twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പതിനെട്ട് വയസുള്ളപ്പോഴാണ് ആ ദുരനുഭവം ഉണ്ടായത്! നിര്‍മാതാക്കളുടെ ആവശ്യത്തെ കുറിച്ച് ശ്രുതി ഹരിഹരന്‍

    |

    ഹോളിവുഡില്‍ നിന്നും ആരംഭിച്ച മീ ടൂ മൂവ്‌മെന്റ് വളരെ പെട്ടെന്ന് തന്നെ ഇന്ത്യയിലും വ്യാപിച്ചു. ബോളിവുഡില്‍ നിന്നും പ്രമുഖ നടിമാരടക്കം ഗുരുതര ആരോപണങ്ങളുമായി വന്നിരുന്നു. ഇപ്പോഴിതാ നടി ശ്രുതി ഹരിഹരനാണ് കൗസ്റ്റിംഗ് കൗച്ചിങ് നേരിടേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

    സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ശ്രുതി ഹരിഹരന്‍. സിനിമയിലെത്തിയതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍. പതിനെട്ട് വയസുള്ള സമയത്താണ് തനിക്ക് തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നടക്കം ദുരനുഭവങ്ങളുണ്ടായതെന്നും നടി പറയുന്നു.

    actress-sruthi-hariharan

    'അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം. ഞാന്‍ അതുകൊണ്ട് ആ സിനിമ ചെയ്തില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രമുഖനായൊരു നിര്‍മ്മാതാവ് എന്നോട് ഫോണില്‍ വിളിച്ചു പറഞ്ഞു, സിനിമയില്‍ അഭിനയിപ്പിക്കാം പക്ഷെ ഞങ്ങള്‍ നാലു നിര്‍മ്മാതാക്കളുണ്ട്. ഞങ്ങള്‍ മാറി മാറി നിന്നെ ഇഷ്ടാനുസരണം ഉപയോഗിക്കുമെന്ന്.

    റിമി ടോമിയെ കല്യാണ പെണ്ണിനെ പോലെ സുന്ദരിയാക്കിയതിന് പിന്നില്‍ ആര്യയും ഫുക്രുവും! ക്രെഡിറ്റ് ചോദിച്ച്റിമി ടോമിയെ കല്യാണ പെണ്ണിനെ പോലെ സുന്ദരിയാക്കിയതിന് പിന്നില്‍ ആര്യയും ഫുക്രുവും! ക്രെഡിറ്റ് ചോദിച്ച്

    ഞാനത് ഇപ്പോഴും ഓര്‍ക്കുന്നു. ഞാന്‍ അയാള്‍ക്ക് കൊടുത്ത മറുപടി ഇതായിരുന്നു .ഞാന്‍ ചെരിപ്പ് ഇട്ടിട്ടുണ്ട് എന്റെ അടുത്ത വന്നാല്‍ അതൂരി ഞാന്‍ അടിക്കുമെന്നാണ്. എന്നാല്‍ പിന്നീട് താന്‍ പറഞ്ഞത് കന്നഡ സിനിമക്കാര്‍ക്കിടയില്‍ ചര്‍ച്ചയായി.ഇതിന് ശേഷം നിരവധി ഓഫറുകള്‍ സിനിമയില്‍ നിന്ന് വന്നു. എന്നാല്‍ തമിഴ് സിനിമയില്‍ നിന്നും സമാനമായ ഒരനുഭവം തനിക്ക് നേരിടേണ്ടി വന്നു.

    നാടൻ ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണം, ഗോപി സുന്ദറിന് ലഭിച്ച രസകരമായ മറുപടികൾനാടൻ ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണം, ഗോപി സുന്ദറിന് ലഭിച്ച രസകരമായ മറുപടികൾ

    അന്നും തനിക്ക് വഴക്കിടേണ്ടി വന്നു. പിന്നീട് ഓഫറുകള്‍ ഒന്നും തമിഴ് സിനിമയില്‍ നിന്നും വന്നിട്ടില്ല. സ്ത്രീകള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് ശ്രുതി ആവശ്യപ്പെടുന്നത്. നോ എന്ന് പറയാന്‍ ഒരു മടിയും കാണിക്കേണ്ട. പുരുഷന്മാരെ മാത്രം കുറ്റം പറയുകയല്ല വേണ്ടത്. കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്നും' ശ്രുതി പറയുന്നു.

    അന്ന് ഞാനത് പറഞ്ഞപ്പോള്‍ ഡബ്യൂസിസിയിലെ ആഡ്യ സ്ത്രീ ജനങ്ങള്‍ ഒന്നും പ്രതികരിച്ചില്ല:ഹിമ ശങ്കര്‍അന്ന് ഞാനത് പറഞ്ഞപ്പോള്‍ ഡബ്യൂസിസിയിലെ ആഡ്യ സ്ത്രീ ജനങ്ങള്‍ ഒന്നും പ്രതികരിച്ചില്ല:ഹിമ ശങ്കര്‍

    English summary
    Actress Sruthi Hariharan About Her Me Too Experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X