For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകള്‍ പിറന്നതോടെ എല്ലാം മാറി! ഭര്‍ത്താവിനൊപ്പം വിശേഷങ്ങളുമായി നടി ശിവദ, അരുന്ധതിയാണ് ഇവിടെ എല്ലാം

  |

  ലിവിങ് ടുഗദര്‍ എന്ന ഫാസിലിന്റെ സിനിമയിലൂടെ നായികയായെങ്കിലും ആല്‍ബത്തില്‍ അഭിനയിച്ചാണ് നടി ശിവദ ജനപ്രീതി നേടിയെടുക്കുന്നത്. ജയസൂര്യയുടെ നായികയായി സു സു സുധീ വാത്മീകം എന്ന ചിത്രത്തിലെ കല്യാണിയായി എത്തിയും ശിവദ കൈയടി വാങ്ങിയിരുന്നു. എന്നാല്‍ മകള്‍ അരുന്ധതിയെ കുറിച്ചുള്ള പോസ്റ്റുകളിലൂടെയായിരുന്നു നടി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

  മകള്‍ വന്നതോടെ ജീവിതം മുഴുവനുമായി മാറിയെന്ന വിശേഷമാണ് ശിവദയും ഭര്‍ത്താവ് മുരളികൃഷ്ണനും പങ്കുവെക്കുന്നത്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മകള്‍ക്ക് അരുന്ധതി എന്ന് പേരിട്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരദമ്പതിമാര്‍ മറുപടി പറഞ്ഞിരിക്കുന്നത്.

  മുന്‍പ് മാസത്തില്‍ പതിനഞ്ച് ദിവസമായിരുന്നു ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നത്. കുഞ്ഞ് ജനിച്ച ശേഷം ഇതിന് മാറ്റം വന്നു. കുഞ്ഞിന്റെ കാര്യത്തിനാണ് ആദ് പരിഗണന. അത് സന്തോഷമുള്ള കാര്യമാണ്. പുറത്ത് പോയാല്‍ എത്രയും വേഗം വീട്ടില്‍ എത്തണമെന്നാണ് ആഗ്രഹമെന്ന് മുരളി പറയുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ മോളുടെ കൂടെ തന്നെയാണ്. രാവിലെ 6.30 ന് യോഗ ക്ലാസ്. അത് കഴിഞ്ഞ് നൃത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ്. ഭരതനാട്യത്തില്‍ പിജി ചെയ്യുന്നു.

  ധാരളം അസൈന്‍മെന്റുണ്ട്. മാധവന്‍ സാറിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രമായ മാരന്റെ ജോലിയും ഇതിനൊപ്പം നടക്കുന്നുണ്ട്. എല്ലാത്തിന്റെയും കൂടെ മോളുടെ കാര്യങ്ങളും നോക്കണം. എന്റെ കാര്യം ഒന്നും മാറ്റി വെക്കുന്നില്ല. എല്ലാ കാര്യങ്ങളും ഒരേ പോലെ നടക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിഞ്ഞു നിര്‍വഹിക്കാന്‍ കഴിയുന്നു. ഞങ്ങള്‍ രണ്ട് പേരുടെയും വീട്ടുകാര്‍ ഒപ്പമുള്ളതിനാലാണ് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നതെന്ന് ശിവദയും പറയുന്നു.

  മകളുടെ പേരിനെ കുറിച്ചും താരദമ്പതിമാര്‍ തുറന്ന് സംസാരിച്ചിരുന്നു. പൂര്‍ണതയുള്ള പേരായിരിക്കണമെന്നും ചെല്ലപ്പേര് വേണ്ടെന്നും ആദ്യമേ തീരുമാനിച്ചിരുന്നു. വസുന്ധര എന്ന പേരിട്ടാല്‍ വസു എന്ന് വിളിക്കും. ഏത് പേരിട്ടാലും ചെല്ലപ്പേര് ഉണ്ടാവും. അരുന്ധതി എന്ന് മാത്രമേ വിളിക്കാന്‍ കഴിയുള്ളു എന്ന് മുരളി പറയുമ്പോള്‍ വലിയ പേര് ഒപ്പം പുതുമ വേണമെന്ന് ആഗ്രഹിച്ചു എന്ന് ശിവദയും പറയുന്നു. അരുന്ധതി എന്ന് വിളിച്ചാല്‍ അപ്പോള്‍ തന്നെ ആള് നോക്കും.

  തന്നെയാണ് വിളിക്കുന്നതെന്ന് അറിയാം. അരുന്ധതി എന്ന് എല്ലാവരും വിളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ രണ്ട് പേര്‍ക്കുമുണ്ട്. ദേവകി, ജാനകി, കല്യാണി എന്നീ പേരുകള്‍ നേരത്തെ മനസിലുണ്ടായിരുന്നു. എന്നാല്‍ ഇരുപത്തിയെട്ടിന്റെ തലേ ദിവസം പോലും പേര് നിശ്ചയിച്ചില്ല. പേര് നിശ്ചയിച്ചോ എന്ന് എല്ലാവരും ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ തമാശ എന്ന് കരുതി. എന്നാല്‍ രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും ഒരുപോലെ പറഞ്ഞു, അരുന്ധതി.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  കോളേജില്‍ ഞാന്‍ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി. ശിവദ യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍. നല്ല സുഹൃത്തുക്കളായാണ് മുന്നോട്ട് പോയത്. 2009 ല്‍ കോഴ്‌സ് കഴിഞ്ഞു. 2015 ല്‍ വിവാഹം. ഇതിനിടയിലെ ആറ് വര്‍ഷം ഞങ്ങള്‍ പ്രണയിച്ചു. വിവാഹത്തിന് മുന്‍പേ ശിവദ സിനിമയില്‍ അഭിനയിച്ചു. അപ്പോള്‍ ഞാന്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന സമയം. സിനിമാ വിശേഷം പങ്കുവയ്ക്കാന്‍ കൂടിയായി പിന്നത്തെ വിളിയെന്ന് മുരളി പറയുന്നു. ഞങ്ങള്‍ ക്ലാസ്‌മേറ്റ്‌സ് അല്ല. ബാച്ച് മേറ്റ്‌സായിരുന്നു. പ്രണയം എന്ന് പറയാന്‍ കഴിയില്ല. നല്ല സൗഹൃദം. പിന്നീട് ആ സൗഹൃദം വളര്‍ന്നു. ഡിസംബര്‍ പതിനാലിന് അഞ്ചാം വിവാഹ വാര്‍ഷികമാണ്.

  Read more about: shivatha ശിവദ
  English summary
  Actress Sshivada And Husband Muralikrishnan About Daughter Arundhathi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X