Don't Miss!
- News
Video: വെള്ളമടിച്ച് കോൺതെറ്റിയ യുവാവിനെ പോലീസ് പൊക്കി ജയിലിലിട്ടു; പാട്ടുകേട്ട് ബോളിവുഡിലേക്ക് ക്ഷണം
- Automobiles
കാറുകള്‍ മോഡിഫൈ ചെയ്ത് 'കുട്ടപ്പനാക്കിയ' ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Finance
1 വർഷത്തിന് ശേഷം 3 ലക്ഷം രൂപ ആവശ്യമുണ്ടോ? നിങ്ങൾക്ക് പറ്റിയ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Lifestyle
സരസ്വതീദേവി ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട ദിനം; വസന്ത പഞ്ചമി ആരാധനയും ശുഭമുഹൂര്‍ത്തവും
- Sports
അര്ജുന് ഇല്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്! സര്‍ഫറാസ് പറഞ്ഞ് വെളിപ്പെടുത്തി പിതാവ്
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
എന്നെ മനസ്സിലാക്കുന്ന സെൻസിബിൾ ആയ മകൻ; അടുത്ത സുഹൃത്ത് ആ നടി; ശ്രിന്ദ പറയുന്നു
ക്യാരക്ടർ റോളുകളിൽ വളരെയധികം തിളങ്ങുന്ന നടിയാണ് ശ്രിന്ദ. നാളുകൾക്ക് ശേഷം മലയാള സിനിമയിൽ വന്ന കോമഡി വേഷം നന്നായി ചെയ്യാൻ കഴിയുന്ന നടിയുമായാണ് ശ്രിന്ദയെ സിനിമാ ലോകം കാണുന്നത്. അഭിനയിച്ച സിനിമകളിൽ ചെറിയ വേഷം ആയിരുന്നെങ്കിലും ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടതാണ് ശ്രിന്ദയെ കരിയറിൽ തുണച്ചത്.
അന്നയും റസൂലും സിനിമയിലൂടെ ആണ് ശ്രിന്ദ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. കൊച്ചിക്കാരി തന്നെയാണ് കൊച്ചിക്കാരി ആയ ആ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചു. 1983, റാണി പത്മിനി തുടങ്ങിയ സിനിമകളിലും ശ്രിന്ദ മികവ് പുലർത്തി. അടുത്തിടെ കുരുതി എന്ന സിനിമയിൽ ആണ് ശ്രിന്ദ ശ്രദ്ധേയ വേഷം ചെയതത്. ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ആന്തോളജിലൂടെയും ശ്രിന്ദ പ്രശംസ നേടി

ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്രിന്ദ. 'മകൻ അർഹാൻ ഇപ്പോൾ ആറാം ക്ലാസിൽ ആണ്. വളരെ സ്മാർട്ട് കിഡ് ആണ്.മനസ്സിലാക്കുന്ന സെൻസിബിൾ ആയ കുട്ടി ആണ്. നല്ല മോനാണ്'
'കലാപരമായി ആദ്യമേ താൽപര്യം എനിക്ക് ഉണ്ടായിരുന്നു. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ പുറത്ത് എവിടെ എങ്കിലും സെറ്റിൽഡ് ചെയ്തേനെ. എന്റെ കൂടെ പഠിച്ച പകുതിയിൽ കൂടുതൽ ആളുകളും പുറത്താണ്'
'ഇൻഡ്സ്ട്രിയിൽ നല്ല സുഹൃത്തുക്കളുണ്ട്. പെട്ടെന്ന് എനിക്ക് ഒരാളുടെ പേര് പറയാൻ ടഫ് ആണ്. ഓരോരുത്തരെയും ഓരോ തരത്തിലാണ് നമ്മൾ കണക്ട് ചെയ്യുക. ചില ആൾക്കാരുടെ കൂടെ നമ്മൾ യാത്ര ചെയ്യും'
'ചില ആളുകളുടെ കൂടെ നമ്മൾ വർക്ക് ചെയ്യും. ഒരാളുടെ പേരെടുത്ത് പറയാൻ അണെങ്കിൽ മാളവികെ എന്റെ ക്ലോസ് ഫ്രണ്ട് ആണ്. ഞങ്ങൾ ഒരുമിച്ച് കാടുകളിലോട്ട് യാത്ര ചെയ്യാറുണ്ട്. എന്നെ നന്നായി സപ്പോർട്ട് ചെയ്യുന്ന സുഹൃത്ത് ആണ്,' ശ്രിന്ദ പറഞ്ഞു.

പത്തൊൻപതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. നാല് വർഷത്തിന് ശേഷം ഈ ബന്ധം വേർപിരിഞ്ഞു. ഈ ബന്ധത്തിലുള്ള മകനാണ് അർഹാൻ. സംവിധായകൻ സിജു എസ് ബാവയെ ആണ് ശിന്ദ്ര രണ്ടാം വിവാഹം ചെയ്തത്. ആദ്യ വിവാഹം തെറ്റായ തീരുമാനം ആയിരുന്നെന്ന് ശ്രിന്ദ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. സംഭവിച്ച് പോയതോർത്ത് പിന്നീട് ദുഖിച്ചിട്ടില്ല.
മകനാണ് വിഷമഘട്ടത്തിൽ തന്നെ പിന്തുണച്ചത്. അവന്റെ ഭാവിക്കും സിനിമാ കരിയറിനും ആണ് പിന്നീട് താൻ പ്രാധാന്യം നൽകിയതെന്നും ശ്രിന്ദ മുൻപൊരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മകന്റെ പിന്തുണയോടെ ആയിരുന്നു ശ്രിന്ദ രണ്ടാം വിവാഹം കഴിച്ചത്.
വിവാഹ ചിത്രങ്ങളും അന്ന് വൈറലായിരുന്നു. ആട്, കുഞ്ഞിരാമായണം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പറവ തുടങ്ങി നിരവധി സിനിമകളിൽ ശ്രിന്ദ തന്റെ അഭിനയ മികവ് കാഴ്ച വെച്ചിട്ടുണ്ട്. 2010 ലെ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലാണ് ശ്രിന്ദ ആദ്യമായി അഭിനയിക്കുന്നത്.
ഈ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. 2012 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ നല്ല വേഷം ശ്രിന്ദയ്ക്ക് ലഭിച്ചു. ആഷിഖ് അബു ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. നായിക ആയ റിമ കല്ലിങ്കലിന്റെ സുഹൃത്തിന്റെ വേഷമാണ് ശ്രിന്ദ ചെയ്തത്.