twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സങ്കടം വന്നാല്‍ പൊട്ടിക്കരയുമായിരുന്നുവെന്ന് ശിവദ! പ്രസവ ശേഷമുള്ള അവസ്ഥയെ അതിജീവിച്ചത് ഇങ്ങനെ

    |

    വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശിവദ. കേരള കഫേ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ഇടയ്ക്ക് അവതാരകയായും താരം തിളങ്ങിയിരുന്നു. ലിവിങ് റ്റുഗദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം പിന്നീട് തിരിച്ചെത്തിയത്. സുസുധി വാത്മീകത്തിലെ നായികയായെത്തിയതോടെയായിരുന്നു ശിവദ ശ്രദ്ധിക്കപ്പെട്ടത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും താരം അഭിനയിച്ചിരുന്നു.

    അഭിനേതാവായ മുരളീകൃഷ്ണനെയായിരുന്നു ശിവദ വിവാഹം ചെയ്തത്. രഘുവിന്റെ സ്വന്തം റസിയ, സെക്കന്‍ഡ് ഷോ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ താരമാണ് മുരളീകൃഷ്ണന്‍. വിവാഹ ശേഷവും ശിവദ അഭിനയരംഗത്ത് സജീവമാണ്. മകളോടൊപ്പം വ്യായാമം ചെയ്യുന്ന താരത്തിന്റെ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. മകളായ അരുന്ധതിയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. പ്രസവ ശേഷമുള്ള പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അതിജീവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ശിവദ മനസ്സുതുറന്നത്.

    അരുന്ധതിയെക്കുറിച്ച്

    അരുന്ധതിയെക്കുറിച്ച്

    അരുന്ധതിയെന്നാണ് ശിവദയും മുരളീകൃഷ്ണനും മകള്‍ക്ക് പേരിട്ടത്. മകള്‍ക്ക് 20 മാസമായെന്നും അവള്‍ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും ശിവദ പറയുന്നു. ഒരു വയസ്സാവുന്നതിന് മുന്‍പ് തന്നെ അവളെ ലൊക്കേഷനിലേക്ക് കൊണ്ടുപോവാറുണ്ടായിരുന്നു. മൂന്ന് മാസം പ്രായമുള്ളപ്പോഴായിരുന്നു അവള്‍ എന്റെ കൂടെ ഊട്ടിയിലെ സെറ്റിലേക്ക് വന്നത്. ലോക് ഡൗണ്‍ ഇപ്പോള്‍ അവള്‍ക്ക് അനുഗ്രഹമാണ്. അവളോടൊപ്പം ഒരുപാട് സമയം ചെലവഴിക്കാന്‍ കഴിയുന്നുണ്ട് ഞങ്ങള്‍ക്ക്.

    ഗര്‍ഭിണിയായപ്പോള്‍

    ഗര്‍ഭിണിയായപ്പോള്‍

    സിനിമയും ഡാന്‍സും യാത്രകളുമൊക്കെയായി ആകെ തിരക്ക് പിടിച്ച് ജീവിതമായിരുന്നു. അതിനിടയിലായിരുന്നു കുഞ്ഞതിഥിയെ വരവേല്‍ക്കാനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. ജോലിക്ക് പോവാതെ വീട്ടിലിരുന്ന സമയത്ത് എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയപ്പോഴാണ് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം ഇനി ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന് തിരിച്ചറിഞ്ഞത്. ആ സമയത്ത് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു. അമ്മയാവാനുള്ള തയ്യാറെടുപ്പില്‍ എപ്പോഴും സന്തോഷവതിയായിരിക്കാനും ശ്രമിച്ചിരുന്നു. ഇടയ്ക്ക് മൂഡ് മാറുമ്പോള്‍ ഒറ്റയ്ക്കിരുന്ന് കരയും.

    അത്ര സുന്ദരമായിരുന്നില്ല

    അത്ര സുന്ദരമായിരുന്നില്ല

    ജീവിതത്തിലെ മനോഹരമായ കാലഘട്ടങ്ങളിലൊന്നാണ് ഗര്‍ഭാവസ്ഥ എന്നൊക്കെ പറഞ്ഞുകേട്ടിരുന്നുവെങ്കിലും അത്ര സുഖകരമായിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാല്‍ ശരീരം വല്ലാതെ മെലിഞ്ഞിരുന്നു. യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്യുമായിരുന്നു ആ സമയത്ത്. അത് പോലെ തന്നെ ഇഷ്ടം പോലെ പാട്ടുകളും കേള്‍ക്കാറുണ്ടായിരുന്നു. ആ സമയത്ത് സിനിമയിലെ ചില അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

    മൂന്ന് സിനിമകള്‍

    മൂന്ന് സിനിമകള്‍

    മൂന്ന് സിനിമകളാണ് അന്ന് നഷ്ടമായത്. സിനിമ വൈകിയതാണ് വിനയായത്. ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ അവരായിരുന്നു എന്റെ അവസ്ഥയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെ ചോദിച്ച് സിനിമ ചെയ്യേണ്ടെന്ന് പറഞ്ഞത്. സ്റ്റണ്ട് സീനുകളുള്ള സിനിമയായിരുന്നു ഒന്ന്. എനിക്ക് അഭിനയിക്കണമെന്നുണ്ടായിരുന്നുവെങ്കിലും എന്റെ ആരോഗ്യകാര്യത്തില്‍ അവര്‍ക്ക് കരുതലുണ്ടായിരുന്നു. ആ സിനിമകള്‍ നഷ്ടമായതില്‍ സങ്കടമൊന്നുമില്ല. ലൂസിഫറില്‍ അഭിനയിച്ചത്. ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു. രണ്ട് ദിവസത്തെ ഷൂട്ടേയുണ്ടായിരുന്നുള്ളൂ.

    പ്രസവ ശേഷമുള്ള അവസ്ഥ

    പ്രസവ ശേഷമുള്ള അവസ്ഥ

    പ്രസവ ശേഷമുള്ള പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. കുഞ്ഞ് കരയുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു. ഉറക്കമില്ലാത്ത രാത്രികളിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അതിരാവിലെയൊക്കെ അവളെ കൈയ്യിലെടുത്ത് ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഉറക്കമില്ലായ്മയും ക്ഷീണവുമൊക്കെയായി ആ സമയത്ത് വല്ലാത്ത അവസ്ഥയിലായിരുന്നു. അമ്മയും മുരളിയുമൊക്കെ ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

    ശരീരഭാരത്തെക്കുറിച്ച്

    ശരീരഭാരത്തെക്കുറിച്ച്

    പ്രസവശേഷം വല്ലാതെ തടി കൂടിയിരുന്നില്ല അത്തരത്തില്‍ പേടിയുണ്ടെങ്കിലാണ് ഭാരം കൂടുകയെന്നും ശിവദ പറയുന്നു. യോഗ ചെയ്യാറുണ്ടായിരുന്നു ആ സമയത്ത്. വിവഹാ ശേഷമാണ് തനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയതെന്നും താരം പറയുന്നു. പ്രസവം കഴിഞ്ഞ് മൂന്നാം മാസം അഭിനയിക്കാന്‍ പോയിരുന്നു. അമ്മയായിരുന്നു ആ സമയത്ത് മകളുടെ കാര്യങ്ങള്‍ നോക്കിയത്. കുടുംബത്തിലെല്ലാവരും കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയതെന്നും ശിവദ പറയുന്നു.

    Read more about: ശിവദ
    English summary
    Actress Sshivada about how she overcomes postpartum depression
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X