For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറ്റബോധം തോന്നിയിട്ടുണ്ട്, ആരെയും വിശ്വസിക്കരുത്; സിനിമയിലേക്ക് വരുന്നവരോട് പറയാനുള്ളത് ഒന്ന് മാത്രം; സോന

  |

  തെന്നിന്ത്യൻ സിനിമകൾ ഹോട് ഐക്കൺ ആയിരുന്ന നടിയാണ് സോന ഹെയ്ഡൻ. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്ന സോന മലയാളത്തിലും ഒരുപിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടി എന്നതിനൊപ്പം നിർമാതാവും ബിസിനസ്കാരിയുമാണ് സോന. വസ്ത്ര വ്യാപാര രം​ഗത്ത് സജീവമാണ് നടി. 2010 ലെ മികച്ച സംരഭകയ്ക്കുള്ള അവാർഡും സോനയ്ക്ക് ലഭിച്ചിട്ടുണ്ട്.

  സിനിമയ്ക്ക് പുറമെ ഇപ്പോൾ സീരിയൽ രം​ഗത്തും സജീവമാണ് സോന. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ഇന്ത്യാ ​ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്. കരിയറിൽ നിന്നും പഠിച്ച പാഠങ്ങൾ പുതുമുഖ താരങ്ങളുടെ രീതി തുടങ്ങിയവയെക്കുറിച്ച് സോന സംസാരിച്ചു.

  Also Read: സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ തുടങ്ങി; വയസത്തി, ആന്റിയായി ശരീരത്തെ കുറിച്ചുള്ള കമന്റുകളെ കുറിച്ച് ഭുവനേശ്വരി

  തുടക്ക കാലത്ത് സിനിമ ഇഷ്ടമല്ലായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ആണ് സിനിമയിലേക്ക് വരുന്നത്. സിനിമയെ പറ്റി മോശമായ കാര്യങ്ങളാണ് അന്ന് കേട്ടിരുന്നത്. അതിനാലാണ് ഇഷ്ടപ്പെടാതിരുന്നത്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് ലോഡ്രി ഷോപ്പിൽ ആയിരുന്നു ജോലി. 350 രൂപ ദിവസ ശമ്പളം. സിനിമയ്ക്ക് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്നത് 25000 രൂപയും.

  Also Read: ചെറിയ ട്രൗസറിട്ട് ഞാനിവിടെ നീന്താമെന്ന് മമ്മൂക്ക! ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ് കിട്ടിയ കഥ പറഞ്ഞ് മുകേഷ്

  ഞാൻ ​ഗ്ലാമർ വേഷങ്ങൾ ചെയ്യുന്ന സമയത്ത് അത്രയധികം ഡബിൾ മീനിം​ഗ് ഡയലോ​ഗുകൾ ഇല്ലായിരുന്നു. ഇന്ന് വരുന്ന സിനിമകളിൽ ഡബിൾ മീനിം​ഗ് അല്ല ഓപ്പൺ മീനിം​ഗ് ആണ്. സുരക്ഷിതത്തിന്റെ കാര്യത്തിൽ എനിക്കറിയാവുന്നിടത്തോളം ആ സമയത്തേക്കാളും മോശമാണ് ഇപ്പോഴത്തെ സ്ഥിതി.

  പക്ഷെ ആ സമയത്ത് സ്ത്രീകൾക്ക് എങ്ങനെ അത് കൈകാര്യം ചെയ്യണം എന്നറിയില്ല. ഇപ്പോഴത്തെ സ്ത്രീകൾക്ക് ഹാൻഡിൽ ചെയ്യാൻ അറിയാം. സ്ത്രീകൾ കുറേക്കൂടി ശക്തരായി.

  'പേഴ്സണൽ ലൈഫിൽ ഞാൻ ഹാപ്പിയാണ്. സിം​ഗിൾ ആണ്. മിം​ഗിൾ ചെയ്യാനില്ല. ഞാൻ തിരക്കിലാണ്. സിനിമയിലെ എന്റെ 23ാമത്തെ വർഷമാണിത്. സിനിമകൾ ചെയ്യുന്നു, സീരിയൽ ചെയ്യുന്നു. ബിസിനസും നടക്കുന്നു,' സോന പറഞ്ഞു. സിനിമയിൽ നിന്ന് പഠിച്ച നല്ല കാര്യവും മോശം കാര്യവും നടി തുറന്ന് പറഞ്ഞു.

  എങ്ങനെ അതിജീവിക്കാമെന്ന് സിനിമയിലൂടെ പഠിച്ചു. ആരെയും വിശ്വസിക്കരുതെന്ന പാഠവും പഠിച്ചു. സിനിമയിലേക്ക് വരുന്ന പുതിയ കുട്ടികളിലെ പ്രവണത എന്തെന്നാൽ കഷ്ടപ്പെട്ട് നായയെ പോലെ ജോലി ചെയ്ത് ഉയർന്ന് വരും. എന്നാൽ പ്രശസ്തി വന്ന ശേഷം ഞാനെന്ന ഭാവം വരും.

  'നിങ്ങൾക്ക് എന്ത് കൊണ്ട് പഴയത് പോലെ തന്നെ നിന്നു കൂട. പ്രശസ്തി നിങ്ങളുടെ തലയിലേക്ക് കയറുമെന്ന് അറിയാം. പക്ഷെ ഒരു ബാലൻസ് വെച്ചോളൂ. എത്ര മാത്രം നിങ്ങൾ ഉയർത്തി പിടിക്കുമോ അത് പോലെ തന്നെ വലിച്ച് താഴെയിടുമ്പോൾ നിങ്ങൾക്ക് താങ്ങാൻ പറ്റില്ല. നിങ്ങളുടെ നല്ലതിനാണ് പറയുന്നത്'

  'തമിഴിൽ ചെയ്ത ശേഷം തെലുങ്കിലേക്ക് പോയി, ആദ്യ സിനിമയിൽ ഹാഫ് സാരി ഉടുത്ത് ​ഗ്ലാമറസ് രം​ഗം ഉണ്ടായിരുന്നു. അങ്ങനെയാണ് ​ഗ്ലാമറസ് ആയി തുടങ്ങുന്നത്. അതിൽ കുറ്റബോധം തോന്നിയിട്ടുണ്ട്'

  'പക്ഷെ കുറ്റ ബോധമാണോ എന്നെനിക്ക് ഉറപ്പില്ല. കാരണം ഇന്ന് സോനയെ അറിയുന്നത് അതിലൂടെ കൂടെയും ആണല്ലോ. വ്യക്തിപരമായി എനിക്ക് കുറ്റബോധം ഉണ്ട്. കരിയർ വെച്ച് നോക്കുമ്പോൾ‌ പ്രശ്നമുള്ളതായി തോന്നുന്നില്ല,' സോന പറഞ്ഞു.

  Read more about: sona
  English summary
  Actress Sona About Her Film Journey; Shares Her Biggest Advice To Newcomers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X