For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിലീപ് മകനെപ്പോലെ... നല്ല പയ്യനാണ്, അതുകൊണ്ട് ആ വാർത്തകൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല'; സുബ്ബലക്ഷ്മി

  |

  മുത്തശ്ശി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ നർത്തകിയാണ് നടി സുബ്ബലക്ഷ്മി. നന്ദനം, കല്യാണ രാമൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുബ്ബലക്ഷ്മിയുടെ ഏറ്റവും ഹിറ്റായ സിനിമ കല്യാണരാമനായിരിക്കണം.

  എൺപത്തിയാറുകാരിയായ സുബ്ബലക്ഷ്മി ഇപ്പോഴും ചെറിയ വേഷങ്ങളൊക്കെ ചെയ്ത് സിനിമയിൽ സജീവമാണ്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലും തമിഴിലുമെല്ലാം സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

  Also Read: പോകുന്നില്ലെന്ന് തീരുമാനിച്ചത് പാപ്പു, അവള്‍ തന്നെ നേരിട്ട് ബാലയോട് പറഞ്ഞു; ബാലയ്ക്ക് അമൃതയുടെ മറുപടി

  സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുള്ള സിനിമകളിലേറെയും നടൻ ദിലീപിനൊപ്പമാണ്. തിളക്കം, ​​ഗ്രാമഫോൺ, സി.ഐ.ഡി മൂസ തുടങ്ങിയ സിനിമകളിലെല്ലാം ദിലീപിനൊപ്പം സുബ്ബലക്ഷ്മിയും അഭിനയിച്ചിരുന്നു.

  ഒട്ടനവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള സുബ്ബലക്ഷ്മി ദിലീപിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. ഇത്രയേറെ സിനിമകൾ ചെയ്തിട്ടും ഇന്നേവരെ ദിലീപിൽ നിന്നും തനിക്കൊരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്നാണ് സുബ്ബലക്ഷ്മി പറയുന്നത്.

  'കല്യാണരാമന്റെ മലയാളം വിജയമായ ശേഷം അതിന്റെ തെലുങ്ക് ചെയ്യാനും എനിക്ക് സാധിച്ചു. ദൈവത്തിന്റെ കൃപകൊണ്ട് ചെയ്തതാണ് കല്യാണരാമനിലെ സീനുകളൊക്കെ. ദിലീപ് നല്ലതായിരുന്നു. നല്ല പയ്യനാണ്. ദിലീപിനൊപ്പം ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്.'

  'എല്ലാ പടത്തിൽ അഭിനയിക്കുമ്പോഴും എന്റെ കാര്യങ്ങളെല്ലാം ദിലീപ് തിരക്കാറുണ്ടായിരുന്നു. ഫുഡ് കിട്ടിയില്ലെങ്കിൽ പറയണം. ഭക്ഷണം താരത്തവരെ ഞാൻ ഇപ്പോൾ ഇവിടുന്ന് ഓടിക്കും എന്നൊക്കെ പറയുമായിരുന്നു. ഒരുപാട് തമാശ പറയും.'

  'മകനായും പേരക്കുട്ടിയായുമെല്ലാം ദിലീപിനെ കരുതാം. അതുകൊണ്ട് ഇപ്പോഴത്തെ വാർത്തകൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം നമ്മളോട് ദിലീപ് അങ്ങനെ പെരുമാറിയിട്ടില്ല.'

  'തമാശ പറഞ്ഞ് ചിരിപ്പിക്കുക എന്നല്ലാതെ ഒരു വാക്ക് പോലും മോശം പറഞ്ഞിട്ടില്ല. ഒരു വിഷമവും ദിലീപിനൊപ്പം അഭിനയിച്ചിട്ട് എനിക്ക് ഉണ്ടായിട്ടില്ല. അതൊരു വിധിയാണ്. വിധി ആരേയും വിടില്ല. അങ്ങനെയാണെന്ന് ഞാൻ‌ വിചാരിക്കുന്നു. അങ്ങനെ തന്നെയാവട്ടെ' സുബ്ബലക്ഷ്മി പറഞ്ഞു.

  Also Read: അബീഷുമായി പിരിയാനുള്ള കാരണം ആ ഭിന്നത! ഇനിയൊരു വിവാഹത്തിന് തയ്യാറാകുമോ? അര്‍ച്ചന കവി പറയുന്നു

  നടിയും നർത്തകിയുമായ താര കല്യാണിന്റെ അമ്മയും സോഷ്യൽമീഡിയ താരം സൗഭാ​ഗ്യ വെങ്കിടേഷിന്റെ മുത്തശ്ശിയുമാണ് സുബ്ബലക്ഷ്മി. നർത്തകി എന്നതിലുപരി കർണാടിക്ക് സം​ഗീതത്തിൽ അതിയായ പാണ്ഡിത്യവും സുബ്ബലക്ഷ്മിക്കുണ്ട്.

  സുബ്ബലക്ഷ്മിയെ ആളുകൾ ഓർമിക്കുന്നത് പാണ്ടിപ്പട, നന്ദനം, കല്യാണ രാമൻ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ കമ്പോസർ എന്ന നിലയിലും സുബ്ബ ലക്ഷ്മി പേരെ‌ടുത്തിട്ടുണ്ട്. നിരവധി കച്ചേരികൾ നടത്തിയിട്ടുള്ള അവർ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്.

  സിനിമയ്ക്ക് പുറമെ ചില ടെലിഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് താര കല്യാൺ യുട്യൂബ് ചാനൽ ആരംഭിച്ചത്. അതിനാൽ തന്നെ താരയുടെ വീഡിയോയിൽ മിക്കപ്പോഴും സുബ്ബലക്ഷ്മിയെ കാണാം.

  പ്രായം 86ആയിയെങ്കിലും സുബ്ബലക്ഷ്മി ഇപ്പോഴും ഒറ്റയ്ക്കാണ് താമസം. അമ്മയ്ക്ക് അത്തരമൊരു ജീവിത രീതിയാണ് ഇഷ്ടമെന്നും അതിനാൽ തങ്ങൾക്കൊപ്പം താമസിക്കാൻ നിർബന്ധിക്കാറില്ലെന്നും താര കല്യാൺ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അമ്മയുടെ ആ​ഗ്രഹങ്ങളെപ്രതിയാണ് താര കല്യാൺ നൃത്തം അഭ്യസിച്ചത്.

  ഇന്ന് താര കല്യാണിന് സ്വന്തമായി ഒരു ഡാൻസ് അക്കാദമിയുമുണ്ട്. മകൾ സൗഭാ​ഗ്യയും ഭർത്താവ് അർജുനും ചേർന്നാണ് ഇപ്പോൾ ഡാൻസ് അക്കാദമി നോക്കി നടത്തുന്നത്.

  അടുത്തിടെ താര കല്യാണിന്റെ മകൾ സൗഭാ​ഗ്യയ്ക്ക് സുദർശന എന്ന പെൺകുഞ്ഞ് പിറന്നശേഷം സുബ്ബലക്ഷ്മിയെ അടക്കം ഉൾപ്പെടുത്തി നാല് ജനറേഷനെ ഒറ്റ ഫ്രെയിമിലാക്കി പകർത്തിയ ചിത്രം വൈറലായിരുന്നു. സ്റ്റാറാണ് ഏറ്റവും അവസാനം സുബ്ബലക്ഷ്മി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ.

  Read more about: subbalakshmi
  English summary
  Actress Subbalakshmi Open Up About Her Bonding With Dileep, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X