For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ കല്യാണം കൂടാൻ പറ്റിയില്ല; അച്ഛനെ ഒന്നൂടി വിവാഹം കഴിക്കാമോ? താരപുത്രിയുടെ ചോദ്യം പങ്കുവെച്ച് ശിൽപ ബാല

  |

  നടിയും അവതാരകയുമായ ശില്‍പ ബാലയെ പോലെ തന്നെ അവരുടെ നാല് വയസുകാരിയായ മകള്‍ യാമികയും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. പലപ്പോഴും അമ്മയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വരുന്ന വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയുമാണ് കുഞ്ഞ് യാമിക വാര്‍ത്തകളില്‍ നിറയാറുള്ളത്. ശില്‍പയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിറയെ യാമികയുടെ രസകരമായ വീഡിയോ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ മകളുടെ ക്യൂട്ട് ചോദ്യവും അതിന് നല്‍കുന്ന ഉത്തരങ്ങളുമടങ്ങിയ വീഡിയോയുമായിട്ടാണ് ശില്‍പ എത്തിയിരിക്കുന്നത്.

  അമ്മയോട് ഒരു പരിഭവം പറഞ്ഞ് കൊണ്ടാണ് താരപുത്രി എത്തിയിരിക്കുന്നത്. ഒരു കല്യാണത്തിന് പോകാന്‍ സാധിക്കാത്തതായിരുന്നു കുഞ്ഞ് യാമികയുടെ വിഷമത്തിന് കാരണം. രസകരമായ കാര്യം ആ വിവാഹം സ്വന്തം അമ്മയുടെ തന്നെയാണെന്നുള്ളതാണ്. അമ്മയും മകളും തമ്മില്‍ സംസാരിക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

  അമ്മയുടെ കല്യാണത്തിന് തനിക്ക് പോവാന്‍ സാധിച്ചില്ലെന്നും അതിന് സാക്ഷിയാകാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും യാമിക പറയുന്നു. തിരുവനന്തപുരത്ത് പോയിട്ട് ഒന്നും കൂടി ആ സാരി ഉടുക്കാമോ? വിവാഹ ചിത്രത്തില്‍ കാണിച്ച് തന്നിരുന്നില്ലേ ഒരു വെള്ള സാരി. അത് തന്നെ ഉടുക്കാമോ? എന്നിട്ട് എന്താണ് വേണ്ടതെന്ന് ശില്‍പ ചോദിക്കുമ്പോള്‍ ഒന്നും കൂടി കല്യാണം കഴിക്കാമോ എന്നായി യാമിക. എനിക്ക് അറിയില്ല എങ്ങനെയാണ് ചിക്കുവിന്റെ കല്യാണം എനിക്ക് മിസ് ആയതെന്ന്. അങ്ങനെ എങ്കില്‍ അമ്മ ആരെയാണ് ഇനി വിവാഹം കഴിക്കേണ്ടത്. അതാണല്ലോ ഏറ്റവും പ്രധാന കാര്യമെന്ന് തമാശരൂപേണ ശില്‍പ ചോദിക്കുന്നുണ്ട്.

  എനിക്ക് തോന്നുന്നത് അച്ഛനെ തന്നെ വിവാഹം കഴിച്ചാല്‍ മതിയെന്നാണ് യാമികയുടെ പെട്ടെന്നുള്ള മറുപടി. മറ്റ് ആരെയെങ്കിലും വിവാഹം കഴിക്കണമോ എന്ന് കൂടി ശില്‍പ ചോദിക്കുമ്പോള്‍ മറ്റാരെയും വേണ്ട. അമ്മയും അച്ഛനും തമ്മില്‍ ആവണമെന്ന് തന്നെയാണ് എനിക്കെന്നും ഇഷ്ടം. നിങ്ങളുടെ കല്യാണത്തിന് പോകുമ്പോള്‍ ഞാന്‍ എന്റെ സാരി തന്നെ ഉടുക്കട്ടേ? എന്നും താരപുത്രി ചോദിക്കുന്നുണ്ട്. ഇതിന് ശേഷമുള്ള വീഡിയോയില്‍ വിവാഹത്തിന് വേണ്ടി യാമിക അവളുടെ തന്നെ സാരി ഉടുക്കുന്നതാണ് കാണിച്ചിരിക്കുന്നത്. വളരെ ഉത്സാഹത്തോടെ കല്യാണത്തിന് പോവാനൊരുങ്ങുകയാണ് താരപുത്രി. അതിന് വേണ്ടി അവള്‍ തയ്യാറാവുന്നു.

  എവിടെയാണ് ജയറമേട്ടന് പിഴച്ചത്? അന്യഭാഷയിൽ കത്തി നിൽക്കുമ്പോഴാണ് മലയാളത്തില്‍ വീണ് പോയത്, ആരാധകൻ്റെ കുറിപ്പ്

  ഇത് കണ്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു എന്നും ശില്‍പ സൂചിപ്പിക്കുന്നു. ഇനി മകള്‍ക്ക് വേണ്ടി താരങ്ങള്‍ ഇനിയും വിവാഹിതരാവുമോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. ഗായികമാരായ ജ്യോത്സന രാധകൃഷ്ണന്‍, സയനോര ഫിലിപ്പ്, സിത്താര കൃഷ്ണ കുമാര്‍, മൃദുല മുരളി, പ്രിയാമണി, സരയു മോഹന്‍, ദിയ മേനോന്‍, പല്ലവി ഗൗഡ, തുടങ്ങി നിരവധി പേരാണ് ശില്‍പയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അമ്മയുടെ കല്യാണം മിസ് ചെയ്തത് കഷ്ടമായി പോയല്ലോ കുഞ്ഞി എന്നാണ് സയനോരയുടെ കമന്റ്. ആ പേരും പറഞ്ഞ് കൂടിയാലോ എന്ന് ശില്‍പ മറുപടിയായി ചോദിക്കുന്നുണ്ട്.

  മകളെ മഞ്ജു വാര്യര്‍ പ്രസവിച്ച സമയത്താണ് അസുഖത്തെ കുറിച്ച് അറിയുന്നത്; ഇതിപ്പോള്‍ അതിജീവനമാണെന്ന് അമ്മ ഗിരിജ

  മലയാള ടെലിവിഷനിലൂടെ അവതാരകയായിട്ടെത്തിയാണ് ശില്‍പ ബാല ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷന്‍ പരിപാടികളിലും റിയാലിറ്റി ഷോ കളിലുമൊക്കെ സ്ഥിരം സാന്നിധ്യമായി മാറിയ താരം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കെമിസ്ട്രി എന്ന ചിത്രത്തില്‍ നായിക വേഷത്തിലും അഭിനയിച്ചിരുന്നു. 2016 ഓഗസ്റ്റ് പതിനെട്ടിനാണ് ശില്‍പ ബാലയും വിഷ്ണുവും വിവാഹിതരാവുന്നത്. വൈകാതെ മകള്‍ യാമികയും ജനിച്ചു. കഴിഞ്ഞ വര്‍ഷം ലോക്ഡൗണില്‍ കുടുങ്ങിയതോടെ മകളെ കാണാന്‍ പറ്റാത്തതിന്റെ വിഷമം നടി തന്നെ പങ്കുവെച്ചിരുന്നു.

  എൻ്റെ മോളെയും നിൻ്റെ മോളെയും ഞാൻ നോക്കാം; അമ്മായിച്ഛൻ തന്ന വാക്കാണ് വലിയ പിന്തുണയായതെന്ന് നടൻ സൈജു കുറുപ്പ്

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  വീഡിയോ കാണാം

  English summary
  Actress Shilpa Bala Shares Cute Video With Daughter Yamika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion