For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പർസ്റ്റാറുകളായി ആരെയും കണ്ടിട്ടില്ല, പക്ഷെ ഭയന്ന് പോയത് കമൽഹാസന്റെ മുന്നിൽ മാത്രം; ശോഭന

  |

  മലയാളികളുടെ മനസ്സിലെ എവർ​ഗ്രീൻ നായിക നടിയാണ് ശോഭന. അഭിനയ മികവും വശ്യമായ സൗന്ദര്യവും നൃത്തച്ചുവടുളുമായി തമിഴ്നാട്ടിൽ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വന്ന ശോഭന 90 കളിൽ മലയാളത്തിലെ ഏറ്റവും താരത്തിളക്കമുള്ള നായിക നടി ആയിരുന്നു.

  മണിച്ചിത്രത്താഴ്, പവിത്രം, ഇന്നലെ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച ശോഭന പിന്നീട് സിനിമകളിൽ നിന്ന് മാറി നിൽക്കുകയും നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. നൃത്തത്തിനായി പരിശീലന കേന്ദ്രം തുടങ്ങിയ ശോഭന നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു. ക്ലാസിക്കൽ ഡാൻസുകാരിയായ നടി നൃത്തത്തിൽ പുതുമകൾ കൊണ്ട് വരാനും മടിച്ചില്ല.

  Also Read: 'ലോകം തെറ്റായി കാണില്ലായിരുന്നുവെങ്കിൽ എന്റെ മകളുടെ കാലിൽ തൊട്ട് ഞാൻ നമസ്കരിച്ചേനെ'; സലീം കോടത്തൂർ!

  നൃത്തത്തിൽ മുഴുകിയ നാളുകൾക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അഭിനയിച്ചത്. സുരേഷ് ​ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ അഭിനയിച്ച സിനിമ വലിയ ഹിറ്റ് ആയിരുന്നു. പിന്നീട് മലയാള സിനിമയിലേക്ക് ശോഭന വീണ്ടും വന്നിട്ടില്ല. മോഹൻലാൽ, മമ്മൂട്ടി, രജിനീകാന്ത്, കമൽഹാസൻ തുടങ്ങി തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാറുകളുടെ കൂടെയെല്ലാം അഭിനയിച്ച താരമാണ് ശോഭന. ഇപ്പോഴിതാ തന്നോടൊപ്പം അഭിനയിച്ച സൂപ്പർ സ്റ്റാറുകളെ പറ്റി സംസാരിച്ചിരിക്കുകയാണ് ശോഭന.

  Also Read: സിനിമയിൽനിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; ആ തീരുമാനം മൂലമുള്ള നഷ്ടങ്ങൾ സഹിക്കാൻ തയ്യാറായിരുന്നു: സ്വാസിക

  താരങ്ങൾ എന്നതിനപ്പുറം തന്റെ സഹപ്രവർത്തകർ ആയാണ് അഭിനയിക്കുമ്പോൾ അവരെ കണ്ടതെന്ന് ശോഭന തുറന്ന് പറഞ്ഞു. 'സൂപ്പർ സ്റ്റാറുകളല്ല അവരെല്ലാം എന്റെ സഹപ്രവർത്തകരാണ്. എന്നേക്കാളും സീനിയർ ആണ്. പക്ഷെ അഭിനയിക്കുമ്പോൾ അവരെ സൂപ്പർ സ്റ്റാർ ആയി അല്ല കണ്ടത്. കഥാപാത്രങ്ങൾ ആയാണ്.

  പക്ഷെ ആദ്യ സിനിമയിൽ കമൽ സാർ ആയിരുന്നു ഹീറോ. അപ്പോൾ കുറച്ച് ഭയന്ന് പോയി. എന്റെ ആദ്യ സിനിമ ആയിരുന്നില്ലേ. അദ്ദേഹം വാക്കിം​ഗ്​ ​ഗോഡ് ആയിരുന്നു ആ സമയത്ത്'

  '33-34 വയസ്സ് പ്രായം. സകലകലാവല്ലഭൻ. എല്ലാത്തിലും പേടി തോന്നിയ എന്റെ ഒരേയൊരു സിനിമ അതായിരുന്നു. അന്ന് എനിക്ക് 14 വയസ്സ് തികഞ്ഞിട്ടേ ഉള്ളൂ. പാതി കോഴിയെ പോലെ. ആ സിനിമയ്ക്ക് ശേഷം പിന്നീട് ആത്മവിശ്വാസം വന്നു. മോശമാക്കിയാൽ സിനിമ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞു'

  തെലുങ്ക് സിനിമയിലാണ് ഏറ്റവും ബഹുമാനം ലഭിക്കുന്നത്. ആർട്ടിസ്റ്റുകളെ നിർമാതാക്കളുൾപ്പെടെ ബഹുമാനിക്കുന്നു. തമിഴ് സിനിമ മേഖല സ്വന്തം ഭാഷ ആയതിനാൽ തന്നെ പരിചിതം ആയിരുന്നു. മലയാളം സിനിമാ മേഖല സ്വന്തം വീട് പോലെയാണ്. മലയാളം സിനിമയിലൂടെ ആണ് വളർന്നത്. എല്ലാവരെയും ഒരുപോലെ കാണുന്ന രീതിയാണ് മലയാളം സിനിമയിലെന്നും ശോഭന പറഞ്ഞു.

  90 കളിൽ തിളങ്ങിയ നായിക നടിമാരിൽ പലരും അമ്മ വേഷങ്ങളിലേക്ക് ചുരുങ്ങി എങ്കിലും ശോഭന ഇതിന് തയ്യാറായിട്ടില്ല. പ്രധാനപ്പെട്ട വേഷമല്ലെങ്കിൽ സിനിമ ചെയ്യാൻ നടി തയ്യാറാവാറില്ല. ഇടവേളയ്ക്ക് ശേഷം ചെയ്ത തിര, വരനെ ആവശ്യമുണ്ട് എന്നീ രണ്ട് സിനിമകളിലും ശോഭന ആയിരുന്നു പ്രധാന കഥാപാത്രം. സിനിമകളിൽ കാണുന്നില്ലെങ്കിലും ശോഭനയുടെ താരത്തിളക്കം പഴയത് പോലെ തന്നെ നിലനിൽക്കുന്നു.

  Read more about: shobhana
  English summary
  Actress Shobana About Superstars She Worked With; Shares Her Experience With Kamal Haasan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X