For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീ തടി വെച്ചിട്ട് എന്നെ കുറ്റം പറയരുത്', പ്രിയപ്പെട്ട ആളെ കുറിച്ച് മനസുതുറന്ന് നടി ശോഭന

  |

  തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശോഭന. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ അവതരിപ്പിച്ച നടിയുടെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസുകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് ശോഭന അഭിനയിച്ചത്. വരനെ ആവശ്യമുണ്ട് ചിത്രത്തിലൂടെയുളള നടിയുടെ തിരിച്ചുവരവിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ശോഭന തിളങ്ങി.

  നടി ലാവണ്യ ത്രിപതിയുടെ ഗ്ലാമറസ് ഫോട്ടോ വൈറല്‍, കാണാം

  അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായും സജീവമാണ് താരം. അഭിനയത്തിന് പുറമെ നൃത്ത സംവിധായികയായും സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് താരം. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരം തന്‌റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതേസമയം തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളെ കുറിച്ചുളള ശോഭനയുടെ പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

  2020ലാണ് ശോഭന വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. സത്യന്‍ അന്തിക്കാടിന്‌റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് സിനിമയിലെ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ശോഭനയ്‌ക്കൊപ്പം സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. രണ്ട് തവണ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിയ ശോഭന ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

  പദ്മശ്രീ, കലൈമാമണി ഉള്‍പ്പെടെയുളള മറ്റ് നിരവധി പുരസ്‌കാരങ്ങളും നടി തന്‌റെ കരിയറില്‍ നേടി. മണിച്ചിത്രത്താഴ് ഉള്‍പ്പെടെയുളള ശോഭനയുടെ കഥാപാത്രങ്ങള്‍ ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ടവയാണ്. അതേസമയം തന്‌റെ നൃത്ത പരിപാടികള്‍ക്കായി വസ്ത്രാലങ്കാരം ചെയ്തിരുന്ന അയ്യേലു ഗാരുവിനെ കുറിച്ച് മനസുതുറന്നാണ് നടി എത്തിയത്.

  ചിത്രത്തിലുളള തന്‌റെ ഈ കോസ്റ്റ്യൂം ഒരുക്കിയത് അയ്യാലു ഗാരു എന്ന് വിളിച്ചിരുന്ന മാസ്റ്ററായിരുന്നു എന്ന് ശോഭന പറയുന്നു. 'ഒരു മാസ്ട്രോ തുന്നിച്ചേര്‍ത്ത കോസ്റ്റ്യൂം, എനിക്ക് അദ്ദേഹം അയ്യേലു ഗാരുവാണ്. അയ്നാംപേട്ടിലുള്ള തന്റെ ചെറിയ കടയില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച മാസ്റ്റര്‍ തയ്യല്‍ക്കാരന്‍. ചമ്രം പടിഞ്ഞ് ഇരിക്കുന്നതിന്‌റെ ശാരീരിക ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ അദ്ദേഹത്തിന് ഇരിക്കാന്‍ നിലത്ത് വട്ടത്തില് ഒരു ഹോള്‍ ഉണ്ടാക്കേണ്ടി വന്നു.

  മണിച്ചിത്രത്താഴിലെ മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ

  'കാരണം സ്റ്റൂളില്‍ ഇരുന്നു പണിയെടുക്കില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്', ശോഭന പറയുന്നു. 'കോസ്റ്റ്യൂം ട്രയലിനായി ഞാന്‍ ഒരിക്കല്‍ പോലും പോയിട്ടില്ല. ഇടവേള കഴിഞ്ഞു ഉടുക്കേണ്ട വേഷം ഇടവേള സമയത്ത് വന്നെത്തിയ ചില സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ ഒരിക്കലും കോസ്റ്റ്യൂം വൈകുകയോ പാകമാവാതെ വരികയോ ഉണ്ടായിട്ടില്ല. നിനക്ക് തടി വെച്ചിട്ട് എന്നെ കുറ്റം പറയരുത് എന്ന് ഒരോ തവണ ഓര്‍ഡര്‍ കൊടുക്കുമ്പോഴും അദ്ദേഹം എനിക്ക് മുന്നറിയിപ്പ് തരുമായിരുന്നു. എന്നാല്‍ ഞാന്‍ വണ്ണം വയ്ക്കുമായിരുന്നു താനും'. ശോഭന തന്‌റെ പതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

  Read more about: shobhana ശോഭന
  English summary
  actress shobhana's latest post about her costumer goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X