twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിനെയും ഉര്‍വശിയെക്കാളും പ്രായമുള്ളവരുടെ പ്രണയമായിരുന്നു മനസില്‍; പ്രണയത്തെ കുറിച്ച് ശ്രുതി

    |

    മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതിന്റെ സന്തോഷത്തിലാണ് നടി ശ്രുതി രാമചന്ദ്രന്‍. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായി മറ്റൊരള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നതിന് അവാര്‍ഡ് ലഭിക്കുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് ശ്രുതി തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ശ്രുതി തിരക്കഥ ഒരുക്കിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ശ്രദ്ധേയമാവുന്നത്.

    ജയറാം, കാളിദാസ് ജയറാം, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ഇലമൈ ഇതോ ഇതോ എന്ന ചിത്രമാണ് ആമസോണ്‍ പ്രൈമിലൂടെ പുറത്ത് വന്നത്. ശ്രുതിയ്‌ക്കൊപ്പം ഭര്‍ത്താവും സംവിധായകനുമായ ഫ്രാന്‍സിസും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ച് തുറന്ന് പറയുകയാണ് നടി.

    ശ്രുതിയുടെ വാക്കുകൡലേക്ക്

    തികച്ചും സ്വാഭാവികമായാണ് കഥ മധ്യവയസ്‌കരായ രണ്ട് പേരിലേക്ക് എത്തിയത്. പ്രായമായവര്‍ക്ക് പ്രേമം നിഷിദ്ധമാണെന്നൊരു ധാരണ നമ്മുടെ സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും ഉണ്ട്. ഞങ്ങള്‍ രണ്ട് പേരും അത്തരം ടാബൂകളില്‍ വിശ്വസിക്കുന്നില്ല. പ്രണയത്തിന് പ്രായമൊന്നുമില്ല. ആരോടാണ് എപ്പോഴാണ് നമുക്ക് പ്രണയം തോന്നുക എന്ന് പ്രവചിക്കാനാകില്ല. അതൊരു മാജിക് ആണ്. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമുണ്ടാകുന്ന വിലക്കുകളും സമ്മര്‍ദ്ദങ്ങളും കാരണം പലര്‍ക്കും അത് തുറന്ന് പ്രകടിപ്പിക്കാനാകില്ല. പ്രത്യേകിച്ച് വയസായവരുടെ കാര്യത്തില്‍ കടമ്പകള്‍ ഏറെയാണ്. ഇത്രയും പ്രായമായില്ലേ, ഇതൊക്കെ വേണോ എന്ന ചോദ്യത്തില്‍ അവര്‍ പകച്ച് പോകുന്നു. മക്കള്‍ക്ക് തങ്ങള്‍ കാരണം നാണക്കേട് ഉണ്ടാകുമോ എന്ന ഭയം മറുവശത്തും.

    ശ്രുതിയുടെ വാക്കുകൡലേക്ക്

    സത്യത്തില്‍ ജയറാം സാറിനെക്കാളും ഉര്‍വ്വശി മാമിനേക്കാളും പ്രായമുള്ളവരുടെ പ്രണയമായിരുന്നു മനസില്‍. ലോക്ഡൗണിലായിരുന്നു ഷൂട്ടിങ്. അറുപത് വയസിന് മുകളിലുള്ള ആര്‍ട്ടിസ്റ്റുകളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന നിയമവുമുണ്ട്. ക്രൂ അംഗങ്ങളടക്കം അഞ്ചില്‍ കൂടുതല്‍ ആളുകളും പാടില്ല. അങ്ങനെയാണ് ജയറാം സാറിലും ഉര്‍വശി മാമിലും എത്തിയത്. പ്രണയിക്കുമ്പോള്‍ ചെറുപ്പമാകും എന്ന ആശയവും മനസിലുണ്ടായിരുന്നു. അതുകൊണ്ടാണ് കാളിദാസിനെയും കല്യാണിയെയും കൂടി ഉള്‍പ്പെടുത്തിയത്.

    ശ്രുതിയുടെ വാക്കുകൡലേക്ക്

    സമൂഹത്തിന് ഒരു സന്ദേശം നല്‍കുക എന്ന ഉദ്ദേശത്തോടെ ഒരുക്കിയ സിനിമയല്ല ഇത്. വിഷ്വലി നല്ല ക്യൂട്ട് ആയിരിക്കണം. എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രായമായവര്‍ പ്രണയിക്കുമ്പോള്‍ വല്ലാത്തൊരു വ്യത്യസ്തതയുണ്ടല്ലോ, അവര്‍ നല്ല പക്വതയുള്ളവരായിരിക്കും ജീവിതാനുഭവവും ഉണ്ടായിരിക്കും. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ നല്ല സന്ദേശമാണ് ചിത്രം നല്‍കുന്നതെന്ന അഭിപ്രായം പറഞ്ഞു. ഇത്തരത്തിലുള്ള ചര്‍ച്ചകളും ഞങ്ങളുടെ ശ്രദ്ധിയില്‍ പെട്ടു. അതില്‍ അതിയായ സന്തേഷമുണ്ട്.

     ശ്രുതിയുടെ വാക്കുകൡലേക്ക്

    എന്റെ ഡബ്ബിങ് അവിചാരിതമായി സംഭവിച്ചതാണ്. ഞാന്‍ താമസിക്കുന്നത് കടവന്ത്രയിലാണ്. അവിടെ അടുത്ത് തന്നെയാണ് വിസ്മയ സ്റ്റുഡിയോ. ഒരു ദിവസം സംവിധായകന്‍ രഞ്ജിത് ശങ്കര്‍ വിളിച്ച് കമലയുടെ ഡബ്ബിങ്ങിനെ കുറിച്ച് പറയുകയുണ്ടായി. നായിക രുഹാനി ശര്‍മ്മയക്ക് വേണ്ടിയാണ് ശബ്ദം നല്‍കേണ്ടത്. ചെയ്യാന്‍ സാധിക്കുമോയെന്ന് ശ്രമിച്ച് നോക്കാന്‍ പറഞ്ഞു. പറ്റുകയാണെങ്കില്‍ ചെയ്യാം. ഇല്ലെങ്കില്‍ വേണ്ടെന്ന് വിചാരിച്ചാണ് പോയത്. അവിടെ ചെന്ന് ശബ്ദം കൊടുത്തപ്പോള്‍ അത് ആ കഥാപാത്രത്തിന് ചേരുന്നുവെന്ന് തോന്നി.

    ശ്രുതിയുടെ വാക്കുകൡലേക്ക്

    രുഹാനി നല്ല പ്രകടനമാണ് കാഴ്ച വച്ചത്. മാത്രവുമല്ല ചിത്രത്തില്‍ രുഹാനിയുടെ കഥാപാത്രത്തിന് ഒരുപാട് ലെയറുകളുണ്ട്. അതുകൊണ്ട് തന്നെ ഡബ്ബ് ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല. ചെയ്ത് കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസം തോന്നി. എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. സിനിമയില്‍ എനിക്ക് ലഭിക്കുന്ന ആദ്യത്തെ അംഗീകാരമാണിത്. അതില്‍ സന്തോഷമുണ്ട്.

    English summary
    Actress Sruthi Ramachandran About Her Script Writing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X