്റ്റ് ചെയ്തോളാനാണ് ഞാൻ തുടക്കത്തിൽ അവരോട് പറഞ്ഞത്. സംസാരിച്ച് പോയ ശേഷം ഒരു മാസത്തോളം അണിയറപ്രവർത്തകരുടെ ഭാ​ഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ഞാനും ആ കഥയും സിനിമയും മറന്നിരുന്നു. പക്ഷെ പിന്നീട് ബേസിൽ വിളിച്ച് കഥാപാത്രത്തിന് ഞാൻ ഓക്കെയാണെന്ന് പറയുകയായിരുന്നു. ബേസിൽ വളരെ കൂൾ ആയിട്ടുള്ള ഒരാളാണ്. ഇത്രയും വലിയൊരു സിനിമയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണെന്ന് ബേസിലിനെ കാണുമ്പോൾ തോന്നില്ല. കഥാപാത്രത്തിന്റെ ഐഡിയ മാത്രമെ ബേസിൽ പറഞ്ഞ് തരൂ.... ബാക്കി ചെയ്യാനുള്ള ഫ്രീഡം ബേസിൽ നമുക്ക് തരും.' ഷെല്ലി പറയുന്നു.

    സീരിയലുകൾ

    ഷെല്ലി അവസാനമായി അഭിനയിച്ചത് മഴവിൽ മനോരമയ്ക്ക് വേണ്ടി സ്ത്രീപദം എന്ന സീരിയലിൽ ആയിരുന്നു. കുറുക്കൻമൂല എന്ന ഗ്രാമത്തിലെ സൂപ്പർ ഹീറോയാണ് മിന്നൽ മുരളി. ടോവിനോ തോമസ് സൂപ്പർ ഹീറോയാകുമ്പോൾ ഗുരു സോമസുന്ദരമാണ് സൂപ്പർ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുൺ എ ആർ, ജസ്റ്റിൻ മാത്യുസ് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മിന്നൽ മുരളിയുടെ ഛായാഗ്രഹണം സമീർ താഹിറാണ് നിർവഹിച്ചത്. സോഫിയ പോളാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവർക്ക് പുറമെ അജു വർഗീസ്, പി.ബാലചന്ദ്രൻ, മാമുക്കോയ, ഫെമിന ജോർജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

    Read more about: tovino
    English summary
    actress Shelly N Kumar reveals why she chose usha character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X