Just In
- 6 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 6 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 7 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 8 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി ശ്രിന്ദയും ഹണിമൂണിലാണ്! ഭര്‍ത്താവിനൊപ്പമുള്ള നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത്! കാണൂ..
മലയാള സിനിമയില്‍ സഹനടിയുടെ വേഷത്തിലെത്തിയ നായികയായി മാറിയ നടിയാണ് ശ്രിന്ദ അര്ഹാന്. നായികയായി അഭിനയത്തിനെക്കാള്‍ ഹാസ്യ കഥാപാത്രങ്ങളായിരുന്നു ശ്രിന്ദയെ ശ്രദ്ധേയാക്കിയത്. കഴിഞ്ഞ മാസം ആരാധകര്‍ക്ക് സര്‍പ്രൈസുമായിട്ടായിരുന്നു ശ്രിന്ദയുടെ വിവാഹ വാര്‍ത്ത വന്നത്.
ഉപ്പും മുളകിലെയും ശിവാനിയും സെലിബ്രിറ്റിയായി! ആശംസകളുമായി കുടുംബം, കേശുവിന് കുശുമ്പ്!!
മേക്കോവറില്‍ ഞെട്ടിച്ച് രജിഷ വിജയന്! മികച്ച നടിയുടെ തിളക്കം എങ്ങും പോയിട്ടില്ല!
ലളിതമായ ചടങ്ങിലൂടെയായിരുന്നു ശ്രിന്ദയും യുവസംവിധായകനായ സിജു എസ് ബാവയും വിവാഹിതരായത്. വിവാഹചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ വഴി അതിവേഗം വൈറലാവുകയും ചെയ്തിരുന്നു. ആരാധകരും സിനിമയിലെ സഹപ്രവര്‍ത്തകരുമടക്കം ശ്രിന്ദയ്ക്ക് ആശംസകളുമായി നിരവധി പേരെത്തിയിരുന്നു. ഇപ്പോള്‍ ശ്രിന്ദ ഹണിമൂണിലാണെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

ശ്രിന്ദയുടെ വിവാഹം
സിനിമയിലേക്ക് എത്തുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2004 ലായിരുന്നു നടി ശ്രിന്ദയുടെ ആദ്യ വിവാഹം. പത്തൊന്‍പതാം വയസിലായിരുന്നു ഈ വിവാഹം നടന്നത്. അത്ര സുഖകരമല്ലാതിരുന്നതിനാല് നാല് വര്‍ഷം നീണ്ട ദാമ്പത്യം 2008 ല്‍ അവസാനിപ്പിച്ചിരുന്നു. ഈ ബന്ധത്തില്‍ ശ്രിന്ദയ്ക്ക് അര്ഹാന് എന്ന പേരുള്ളൊരു മകനുമുണ്ട്. മകന്റെ പേര് കൂടി ചേര്‍ത്ത് ശ്രിന്ദ അര്ഹാന് എന്ന് നടി പേര് മാറ്റിയിരുന്നു. 2010 ലായിരുന്നു ശ്രിന്ദ സിനിമയിലേക്ക് എത്തുന്നത്.

രണ്ടാം വിവാഹം
സ്വാഭവ വേഷങ്ങളിലുടെ സിനിമയില്‍ ശ്രദ്ധേയായി മാറിയ ശ്രിന്ദയുടെ രണ്ടാം വിവാഹം കഴിഞ്ഞ നവംബറിലായിരുന്നു. യുവസംവിധായകനായ സിജു എസ് ബാവയായിരുന്നു ശ്രിന്ദയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ലളിതമായ ചടങ്ങിലൂടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കുചേര്‍ന്നിരുന്നത്. വിവാഹചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ വഴി അതിവേഗം വൈറലായിരുന്നു. നടിയുടെ ആരാധകരും സിനിമയിലെ സഹപ്രവര്‍ത്തകരുമടക്കം ശ്രിന്ദയ്ക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ഹണിമൂണിലാണോ?
വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ ശ്രിന്ദ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ഇരുവരും ചേര്‍ന്ന് നടത്തിയ യാത്രകളിലെ സുന്ദരനിമിഷങ്ങളും ചിത്രങ്ങളായി പകര്‍ത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെയാണ് ഇതെല്ലാം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ കണ്ടതോടെ നടിയും ഭര്‍ത്താവും ഹണി മൂണ്‍ ട്രിപ്പുകളിലാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇവര്‍ക്കൊപ്പം മകന് അര്ഹാനുമുണ്ട്.

നന്ദി പറഞ്ഞ് നേടി
വിവാഹശേഷം ആശംസകള്‍ അറിയച്ചവര്‍ക്ക് നന്ദി പറഞ്ഞ് ശ്രിന്ദ രംഗത്തെത്തിയിരുന്നു. 'സ്നേഹവും ആശംസകളും നല്കി അനുഗ്രഹിച്ച സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി. എന്റെ ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായ ഒരു ദിവസം എന്നോടൊപ്പം നിന്ന എല്ലാവര്ക്കും, ചടങ്ങില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലവാര്‍ക്കും നന്ദി പറയുകയാണ്. എല്ലായിപ്പോഴും സന്തോഷത്തോടെയിരിക്കട്ടെ' എന്നുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പം ശ്രിന്ദ പറഞ്ഞിരുന്നത്.

മലയാളത്തിന്റെ പ്രിയങ്കരിയായ നടി
സഹനടിയായി സിനിമയിലേക്കെത്തി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയാണ് ശിന്ദ്ര ശ്രദ്ധേയായച്. നിവിന്‍ പോളിയുടെ നായികയായി 1983 എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് ശ്രിന്ദയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. ചിത്രത്തില്‍ ശ്രിന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം 'മേക്കപ്പ് കൂടുതലാണോ ചേട്ടാട എന്ന് നിവിനോട് ചോദിക്കുന്ന ഡയലോഗായിരുന്നു ശ്രിന്ദയെ ഹിറ്റായത്. ജയസൂര്യയുടെ ആട് എന്ന സിനിമയിലെ മേരി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടിങ്ങോട്ട് സിനിമകളുടെ തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയായിരുന്നു നടി.