For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തെ പോലും ഗൗരവ്വമായി കണ്ട് തുടങ്ങിയത് അപ്പോഴാണ്; കാശ് ജഗപൊഗയായി തീര്‍ത്തിരുന്നു, ശ്വേത മേനോന്‍ പറയുന്നു

  |

  മോഡലിങ്ങിലൂടെ ജനപ്രീതി പിടിച്ച് പറ്റി, ഇന്ന് മലയാളത്തിലെ മുന്‍നിര നായികയായി മാറിയ താരമാണ് ശ്വേത മേനോന്‍. ആദ്യമൊക്കെ ഗ്ലാമറസ് റോളുകളിലാണ് നടി അഭിനയിച്ചിരുന്നത്. രതിനിര്‍വ്വേതം, കളിമണ്ണ് തുടങ്ങിയ സിനിമകൡലൂടെയാണ് ശ്വേത ഇപ്പോഴും അറിയപ്പെടുന്നത്. പിന്നീട് അഭിനയ പ്രധാന്യമുള്ളതിലേക്ക് മാറിയതോടെ ശ്വേത മേനോന്റെ കരിയറില്‍ വലിയ മാറ്റമാണ് ഉണ്ടായത്. ഇതിനിടയില്‍ നടി സംവിധാന രംഗത്തേക്ക് കൂടി ചുവടുവെച്ചേക്കും എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു.

  എന്നാല്‍ തന്റെ പേരിനൊപ്പം സംവിധായിക എന്ന ലേബല്‍ ഉണ്ടാവാന്‍ വലിയ പ്രയാസമാണെന്നാണ് നടിയിപ്പോള്‍ പറയുന്നത്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ശ്വേത മനസ് തുറന്നത്. വെള്ളിത്തിരയില്‍ എത്തിയിട്ട് മുപ്പത് വര്‍ഷത്തോളം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷവും ഇത്രയും കാലത്തെ അഭിനയ ജീവിതത്തെ പറ്റിയുമെല്ലാം ശ്വേത പറഞ്ഞിരുന്നു. വിശദമായി വായിക്കാം...

  'ഇനിയും നല്ല സിനിമകള്‍ വരട്ടെ എന്നാണ് ആഗ്രഹം സിനിമയ്ക്ക് വേണ്ടിയുള്ള ഏറ്റവും നല്ല സമരത്തിലൂടെയാണ് കടന്നു പോകുന്നത്. നല്ല സിനിമകള്‍ ഉണ്ടാവുന്നു, എല്ലാ സിനിമകളുടെയും മികച്ച പ്രമേയം. എല്ലാ അഭിനേതാക്കള്‍ക്കും ഏറ്റവും മികച്ച സമയം. അതില്‍ അത്ഭുതവും ആകാംഷയും ഉണ്ട്. സിനിമയില്‍ താനെത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിട്ടു എന്ന് പറയുമ്പോള്‍ മാത്രമാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ഇന്നലെ സിനിമാ ജീവിതം തുടങ്ങി എന്ന തോന്നലാണ് അനുഭവപ്പെടുന്നത്.

  ഒന്നും പ്രതീക്ഷിക്കാതെയാണ് വന്നത്. സിനിമ എന്റെ തൊഴില്‍ മേഖല ആകുമെന്ന് ആഗ്രഹിച്ചില്ല. അതിനെ ഗൗരവ്വമായി കാണുകയോ സമീപിക്കുക ചെയ്യാതെ സിനിമയിലൂടെ മുന്നോട്ടു പോയി. ഒഴുക്കിനനുസരിച്ച് സഞ്ചരിച്ചു. സിനിമയെ ഗൗരവമായി കണ്ടുതുടങ്ങിയത് തന്റെ രണ്ടാമത്തെ വരവിലാണെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. ജീവിതത്തെ പോലും അപ്പോഴാണ് ഗൗരവമായി കണ്ടു തുടങ്ങുന്നത്. എല്ലാത്തിനും മാറ്റം വരുത്തിയത് ആ വരവായിരുന്നു. പരദേശി എന്ന സിനിമ വന്നത് മുതലാണ് ഇങ്ങനെയും കഥാപാത്രം ചെയ്യാമല്ലോ എന്ന തോന്നല്‍ തനിക്ക് ഉണ്ടാകുന്നത്.

  വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്ക് 17 വയസാണ്; നടിമാരുടെ കൈയ്യില്‍ പിടിക്കുന്നത് കണ്ടാല്‍ കരയുമെന്ന് അര്‍ജുന്‍

  അതുവരെ ഒരു കാര്യത്തിലും ഉത്തരവാദിത്വം ഇല്ലാതിരുന്ന ആളായിരുന്നു ഞാന്‍. അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കണം എന്ന വിചാരം പോലും ഇല്ല. കാശ് കിട്ടുമ്പോള്‍ ജഗപൊഗയായി തീര്‍ക്കും. നല്ല സിനിമയും മികച്ച കഥാപാത്രവും ചെയ്യണം. പ്രതിഭാധനര്‍ക്കൊപ്പം പ്രവര്‍ത്തിക്കണം എന്ന് തോന്നല്‍ മെല്ലെ വരാന്‍ തുടങ്ങി. ആ യാത്ര തുടരുന്നു എന്നുമാണ് നടി പറയുന്നത്. അതേസമയം ശ്വേത മേനോന്‍ സംവിധാനം ചെയ്ത സിനിമ എന്ന വായിക്കേണ്ടി വരില്ലെന്ന് തന്നെയാണ് നടി പറയുന്നത്. മുന്‍പ് ശ്വേത സംവിധാനത്തിലേക്ക് തിരിയുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

  ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു; അമ്മയാവാൻ ഒരുങ്ങുന്നതിടെ കേൾക്കേണ്ടി വന്നതിനെ പറ്റി നടി കാജൽ അഗർവാൾ

  Recommended Video

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  എന്നാല്‍ 'സംവിധാനം ശരിക്കും ബുദ്ധിമുട്ടുള്ള ജോലി ആണെന്നാണ് നടി പറയുന്നത്. തനിക്ക് അത് അറിയാം അതുകൊണ്ട് തന്നെ ആ വഴിയിലേക്ക് ഞാന്‍ വരില്ല. അഭിനയ ജീവിതം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ആ യാത്ര താന്‍ ആസ്വദിക്കുകയുമാണെന്നും ശ്വേത വ്യക്തമാക്കുന്നു. അതേ സമയം ശ്വേത മേനോനും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെല്ലാം നടി ചുട്ടമറുപടി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിച്ച് നില്‍ക്കുന്നു എന്നേയുള്ളു, അതിനര്‍ഥം വേര്‍പിരിയുക എന്നതല്ലെന്നുമൊക്കെ നടി സൂചിപ്പിച്ചു.

  നടിമാരെ പ്രൊപ്പോസ് ചെയതപ്പോള്‍; അംബികയുടെ മുന്നില്‍ പതറുന്ന കാമുകനായാണ് ഞാന്‍ നിന്നതെന്ന് ബാലചന്ദ്ര മേനോന്‍

  English summary
  Actress Shweta Menon Opens Up Movie Directing And Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X