For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ; എൻ്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാൺ

  |

  മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് താരകല്യാണും സൗഭാഗ്യ വെങ്കിടേഷും. യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യയാണ് കുടുംബത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ളത്. ഏറ്റവും പുതിയതായി 'അമ്മക്കുട്ടിയ്ക്ക് കല്യാണം' എന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരകല്യാണിന്റെ വിവാഹത്തെ കുറിച്ച് പറയുന്ന വീഡിയോയാണിത്.

  Recommended Video

  അമ്മയ്ക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ

  ഇരുവരും മേക്കപ്പ് ഇടുകയാണെന്ന് ആദ്യമേ മനസിലാവും. എങ്കിലും ഭര്‍ത്താവ് മരിച്ച സ്ത്രീയ്ക്ക് രണ്ടാമതൊരു വിവാഹം നടത്തുന്നതിനെ കുറിച്ചടക്കം സമൂഹത്തിന് വലിയൊരു മെസേജുമായിട്ടാണ് അമ്മയും മകളും എത്തിയിരിക്കുന്നത്.

  എന്റെ ഓരോ വീഡിയോയും പ്രത്യേകതയോടെയാണ് ചെയ്യാറുള്ളതെന്ന് പറഞ്ഞാണ് സൗഭാഗ്യ വീഡിയോ തുടങ്ങുന്നത്. 'ലോകത്ത് എത്ര കുട്ടികള്‍ക്ക് ആ ഭാഗ്യം ലഭിക്കുമെന്ന് അറിയില്ല. പക്ഷേ എനിക്കത് ലഭിച്ചിരിക്കുകയാണ്. അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്. ആ ദിവസത്തിന്റെ ഫുള്‍ മേക്കോവര്‍ ചെയ്യാന്‍ പോവുന്നത് ഞാനാണെന്ന്' സൗഭാഗ്യ പറയുന്നു. ഒപ്പം ഈ ദിവസത്തിന്റെ വിശേഷങ്ങളും നടി പങ്കുവെച്ചിരിക്കുകയാണ്.

  ഇടയില്‍ അമ്മയ്ക്ക് ബ്രൈഡ് ആവാന്‍ ഇഷ്ടമാണോന്ന് സൗഭാഗ്യ ചോദിച്ചു. 'സ്റ്റാര്‍ട്ട്, ആക്ഷന്‍ പറഞ്ഞാല്‍ ഞാന്‍ എന്തിനും തയ്യാറാണെന്ന്' താരയും കൂട്ടിച്ചേര്‍ത്തു. റിയലായിട്ടും ഇഷ്ടമാണെന്നോയി സൗഭാഗ്യ. റിയലായിട്ടും ഇഷ്ടമുണ്ടെന്ന് താരയും പറഞ്ഞു. എങ്കില്‍ ഭാവി വരന് വേണ്ട ഗുണങ്ങളെ കുറിച്ച് കൂടി പറയാന്‍ സൗഭാഗ്യ പറഞ്ഞു.

  ഞങ്ങൾക്ക് ഇരട്ടക്കുട്ടികളാണ്; സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുന്നു, ഒരേ സമയം നുണയും സത്യവും പറഞ്ഞ് രൺബീർ കപൂർ

  താരയുടെ വരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഇതാണ്.. 'ആള്‍ സത്യസന്ധനായിരിക്കണം, കിട്ടുമോ? അങ്ങനൊരാള്‍ ലോകത്ത് ഇല്ല. ഇനി ഉണ്ടെങ്കില്‍ അയാളെ മതി. 6.2 അടി പൊക്കം വേണം, വളരെ വിശ്വസ്തന്‍, സകല ജീവജാലങ്ങളോടും അനുകമ്പയുള്ളവനായിരിക്കണം, എന്റെ മോള്‍ക്ക് ആയിരിക്കണം പ്രധാന്യം. എന്നെക്കാളും എന്റെ മോളെ ഇഷ്ടപ്പെടണം, കെയറിങ് ആയിരിക്കണം, മടിയനാവാന്‍ പാടില്ല, ഹെല്‍ത്തിയാവണം, ആരോഗ്യമുള്ള ശരീരവും മനസും വേണം, അത്യാവശ്യം നല്ല പൈസ ഉണ്ടാവണം, ഇത്രയുമൊക്കെയാണ് താരയുടെ വിവാഹസങ്കല്‍പ്പം.

  ഐശ്വര്യ അമ്മയുടെ വിശ്വസ്തയാണ്; ഭാര്യ ഐശ്വര്യ റായിയും അമ്മ ജയ ബച്ചനും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് അഭിഷേക്

  എന്നാല്‍ 'എല്ലാവരുടെയും ആവശ്യം മോള്‍ക്ക് പ്രധാന്യം കൊടുക്കുന്ന ആള്‍ വരണമെന്നാണ്. പക്ഷേ അതൊരിക്കലും നടക്കില്ല. അങ്ങനെയാണ് പല ബന്ധങ്ങളും തകരുന്നത്. മോള്‍ക്ക് പ്രധാന്യം കൊടുക്കാനാണ് അമ്മയിരിക്കുന്നതെന്ന്' സൗഭാഗ്യയും സൂചിപ്പിച്ചു. അടുത്ത ചോദ്യം സിംഗിള്‍ മദറായിരിക്കുന്നതിനെ പറ്റിയാണ്.

  മനീഷ കൊയ്‌രാളയ്ക്ക് വേണ്ടി രാജീവ് ഐശ്വര്യ റായിയെ ഉപേക്ഷിച്ചു; നടിമാര്‍ തമ്മിലുള്ള വഴക്കിന് കാരണമായ സംഭവമിങ്ങനെ

  'എനിക്ക് അധികകാലം സിംഗിള്‍ മദര്‍ ആവേണ്ടി വന്നില്ല. അതിന് മുന്‍പ് സൗഭാഗ്യയെ കല്യാണം കഴിപ്പിച്ച് കൊടുത്തു. വളരെ സമ്മര്‍ദ്ദമുള്ള കാര്യമാണത്. അത് എന്റെ ആരോഗ്യത്തെ വരെ ബാധിച്ചു. ആ സമയത്ത് ഇവളുടെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമെന്ന് ചിന്തിച്ചിട്ടുണ്ട്. അച്ഛനില്ലാത്ത കുട്ടിയെ ഒരു ജീവിതത്തിലേക്ക് കടത്തി വിടുമ്പോള്‍ ഒന്ന് ചോദിക്കാന്‍ പോലും സാധിച്ചില്ല' എന്നൊക്കെ പറഞ്ഞ് താര വികാരധീനയായി.

  അതേ സമയം അമ്മയുടെ രണ്ടാം വിവാഹത്തിനോ മറ്റ് എന്തിനാണെങ്കിലും ഒരു അസൂയയും സൗഭാഗ്യയ്ക്ക് ഇല്ലെന്ന് താര പറഞ്ഞു. ഇതങ്ങ് റിയലാക്കിയാലോ എന്ന ചോദ്യത്തിന് പത്മനാഭസ്വാമിയെ വിവാഹം കഴിക്കാമെന്ന് താര തമാശരൂപേണ പറയുന്നു. ഈ വീഡിയോയുടെ ഉദ്ദേശം സിംഗിള്‍ മദറായിരിക്കുന്നവരെ ഒരുങ്ങാനും അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാനും സമ്മതിപ്പിക്കുകയാണ്. പൂവ് വെക്കാനും പൊട്ട് വെക്കാനുമൊക്കെ ഇഷ്ടമുള്ളവരെ അതിന് അനുവദിക്കണമെന്നും സൗഭാഗ്യ പറയുന്നു.

  സൗഭാഗ്യയുടെ വീഡിയോ കാണാം

  English summary
  Actress Sowbhagya Venkitesh Shares Mother Thara Kalyan's Bridal Makeover
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X