For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: shivatha ശിവദ

  മകള്‍ക്ക് വേണ്ടി ആ ശീലം ഉപേക്ഷിച്ചു; പ്രസവസമയത്തെ സന്തോഷം കണ്ടത് ഭര്‍ത്താവിന്റെ മുഖത്തെന്ന് നടി ശിവദ

  |

  മകളെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും വാതോരാതെ സംസാരിക്കാറുള്ള നടിയാണ് ശിവദ. മുന്‍പ് ഭര്‍ത്താവ് കുഞ്ഞിനെ പരിപാലിക്കുന്നതിനെ കുറിച്ച് നടി എഴുതിയ പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴിതാ മാതൃത്വം എത്രത്തോളം മനോഹരമാണെന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി. അരുന്ധതിയുടെ ജനനം എത്രത്തോളം ആഗ്രഹിച്ച് നടന്നതാണെന്നും ശിവദ പറയുന്നു.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് മുരളിയുടെ മുഖത്ത് നിന്നാണ് ആ സന്തോഷം താനറിയുന്നത്. പിന്നീടിങ്ങോട്ട് അവളുടെ വളര്‍ച്ചയിലുടെ താനും പഠിക്കുകയായിരുന്നു എന്ന് വനിത ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ ശിവദ പറയുന്നു. കൂടുതല്‍ വായിക്കാം...

  തിരക്കുകളില്‍ നിെൈന്നാക്കെ ഒഴിഞ്ഞ് വളരെ സമാധാനത്തോടെയാണ് ഞാന്‍ അമ്മയാകാനായി തയ്യാറെടുത്തത്. ഭര്‍ത്താവായ മുരളിയ്‌ക്കൊപ്പം ചെന്നൈയിലുള്ളപ്പോഴാണ് ആ സന്തോഷ വാര്‍ത്ത എത്തുന്നത്. പക്ഷേ കുറച്ച് ദിവസത്തിനുള്ളില്‍ മുരളിയ്ക്ക് വിദേശത്തേക്ക് പോകേണ്ടി വന്നു. അതുകൊണ്ട് ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ ഞാന്‍ തനിച്ചാണ് ആസ്വദിച്ചത്. സംഭവം വലിയ സന്തോഷമാണെങ്കിലും മൂന്ന് മാസം കഴിഞ്ഞ് വീട്ടില്‍ അറിയിച്ചാല്‍ മതിയെന്നായിരുന്നു ഞങ്ങളുടെ തീരുമാനം.

  ആണ്‍കുട്ടിയായാലും പെണ്‍കുട്ടി ആയാലും നല്ല ആരോഗ്യമുള്ള കുഞ്ഞായിരിക്കണം എന്നേ ആഗ്രഹിച്ചുള്ളു. വേദന തുടങ്ങിയപ്പോള്‍ മുതല്‍ പ്രസവസമയം വരെ മുരളി ഒപ്പമുണ്ടായിരുന്നു. എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട്, കുഞ്ഞ് പുറത്തേക്ക് വരാന്‍ തയ്യാറായി. കുഞ്ഞിന്റെ തല കാണുന്നുണ്ട്. നന്നായി പുഷ് ചെയ്യൂ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അതുവരെ എന്റെ സൈഡില്‍ നിന്ന് എന്നെ ആശ്വസിപ്പിച്ച മുരളി വാവയെ കാണാനുള്ള ആവേശത്തിലായി. ആ സമയത്തെ മുരളിയുടെ മുഖഭാവങ്ങള്‍ ഇപ്പോഴും എന്റെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല.

  സത്യം പറഞ്ഞാല്‍ മുരളിയുടെ മുഖം കണ്ടാണ് ആ സന്തോഷം ഞാന്‍ അറിയുന്നത്. പൊക്കിള്‍കൊടി പോലും മുറിക്കുന്നതിന് മുന്‍പേ മുരളി കുഞ്ഞിനെ കൈയില്‍ വാങ്ങി എന്റെ നേരെ നീട്ടി. ഞാനവളുടെ നെറുകയില്‍ ഉമ്മ വച്ചു. അതുവരെ കരഞ്ഞ് കൊണ്ടിരുന്ന അവള്‍ പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി. അതുവരെ നമ്മള്‍ മാതൃത്വത്തിന്റെ ഫീല്‍ എന്നൊക്കെ വായിച്ചിട്ടേയുള്ളു. ആ നിമിഷം ഞാന്‍ അത് തിരിച്ചറിഞ്ഞു. മോളാണ് ട്ടേ എന്ന് കേട്ടപ്പോള്‍ ആ വാക്കിന് ഇത്രയും മധുരം മനസിന് പകരാന്‍ കഴിയുമെന്ന് ഞാനോര്‍ത്തു.

  പിന്നീടിങ്ങോട്ട്് അരുന്ധതിയിലൂടെ അവളുടെ അമ്മയായി എന്റെ വളര്‍ച്ചയും തുടങ്ങി. പണ്ട് മുതലേ ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ള കാര്യമാണ് കുഞ്ഞുങ്ങളെ ഒന്നും നിര്‍ബന്ധിച്ച് പഠിപ്പിക്കില്ല എന്ന്. ഏതുകാര്യത്തിനായാലും നമ്മള്‍ അവരെ ചീത്ത പറഞ്ഞാലോ അടി കൊടുത്താലോ ഒന്നും അവര്‍ അനുസരിക്കണം എന്നില്ല. പകരം നമ്മള്‍ റോള്‍മോഡലുകള്‍ ആവണം. ഞാനിപ്പോള്‍ മൊബൈല്‍ ഉപയോഗം വളരെ കുറച്ചു. കാരണം എപ്പോഴും മൊബൈല്‍ നോക്കിയിരിക്കുന്ന അമ്മയെ കണ്ട് പഠിച്ചാല്‍ അതേ അവളും ആവര്‍ത്തിക്കൂ.. പിന്നീട് കുഞ്ഞിനെ ചീത്ത പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭാവിയ്ക്കായുള്ള നല്ല വഴിയേ അവര്‍ നടക്കണമെങ്കില്‍ ആ വഴിയെ ആദ്യം നമ്മള്‍ നടക്കണമെന്നും ശിവദ പറയുന്നു.

  English summary
  Actress Sshivada Opens Up About Her Motherhood And Daughter Arundhathi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X