For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ ഡ്രസ്സിങ്ങിലൊക്കെ ശ്രദ്ധിക്കാറുണ്ട്; പട്ടുസാരിയുടെ കൂടെ റബ്ബര്‍ ചെരുപ്പിട്ടാലെന്താണെന്നും ശോഭന

  |

  വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ നടി ശോഭനയുടെ തിരിച്ച് വരവ് മലയാളികളെ ഒന്നടങ്കം ആവേശത്തിലാക്കിയിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് നൃത്തത്തില്‍ സജീവമാവുകയായിരുന്നു ശോഭന. എന്നാല്‍ ശക്തമായ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വലിയൊരു വിരുന്ന് തന്നെ നടി നല്‍കി.

  വീണ്ടും അഭിനയിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അനുയോജ്യമായിട്ടുള്ള വേഷങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യുമെന്നാണ് ശോഭന പറയുന്നത്. മാത്രമല്ല മകളുടെ കാര്യങ്ങളില്‍ ഇടപെടുന്ന അമ്മയാണ് താനെന്നും അവളുടെ വസ്ത്രധാരണമൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും മഹിളരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തുന്നു.

  മകളെ കുറിച്ചുള്ള ശോഭനയുടെ വാക്കുകളിങ്ങനെ..

  'മകള്‍ ഉപയോഗിക്കുന്ന ഡ്രസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. അവളൊരു മോഡേണ്‍ സ്‌കൂളിലാണ് പഠിക്കുന്നത്. ഇടയ്ക്ക് മിഡി, സ്‌കേര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികള്‍ പെട്ടെന്ന് വളരുന്നു. അതുകൊണ്ട് ഞാന്‍ എപ്പോഴും അവളുടെ വളര്‍ച്ച നിരീക്ഷിച്ച് കൊണ്ടേയിരിക്കും.

  എന്നാല്‍ 'വാട്‌സ് ദ ഡീല്‍ അമ്മാ.. ഒപ്പം പഠിക്കുന്ന കുട്ടികളെ കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ കാണുന്നത് അല്ലേ? ആര് ശ്രദ്ധിക്കുന്നു. നോബഡി കെയേഴ്‌സ്' എന്ന് പറയും. ശരിയാണ് അവള്‍ക്കൊപ്പം പഠിക്കുന്ന കുട്ടികള്‍ക്ക് മനസില്‍ ദുഷ്ടത്തരം ഉണ്ടാവില്ല. എന്നാല്‍ മറ്റുള്ളവര്‍ അങ്ങനെയാവില്ലല്ലോ' എന്നാണ് ശോഭന ചോദിക്കുന്നത്. അതുകൊണ്ടാണ് മകളുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ കൊടുക്കുന്നതെന്നും നടി സൂചിപ്പിച്ചു.

  അടുത്തിടെ ശോഭന പട്ടുസാരിയുടെ കൂടെ റബ്ബര്‍ ചെരുപ്പ് ധരിച്ച് വന്നതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. അതിലെന്താണ് തെറ്റെന്നാണ് നടിയിപ്പോള്‍ ചോദിക്കുന്നത്. 'എനിക്ക് സൗകര്യമായിട്ടുള്ളത് ധരിച്ചാല്‍ സ്‌റ്റേജില്‍ ഇടറി വീഴേണ്ടി വരില്ല. നടക്കുമ്പോള്‍ സാരിയില്‍ കുടുങ്ങില്ല. ഒരു ടെന്‍ഷനുമില്ല. അണിയുന്ന ഡ്രസ് കംഫര്‍ട്ടബിള്‍ ആയിരിക്കണം. അങ്ങനെയേ ഞാന്‍ ചിന്തിക്കുന്നുള്ളു.

  കല്യാണത്തിന്റെ പിറ്റേ ദിവസം ആ കാര്യം വ്യക്തമായി; ഭാര്യ രമയെ കുറിച്ച് ജഗദീഷ് പറയുന്നതിങ്ങനെ

  ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട അഭിനയം ആരുടെയാണെന്ന ചോദ്യത്തിന് മഞ്ജു വാര്യരുടെ പേരാണ് ശോഭന പറഞ്ഞത്.

  ഒട്ടേറെ പേരുടെ അഭിനയം എനിക്ക് ഇഷ്ടമാണ്. വളരെ അധികം ഇഷ്ടമായത് മഞ്ജു വാര്യരുടേതാണ്. മലയാളത്തില്‍ മഞ്ജു ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. തമിഴില്‍ അസുരന്‍ എന്ന സിനിമയിലെ അഭിനയം ഇഞ്ച് ബൈ ഇഞ്ച് ആയി ആസ്വദിച്ചെന്നും നടി പറയുന്നു.

  82 കോടി പറ്റിച്ചവൾ എന്നൊക്കെ കേട്ടു; അവരൊരു മാന്യയായ സ്ത്രീയാണ്, ധന്യയെ വിമർശിക്കുന്നവർക്കുള്ള മറുപടിയിത്

  രഹസ്യത്തെ കുറിച്ചും നടി വെളിപ്പെടുത്തി..

  എല്ലാവര്‍ക്കും പ്രായം കൂടി കൊണ്ടേ ഇരിക്കും. അത് പ്രകൃതിയുടെ നിയമമാണ്. നമുക്ക് പ്രായമാവുന്നു എന്ന സത്യം സന്തോഷത്തോടെ നേരിടണം. കാരണം നമ്മുടെ ഓരോ പ്രായത്തിലും ആസ്വദിക്കാന്‍ പറ്റുന്ന മനസിന് സന്തോഷം പകരുന്ന ഒരു അനുഭവം തീര്‍ച്ചയായും നടന്നിരിക്കും. അതിന് ശേഷം ആരോഗ്യം നല്ലതാണെങ്കില്‍ ഒന്നിനെയും ഭയക്കേണ്ടി വരില്ല. ജീവിതത്തില്‍ ഒന്നിനെ കുറിച്ചും വേവലാതിപ്പെടരുത് എന്നാണ് ശോഭന പറയുന്നത്.

  ചോര തിളച്ച് നില്‍ക്കുന്ന ആണുങ്ങളുള്ള സ്ഥലമാണ്; സുചിത്രയുടെ ഭാവങ്ങള്‍ കണ്ട് അഖിലും റോണ്‍സനും പറയുന്നു

  Read more about: shobana ശോഭന
  English summary
  Actress Shobhana Opens Up About Her Daughter Anantha Narayani's Dressing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X