For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്യ മതസ്ഥനുമായിട്ടുള്ള പ്രണയത്തോടെ വീട്ടിലും വലിയ പ്രശ്‌നമായി! പ്രണയത്തെ കുറിച്ച് പറഞ്ഞ് ശ്രീയ

  |

  മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ അവതാരകമാരില്‍ ഒരാളാണ് ശ്രീയ അയ്യര്‍. അവതാരകയില്‍ നിന്നും ബോഡി ബില്‍ഡിങ് ചാമ്പ്യനിലേക്ക് എത്തിയ താരം മിസ് കേര ഫിസിക് 2018 ഉള്‍പ്പെടെ നിരവധി കീരിടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഒരു യഥാസ്ഥിതിക അയ്യര്‍ കുടുംബത്തില്‍ ജനിച്ച ശ്രീയ ഇതുവരെ എത്തിയത് ദുരിതങ്ങളിലൂടെയാണെന്ന് പറയുകയാണിപ്പോള്‍.

  ഇത്രയും ഉയരങ്ങളില്‍ എത്തിയെങ്കിലും താന്‍ കടന്ന് വന്ന വഴികളില്‍ പട്ടിണിയും പരിവട്ടവും നിറഞ്ഞതായിരുന്നു. പട്ടിണിയെന്ന് പറഞ്ഞാല്‍ തനിക്കിപ്പോഴും ഓര്‍ക്കാന്‍ പോലും കഴിയില്ല. ഇതിനിടെ അന്യമതസ്ഥനുമായിട്ടുണ്ടായിരുന്ന പ്രണയം തന്റെ ജീവിതത്തെ പിടിച്ച് ഉലച്ച് കളഞ്ഞെന്ന കാര്യം കൂടി ജോഷ് ടോക്‌സ് എന്ന പരിപാടിയില്‍ സംസാരിക്കവേ ശ്രീയ വെളിപ്പെടുത്തിയിരിക്കുകയാണ്.

  സാമ്പത്തികമായ വലിയ ബുദ്ധിമുട്ടില്‍ നിന്നുമായിരുന്നു താന്‍ വളര്‍ന്ന് വന്നത്. കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു ചാനലുകളില്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങുന്നത്. അതും വളരെ കഷ്ടപ്പെട്ടായിരുന്നു. എന്നാല്‍ ഇരുപത് വയസുള്ള സമയത്ത് എനിക്കൊരു പ്രണയം ഉണ്ടായി. അത് നാട്ടിലും വീട്ടിലുമൊക്കെ അറിഞ്ഞു. എന്റെ സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ തന്നെയാണ് അത് പറഞ്ഞത്. ഹിന്ദു അയ്യര്‍ ഫാമിലിയില്‍ നിന്നുള്ള താന്‍ അന്യമതസ്ഥനുമായുണ്ടായ പ്രണയത്തിലായത് വീട്ടില്‍ ഒരുപാട് ഇഷ്യൂ ഉണ്ടാക്കി. എനിക്ക് തിരിച്ച് വരണമെന്ന് ഉണ്ടെങ്കില്‍ പോലും വീട്ടിലെ സാഹചര്യം അതിന് സമ്മതിക്കുന്നതായിരുന്നില്ല.

  അവിടുത്തെ കാര്യം മറ്റൊന്ന് ആയിരുന്നു. എനിക്ക് പുറത്തിറങ്ങിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ എന്ത് പറയും. വീട്ടുകാരോട് ഒന്നും പറയാന്‍ പറ്റില്ലായിരുന്നു. അതൊക്കെ ആയിരുന്നു ടെന്‍ഷന്‍ ആക്കിയിരുന്നത്. ഇന്നും അത് ഓര്‍ക്കുമ്പോള്‍ തന്നെ ഞാന്‍ ടെന്‍സ്ഡ് ആകും. അയാളുടെ വീട്ടില്‍ ചെന്ന് താമസിക്കേണ്ടി വന്നു. ശാരീരികവും മാനസികവും ആയ ഉപദ്രവങ്ങള്‍ താന്‍ നേരിടേണ്ടി വന്നു. കാല് ഒടിഞ്ഞു. ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് സുഹൃത്തുക്കളോട് പോലും പറയാന്‍ പറ്റില്ലായിരുന്നു.

  എന്താ ചെയ്യേണ്ടതെന്ന് പോലും അറിയാതെ ഞാന്‍ നിശ്ചലയായി പോയി. ഒരു വിധമാണ് ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിന്നെ ഒരു താമസസ്ഥലം കണ്ടെത്തിയെന്നും ശ്രീയ പറയുന്നു. കൂട്ടുകാര്‍ക്ക് മെസേജ് അയച്ച ശേഷം മരിക്കാന്‍ തീരുമാനിച്ചതായും ശ്രീയ വ്യക്തമാക്കി. കെട്ടി തൂങ്ങിയും കൈയ്യിലെ ഞരമ്പ് ഒക്കെ മുറിച്ചും പലതവണ ആത്മഹ്യതക്ക് ശ്രമിച്ചുവെന്നും ശ്രീയ പറയുന്നു. കൈയ്യിലെ ആ പാടുകള്‍ മായ്ക്കാന്‍ ആണ് ടാറ്റൂ പതിപ്പിച്ചത്. ആ ഒരു റിലേഷന് വേണ്ടി വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം ഞാന്‍ മറന്നു. എല്ലാം നഷ്ടപ്പെടുത്തി. ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം. പക്ഷേ വേറെ വഴിയില്ലായിരുന്നു.

  ഇതിനൊക്കെ ശേഷമാണ് ഹിന്ദു സമാജത്തിലേക്ക് താന്‍ എത്തപെടുന്നത്. ശരിക്കും പറഞ്ഞാല്‍ അവിടെ നിന്നാണ് പുതിയ ഒരു ജീവിതം തുടങ്ങിയത്. അവരാണ് മാനസികമായി ശക്തിപ്പെടുത്തിയത്. എന്റെ ഉള്ളിലെ വിഷമങ്ങളെല്ലാം ഞാന്‍ പറഞ്ഞ് തീര്‍ത്തു. നാട്ടുകാരെയെല്ലാം പേടിച്ച് പേടിച്ചാണ് ഞാന്‍ ജീവിച്ചത്. സോഷ്യല്‍ മീഡിയയെയാണ് എന്നെ ഇത്രയും മോശമാക്കി മാറ്റിയത്. ഒരേ വളര്‍ത്തുന്നതും അവരെ മോശമാക്കുന്നതും സോഷ്യല്‍ മീഡിയയാണെന്നാണ് ശ്രീയ പറയുന്നത്. കഴിഞ്ഞ വര്‍ഷം വരെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ട്.

  റിലേഷനില്‍ നിന്നും വഴക്ക് ഒക്കെ ഉണ്ടാക്കിയിട്ടാണ് ഞാന്‍ പുറത്ത് പോകുന്നത്. രണ്ട് മൂന്ന് ദിവസത്തിനുള്ളിലായിരുന്നു ആ തീരുമാനമെടുത്തത്. ആ സമയത്ത് ഒക്കെ എന്റെ ദേഹം മുറിച്ച് ചതഞ്ഞ് അവസ്ഥയിലായിരുന്നു. അവിടെ നിന്നും ആയൂര്‍വേദം ചികിത്സയടക്കം നല്‍കിയാണ് ഞാന്‍ രക്ഷപ്പെട്ട് വന്നത്. അഭിമുഖത്തിനിടെ പലപ്പോഴും തന്റെ വേദനകള്‍ പങ്കുവെച്ച് കൊണ്ട് ശ്രീയ പൊട്ടിക്കരഞ്ഞിരുന്നു.

  ബിഗ് ബോസില്‍ താരവുമായി ശ്രീയ പ്രണയത്തിലായിരുന്നെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ശ്രീയയുടെ തുറന്നു പറച്ചിലിന് പിന്നാലെ പ്രമുഖ ബിഗ് ബോസ് താരത്തിനെതിരെ പ്രതിഷേധവുമായി ചിലര്‍ എത്തിയിരിക്കുകയാണ്. ആദ്യ ഭാര്യ നിലനില്‍ക്കവേയാണ് ശ്രീയയുടെ ജീവിതത്തിലേക്ക് ആ മഹാന്‍ എത്തിയതെന്നും അതിനു പിന്നാലെ മറ്റൊരു പെണ്ണിനെ കൂടി ജീവിതത്തില്‍ കൂട്ടിയതെന്നും ചിലര്‍ കമന്റുകളുമായി എത്തി. ശ്രീയയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

  Read more about: actress ശ്രീയ നടി
  English summary
  Actress Sreeya Iyer About Her Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X