Just In
- 10 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 11 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 11 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 12 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
കർഷകരുടെ വരുമാനം പല ഇരട്ടിയാക്കുമെന്ന് അമിത് ഷാ, പിന്നോട്ടില്ലെന്ന് കർഷകർ, കേസ് വീണ്ടും കോടതിയിൽ
- Sports
IND vs AUS: ഓസ്ട്രേലിയ മുന്നേറുന്നു, ലീഡ് 150 കടന്നു
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശ്രീലയ വിവാഹിതയായി, വിവാഹമോചനം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍
പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് ശ്രീലയ. അമ്മയ്ക്കും ചേച്ചിക്കും പിന്നാലെയായാണ് ശ്രീലയയും അഭിനയ രംഗത്തേക്ക് എത്തിയത്. ശ്രീലയ വീണ്ടും വിവാഹിതയായെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
വിവാഹവിരുന്നിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. താരങ്ങളെല്ലാം വിവാഹവിരുന്നില്‍ പങ്കെടുക്കാനായെത്തിയിരുന്നു. ശ്രീലയയുടെ രണ്ടാം വിവാഹമാണ് ഇതെന്നറിഞ്ഞതോടെ പ്രേക്ഷകരും സംശയത്തിലാണ്. വിവാഹവിരുന്നിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്.സിനിമ- സീരിയല്‍ രംഗത്തുനിന്നും നിരവധി പേരാണ് ശ്രീലയേയും റോബിനേയും ആശീര്‍വദിക്കാനായെത്തിയത്.

വിവാഹമോചിതയോ
ശ്രീലയയുടെ രണ്ടാം വിവാഹമാണിത്.
താരം വിവാഹമോചിതയായതിനെക്കുറിച്ച് അറിഞ്ഞതേയില്ലെന്നായിരുന്നു സീരിയല്‍പ്രേമികള്‍ പറഞ്ഞത്. റോബിനെയാണ് ശ്രീലയ വിവാഹം ചെയ്തത്. ജയകൃഷ്ണന്, ധര്മ്മജന് ബോള്‍ഗാട്ടി, ചിലങ്ക, മോനിഷ. മീനാക്ഷി തുടങ്ങിയവരെല്ലാം ശ്രീലയെ കാണാനായെത്തിയിരുന്നു. ലയക്കുട്ടി എന്നും സന്തോഷത്തോടെ ഇരിക്കട്ടെയെന്നായിരുന്നു എല്ലാവരും ആശംസിച്ചത്. അതീവ സന്തോഷത്തോടെയായിരുന്നു താരങ്ങളെല്ലാം ചടങ്ങിനായെത്തിയത്.

അഭിനയ രംഗത്തേക്ക്
ലിസി ജോസിനേയും ശ്രുതി ലക്ഷ്മിയേയും പിന്തുടര്ന്നാണ് ശ്രീലയയും അഭിനയ രംഗത്തേക്കെത്തിയത്. മഴവില്‍ സംപ്രേഷണം ചെയ്തിരുന്ന പ്രിയപ്പെട്ടവളിലാണ് താരം ഒടുവിലായി അഭിനയിച്ചത്. അവന്തിക മോഹന്‍ പകരമായാണ് താരം ഈ സീരിയലിലേക്ക് എത്തിയത്. ലോക് ഡൗണായതോടെ കേരളത്തിലേക്ക് എത്താന്‍ പറ്റാതെ വന്നപ്പോഴായിരുന്നു അവന്തിക പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയത്.

വിവാഹ വീഡിയോ
ശ്രീലയയുടെ വിവാഹവാര്‍ത്ത വൈറലായി മാറിയതോടെയായിരുന്നു ഡിവോഴ്സിനെക്കുറിച്ചും പ്രേക്ഷകര്‍ ചോദിച്ചത്. നിരവധി പേരാണ് വീഡിയോക്ക് കീഴില്‍ കമന്റുകളുമായെത്തിയത്. വിവാഹമോചനം കഴിഞ്ഞോ, എന്നായിരുന്നു, അതേക്കുറിച്ച് അറിഞ്ഞതേയില്ലല്ലോയെന്നായിരുന്നു ചിലരുടെ ചോദ്യം. രണ്ടാമതും വിവാഹിതയായി എന്ന് കേട്ടതോടെ അതെന്തിലാണ് ഹൈലൈറ്റ് ചെയ്ത് പറയുന്നതെന്നായിരുന്നു വേറെ ചിലരുടെ ചോദ്യം.

അഭിനയ രംഗത്തേക്ക്
നഴ്സിങ്ങ് മേഖലയില്‍ നിന്നുമെത്തി അഭിനേത്രിയായി മാറുകയായിരുന്നു ശ്രീലയ. തനിക്ക് പറ്റിയ മേഖലയല്ല അതെന്ന് മനസ്സിലായതിന് ശേഷമായാണ് അഭിനയരംഗത്തേക്ക് എത്തിയത്. അസുഖബാധിതരേയും അവരുടെ വേദനകളുമൊന്നും കണ്ടുനില്‍ക്കാനുള്ള മനക്കരുത്ത് തനിക്കില്ലായിരുന്നു. അതിനാലാണ് നഴ്സിങ്ങ് മേഖലയില്‍ നിന്നും മാറിയതെന്നും താരം പറഞ്ഞിരുന്നു. ഭാഗ്യദേവതയിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്.

വിവാഹമേളമാണ്
ലോക് ഡൗണ്‍സമയത്ത് നിരവധി പേരായിരുന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. മിനിസ്ക്രീനിലെ നായികമാരുടെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകനായ യുവ കൃഷ്ണയും പൂക്കാലം വരവായി നായിക മൃദുല വിജയുമായിരുന്നു ഒടുവിലായി വിവാവിവരും പങ്കുവെച്ചത്. ഇവരുടെ വിവാഹനിശ്ചയ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.