For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  11 വര്‍ഷത്തെ പ്രണയത്തിന് ശേഷം മിശ്ര വിവാഹം! ഫ്രാന്‍സിസിനെ കണ്ട കഥ പറഞ്ഞ് നടി ശ്രുതി രാമചന്ദ്രന്‍

  |

  വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രുതി രാമചന്ദ്രന്‍. ജയസൂര്യയുടെ പ്രേതം എന്ന സിനിമയില്‍ പ്രേതം ആയിട്ടെത്തിയത് ശ്രുതിയായിരുന്നു. പിന്നീട് സണ്‍ഡേ ഹോളിഡേ യിലെ സിത്താര എന്ന കഥാപാത്രമായിരുന്നു വലിയ തരംഗമുണ്ടാക്കിയത്. അതിന് ശേഷവും ശ്രദ്ധേയമായ വേഷങ്ങള്‍ ശ്രുതിയെ തേടി എത്തുകയാണ്.

  എഴുത്തുകാരനായ ഫ്രാന്‍സിസ് തോമസുമായിട്ടുള്ള വിവാഹത്തിന് ശേഷവും നടി സിനിമയില്‍ സജീവമായിരുന്നു. പതിനൊന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായതെന്ന് പറയുകയാണ് നടിയിപ്പോള്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമാ വിശേഷങ്ങളുമായി ശ്രുതി എത്തിയത്.

  ഞാനൊരു സാധാ പ്രേക്ഷകയായിരുന്നു. തിയറ്ററില്‍ പോയി സിനിമ കാണും. സിനിമാഭിനയമൊക്കെ വളരെ എളുപ്പമാണെന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു. സിനിമയുടെ ഗൗരവം മനസിലാക്കാതെ അഭിനയിച്ചതിന്റെ പിഴവുകളെല്ലാം ഞാന്‍ എന്ന സിനിമയിലെ എന്റെ പ്രകടനത്തില്‍ കാണാം. ഒരു തുടക്കക്കാരിക്ക് കിട്ടാവുന്ന ഏറ്റവും നല്ല സ്‌കൂള്‍ ആയിരുന്നു രഞ്ജിത് സാറിന്റെ സെറ്റ്. കടിച്ചാല്‍ പൊട്ടാത്ത മലയാളത്തിലായിരുന്നു ആ സിനിമയിലെ ഡയലോഗുകള്‍. എന്റെ അച്ഛനും അമ്മയും ചെന്നൈയിലാണ് വളര്‍ന്നത്. ഞാനും കുറച്ച് കാലം ചെന്നൈയിലായിരുന്നു.

  എന്റെ മലയാളത്തിന് കുറച്ച് തമിഴ് ചുവയുണ്ട്. ഞാനില്‍ അഭിനയിക്കാമ്പോള്‍ അതൊക്കെ ഒരു ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ അത് മാറി. പേടിച്ച് വിറച്ചാണ് സെറ്റില്‍ നിന്നത്. ചിലപ്പോള്‍ പന്ത്രമ്ട് റീടേക്ക് വരെ പോയിട്ടുണ്ട്. ഇതിന് ശേഷമാണ് പ്രേതം ചെയ്തത്. ആ സിനിമയാണ് ശരിക്കും എനിക്ക് ബ്രേക്ക് ആയത്. പണ്ടൊക്കെ കണ്ടാല്‍ പ്രേതത്തെ പോലെയുണ്ടെന്ന് പറഞ്ഞ് പലരും എന്നെ കളിയാക്കുമായിരുന്നു. ജയേട്ടന്‍ (ജയസൂര്യ) എന്നെ എവിടെയോ വച്ച് കണ്ടിട്ടാണ് പ്രേതത്തിലേക്ക് വിളിച്ചത്. പ്രേതം റിലീസായി കഴിഞ്ഞ് ഞാന്‍ പുറത്തൊക്കെ പോകുമ്പോള്‍ കുട്ടികളൊക്കെ എന്നെ കണ്ട് പേടിച്ച് ഓടിയിട്ടുണ്ട്.

  ഫ്രാന്‍സിസിനെ ഞാന്‍ സ്‌കൂള്‍ കഴിഞ്ഞിട്ടാണ് കണ്ടുമുട്ടിയത്. ചെന്നൈയില്‍ ആര്‍കിടെക്ചര്‍ കോച്ചിംഗ് ക്ലാസില്‍ വച്ച്. ഫ്രാന്‍സിസ് കോപ്പി റൈറ്ററാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷന് വേണ്ടി ചെന്നൈയില്‍ വന്നപ്പോഴാണ് കണ്ടത്. വലിയ പ്രണയ കഥയൊന്നുമല്ല ഞങ്ങളുടേത്. മിശ്ര വിവാഹമാണെങ്കിലും വീട്ടില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ല. ഞാനും ഫ്രാന്‍സിസും പതിനൊന്ന് വര്‍ഷം പ്രണയിച്ചു. കല്യാണം കഴിഞ്ഞിട്ട് രണ്ട് കൊല്ലമാകുന്നു.

  പ്രേതത്തില്‍ വര്‍ക്ക് ചെയ്ത ഒരു ചേട്ടനെ സണ്‍ഡേ ഹോളിഡേയുടെ സെറ്റില്‍ വച്ച് കണ്ടു. ശ്രുതി എന്താ ഇവിടെ? എന്ന് ചോദിച്ചു. ഞാന്‍ ഇതില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോ ആ ചേട്ടന്‍ പറയുകാ, അയ്യോ ശ്രുതീ സോറി. ഞാന്‍ കാരണം ശ്രുതിയ്ക്ക് കുറച്ച് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഞാന്‍ പലരോടും ശ്രുതി ഇനി അഭിനയിക്കില്ല. കല്യാണം കഴിച്ച് പോവുകയാണെന്നും പറഞ്ഞിട്ടുണ്ട്. അത്യാവശ്യം വിധിയില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമുക്ക് വിധിച്ചിട്ടുള്ളത് നമ്മളെ തേടി വരിക തന്നെ ചെയ്യും. കല്യാണം കഴിഞ്ഞിട്ടാണ് എനിക്ക് സണ്‍ഡേ ഹേളിഡേ, ചാണക്യതന്ത്രം, നോണ്‍സെന്‍സ് തുടങ്ങിയ സിനിമകളൊക്കെ കിട്ടിയത്. കല്യാണം കഴിഞ്ഞ ശേഷമാണ് എനിക്ക് സിനിമയില്‍ തിരക്ക് കൂടിയത്. അക്കാര്യത്തില്‍ വളരെ ലക്കിയാണ്.

  English summary
  Actress Sruthi Ramachandran About Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X