For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതൊരു കുട്ടിയാണെന്ന് തോന്നുന്നു, ഇനി ഈ ആഭാസം അനുവദിക്കില്ല, മുന്നറിയിപ്പുമായി ശ്രിന്ദ

  |

  സൈബർ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് നടിമാരാണ് . താരങ്ങളുടെ വസ്ത്രധാരണമാണ് എന്നും തലവേദന സൃഷ്ടിക്കുന്നത്. മിനിറ്റുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഫോട്ടോ ഷൂട്ടിന് വൻ വിമർശനങ്ങളും അശ്ലീല കമന്റുകളുമാണ് ലഭിക്കുന്നത്. അശ്ലീല കമന്റുകൾക്കെതിരെ നടിമാർ തന്നെ പലപ്പോഴും രംഗത്തെത്താറുണ്ട്. കൃത്യമായ മറുപടി നൽകിയാലും തങ്ങൾക്ക് ഇതൊന്നും ബാധമല്ലെന്നുള്ള മട്ടിൽ ചിലർ എത്താറുണ്ട്.

  വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത് യുവതലമുറയിലെ താരങ്ങളാണ്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളിൽ അശ്ലീല കമന്റുകൾ എഴുതി ആനന്ദം കണ്ടെത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടി ശ്രിന്ദ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ തുറന്ന പ്രതികരണം ഇത്തരത്തിലുള്ള മോശമായ കമന്റുകൾ സഹിക്കാൻ പറ്റില്ലെന്നാണ് താരം പറയുന്നത്. നിരവധി തവണ ഇത്തരത്തിലുള്ള മോശമായ കമന്റുകൾ ശ്രിന്ദയ്ക്ക് സമൂഹ മാധ്യമങ്ങളിൽ നിന്ന് കേൾക്കേണ്ടി വന്നിട്ടുണ്ട്.

  ഇത് അവസാനിപ്പിക്കണം എന്ന് എഴുതിയ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ശ്രിന്ദയുടെ കുറിപ്പ്. ക്രിയാത്മകമായ അഭിപ്രായങ്ങളു നിലപാടുകളും അറിവും പങ്കുവെയ്ക്കുന്ന ഒരു സ്ഥലമാണ് സോഷ്യൽ മീഡിയ. എന്നാൽ ചില ആളുകൾ ഇതിനെ മോശമായ രീതിയിൽ വിനിയോഗം ചെയ്യുന്നുണ്ട്. പൊതുവെ സോഷ്യൽ മീഡിയ പേജുകളിൽ പ്രത്യക്ഷപ്പെടുന്ന ആശ്ലീല കമന്റുകളോട് ഞാൻ പ്രതികരിക്കാറില്ല. ഇത്തരക്കാർ മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്ന് തനിയ്ക്ക് അറിയാം. മാത്രമല്ല ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ലെന്നും ശ്രിന്ദ കുറിപ്പിൽ പറയുന്നു.

  എന്നാൽ ഇത്തവണ തുറന്നു പറയാൻ തനിയ്ക്ക് ഒരു കാരണമുണ്ടെന്നും ശ്രിന്ദ പറയുന്നു. ഇത്തവണ ഒരു കുട്ടിയുടെ പ്രെഫൈലിൽ നിന്നാണ് എനിയ്ക്ക് മോശം കമന്റ് വന്നിരിക്കുന്നത്. ഇത് ഒരു കുട്ടിയായതിനാലാണ് താൻ പ്രതികരിക്കുന്നത്. വളരെ മോശമായ കമന്റുകളാണ് ഈ കുട്ടിയിൽ നിന്ന് വന്നിരിക്കുന്നത്. അത് പിന്നീട് വലിയൊരു ബഹളമാകുകയായിരുന്നു. എനിയ്ക്ക് വേണ്ടി പിന്തുണച്ച നിന്ന ഒരുകുട്ടിയുണ്ട്. അവർക്ക് നന്ദിയുണ്ടെന്നും ശ്രിന്ദ പറയുന്നുണ്ട്.

  എന്നാൽ ഇത് ഇങ്ങനെ വിട്ട് കൊടുക്കാൻ കഴിയുകയില്ല.എന്റെ പേജിൽ ഇതുപോലുളള വെറുപ്പും അശ്ലീല കമന്റുകളുംയാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല' ഇതുപോലെ സംസാരിക്കുന്നത് ശരിയല്ല. ഞാന്‍ എന്ത് ധരിക്കണമെന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ പ്രൊഫൈലിൽ മോശം ഭാഷയിലൂടെ സംസാരിക്കുന്നതും അശ്ലീലം പ്രചരിപ്പിക്കുന്നതും നിങ്ങളാണ്. ഇത് ഇനിയൊട്ടും സഹിക്കാനാകില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ, സ്വയം ബഹുമാനിക്കാൻ പഠിക്കൂ. നല്ല കാര്യങ്ങൾ ചെയ്യൂ.'-ശ്രിന്ദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

  നടി രംഗത്ത് എത്തിയതോടെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. ശ്രിന്ദയ്ക്കി പിന്തുണയുമായി നടിമാരായ പ്രയാഗ മാര്‍ട്ടിന്‍, മീര നന്ദന്‍, ഗായിക രഞ്ജിനി ജോസ് തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്. തുറന്നെഴുത്തിനെ പ്രശംസിച്ചിട്ടുമുണ്ട്. സോഷ്യല്‍മീഡിയയിലൂടെയുളള ഇത്തരം ആഭാസം നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ടതു തന്നെയാണെന്ന് രഞ്ജിനി ജോസ് പറഞ്ഞു. നേരത്തെ നടി മീര നന്ദനും തനിക്കെതിരെ വന്ന ഇത്തരം അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു- ശ്രിന്ദ കുറിച്ചു. കഴിഞ്ഞ ദിവസം നടി അനുമോളും ഇതെ പരാതിയുമായ് രംഗത്തെത്തിയിരുന്നു. നിയമപരമായി നേരിടും എന്ന മുന്നറിയിപ്പും താരം നൽകിയിരുന്നു.

  ശ്രിന്ദ ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: srinda ശ്രിന്ദ
  English summary
  Actress Srinda Arhaan About The Comments She Got In Social Platforms,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X