For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ ചുമലില്‍ കയറിയിരുന്ന് നടി ശ്രിന്ദ! മുന്നില്‍ കണ്ട കാഴ്ചയെ കുറിച്ച് വെളിപ്പെടുത്തി നടി

  |

  ലോക് ഡൗണ്‍ ആയതിനാല്‍ താരങ്ങളടക്കം എല്ലാവര്‍ക്കും വീടുകളില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ്. അതിനാല്‍ ആഘോഷങ്ങളെല്ലാം വീടുകളില്‍ നിന്നും തന്നെയാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ രസകരമായ നിരവധി ഫോട്ടോസാണ് താരങ്ങള്‍ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ നടി ശ്രിന്ദയാണ് അതുപോലൊരു ചിത്രവുമായി എത്തിയിരിക്കുന്നത്.

  ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് വന്നതായിരുന്നു ശ്രിന്ദ. എന്നാല്‍ അടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായൊരു പിറന്നാള്‍ സന്ദേശം ആരും കണ്ടിട്ടുണ്ടാവില്ല. കാരണം ഭര്‍ത്താവിന്റെ തോളില്‍ കയറ്റി ഇരുത്തിയിരിക്കുന്ന ഒരു ചിത്രമായിരുന്നിത്. ഇതിന് താഴെ ഫോട്ടോ എടുത്ത പശ്ചാതലമെന്താണെന്ന് കൂടി ശ്രിന്ദ പറഞ്ഞിരുന്നു.

  'നമ്മള്‍ ഒന്നിച്ചുള്ള ഈ നിമിഷം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. നിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇതല്ലാതെ മറ്റൊരു ചിത്രം പങ്കുവെക്കുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പറ്റാത്തത് എന്ത് കൊണ്ടാണ്. നീയെന്നും എന്നെ ഉയരങ്ങളില്‍ എത്തിച്ചിട്ടേയുള്ളു. (അക്ഷരാര്‍ഥത്തില്‍). പുതിയ കാഴ്ചപ്പാടില്‍ നിന്ന് ജീവിതം കാണാനും നീയെന്നെ പ്രാപ്തയാക്കി.

  സിജുവിന്റെ തോളില്‍ ഞാന്‍ എന്തിനാണ് കയറിയിരിക്കുന്നതെന്ന് ചിന്തിക്കുന്നവര്‍ക്കായി, ദൂരെ നില്‍ക്കുന്ന ആനക്കൂട്ടത്തെ കാണാനായി എന്നെ എടുത്ത് ഉയര്‍ത്തിയതാണ്. അങ്ങനെ അല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ എനിക്ക് നഷ്ടമായി പോയേക്കാവുന്ന കാഴ്ചയായിരുന്നു അതെന്നും ചിത്രത്തിന് താഴെ ശ്രിന്ദ കുറിച്ചു. നടിയുടെ പോസ്റ്റിന് താഴെ ഒരുപാട് ആളുകളാണ് പിറന്നാള്‍ സന്ദേശങ്ങളുമായി എത്തിയിരുന്നത്. ദിവസങ്ങൾക്ക് മുൻപായിരുന്നു ശ്രിന്ദയുടെ മകൻ അർഹാൻ്റെ പിറന്നാളും. അന്നും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു.

  സഹനടിയായി 2010 ലാണ് ശ്രിന്ദ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ജയറാം നായകനായി അഭിനയിച്ച ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ഹാസ്യ കഥാപാത്രങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. 2014 ല്‍ നിവിന്‍ പോളിയുടെ നായികയായി 1983 എന്ന സിനിമയില്‍ അഭിനയിച്ചതോടെ കരിയര്‍ മാറി. കഥാപാത്രത്തിന് പ്രധാന്യമുള്ള വേഷങ്ങളായിരുന്നു ശ്രിന്ദയെ കാത്തിരുന്നത്. നാടന്‍ ലുക്കിലുള്ള കഥാപാത്രങ്ങിളില്‍ നിന്നും മോഡേണ്‍ ലുക്കിലേക്കുള്ള മാറ്റം പ്രേക്ഷകരെയും അത്ഭുതപ്പെടുത്തി.

  സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ശ്രിന്ദ വിവാഹിതയായിരുന്നു. എന്നാല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇവര്‍ പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകനുമുണ്ട്. ശേഷം 2018 ലായിരുന്നു ശ്രിന്ദയും യുവസംവിധായകനായ സിജു എസ് ബാവയും വിവാഹിതരായത്. ലളിതമായി നടത്തിയ വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഫഹദ് ഫാസിലും ഇഷ തല്‍വാറും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ നാളെ എന്ന ചിത്രം സംവിധാനം ചെയ്തത് സിജു ആയിരുന്നു.

  ഞാനോ മോഹൻലാലോ അല്ല ബിഗ് ബോസ്, രജിത്തിനെ പുറത്താക്കാൻ കാരണം, തുറന്ന് പറഞ്ഞ് ശ്രീകാന്ത് മുരളി

  ഫഹദ് ഫാസില്‍ നായകനായിട്ടെത്തിയ ട്രാന്‍സ് എന്ന ചിത്രത്തിലായിരുന്നു ശ്രിന്ദ അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. അതിന് മുന്‍പ് പാപം ചെയ്യാത്തവര്‍ കല്ലെറിട്ടെ എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചത്. ഇനി ദിലീപിനൊപ്പം അഭിനയിക്കുന്ന പ്രൊഫസര്‍ ഡിങ്കനാണ് വരാനുള്ളത്.

  Read more about: srinda ശ്രിന്ദ
  English summary
  Actress Srinda's Birthday Wishes To Hubby
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X