twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ രണ്ട് കാലും കാണണമെന്നാണ് അവസാനം പറഞ്ഞത്; കാല് നഷ്ടപ്പെട്ട അപകടത്തെ കുറിച്ച് സുധ ചന്ദ്രന്‍ പറഞ്ഞതിങ്ങനെ

    |

    നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍ പ്രേക്ഷകര്‍ക്ക് വലിയൊരു മാതൃകയാണ്. ചെറിയ പ്രായത്തില്‍ കാല് മുറിച്ച് മാറ്റേണ്ടി വന്നെങ്കിലും പിന്നീട് ആ രണ്ട് കാലിലും വലിയൊരു ലോകം പടുത്തുയര്‍ത്താന്‍ നടിയ്ക്ക് സാധിച്ചു. വെപ്പ് കാലില്‍ മണിക്കൂറുകളോളം ഡാന്‍സ് കളിച്ച് സുധ എല്ലാവരെയും അമ്പരിപ്പിച്ചിരുന്നു.

    കുടുംബസമേതം നടത്തിയ ഒരു യാത്രയില്‍ സംഭവിച്ച അപകടത്തെ കുറിച്ചും അന്നുണ്ടായ ചെറിയ അശ്രദ്ധ വലിയൊരു വിപത്തിലേക്ക് എത്തിയതിനെ പറ്റിയും മനസ് തുറക്കുകയാണ് നടിയിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധ.

    തിരിച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് ബസില്‍ വരുമ്പോള്‍ വണ്ടി അപകടത്തില്‍പ്പെട്ടു

    അപകടത്തെ കുറിച്ച് സുധയുടെ വാക്കുകളിങ്ങനെയാണ്.. 'തിരിച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് ബസില്‍ വരുമ്പോള്‍ വണ്ടി അപകടത്തില്‍പ്പെട്ടു. എനിക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ചെറിയൊരു ഫ്രാക്ചര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ മറ്റ് പല യാത്രക്കാരുടെയും നില ഗുരുതരമായിരുന്നു. അച്ഛന് നന്നായി പരിക്കേറ്റു. അമ്മ മരിച്ചു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. പോയി നോക്കുമ്പോള്‍ ഹാര്‍ട്ട്ബീറ്റ് ഉണ്ട്. അങ്ങനെ ആശുപത്രിയിലാക്കി. ആ അപകടം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും കണ്ടത്.

    എല്ലാ നടിമാരും ഇങ്ങനെയാണോ? ഗര്‍ഭിണിയായ ആലിയയുടെ പ്രവൃത്തി കരീനയെ പോലെയുണ്ടെന്ന് ട്രോളന്മാര്‍എല്ലാ നടിമാരും ഇങ്ങനെയാണോ? ഗര്‍ഭിണിയായ ആലിയയുടെ പ്രവൃത്തി കരീനയെ പോലെയുണ്ടെന്ന് ട്രോളന്മാര്‍

     എന്റെ കാലിന് കുഴപ്പം ഒന്നും ആ അപകടത്തില്‍ സംഭവിച്ചില്ല

    എന്റെ കാലിന് കുഴപ്പം ഒന്നും ആ അപകടത്തില്‍ സംഭവിച്ചില്ല. ചെറിയ ഒരു ഫ്രാക്ചര്‍ മാത്രമായിരുന്നു. എന്നാല്‍ ശരിയായ രീതിയില്‍ ചികിത്സിച്ചില്ല. ആക്സിഡന്റ് കേസ് ആയതിനാല്‍ ഗവണ്‍മെന്റ് ആശുപത്രിയിലാണ് ചികിത്സ തന്നത്. ചികിത്സയില്‍ പിഴവ് ഉണ്ടായി. ഏഴ് ദിവസം കൊണ്ട് അമ്മ ഓകെയായി, അച്ഛനും കുഴപ്പമില്ല. അപ്പോഴെക്കും എന്റെ അവസ്ഥ മോശമായി. അച്ഛന്‍ അവിടെ നിന്ന് എന്നെ ചെന്നൈയിലേക്ക് കൊണ്ട് പോയി. അവിടെ ഒരു പത്ത് ഇരുപത് ദിവസം ചികിത്സിച്ചുവെങ്കിലും കാലില്‍ പഴുപ്പ് കൂടി.

    താനൊരു അമ്മയായെന്ന് നടി വിഷ്ണുപ്രിയ പിള്ള; ജനിച്ചത് ആണ്‍കുട്ടി, നിറവയറിലുള്ള ഫോട്ടോയടക്കം പുറത്ത് വിട്ട് നടിതാനൊരു അമ്മയായെന്ന് നടി വിഷ്ണുപ്രിയ പിള്ള; ജനിച്ചത് ആണ്‍കുട്ടി, നിറവയറിലുള്ള ഫോട്ടോയടക്കം പുറത്ത് വിട്ട് നടി

    കാല് മുറിച്ച് മാറ്റണമെന്ന് തന്നെ പറഞ്ഞു

    കാല് മുറിച്ച് മാറ്റണമെന്ന് തന്നെ പറഞ്ഞു. അതിന് ഒരു ദിവസം മുന്‍പാണ് ഡോക്ടര്‍ എന്റെ അടുത്ത് വന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പഴുപ്പ് ശരീരത്തെ ബാധിക്കാന്‍ തുടങ്ങുകയാണ്. നാളെ നമുക്ക് ഒരു ശസ്ത്രക്രിയ കൂടെ വേണം, കാല് പോകുമെന്ന് പറഞ്ഞു. എനിക്കത് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.

    ഞാന്‍ മൈനര്‍ ആയതിനാല്‍ അച്ഛനോടാണ് സമ്മതം വാങ്ങിയത്. അച്ഛനോട് ഞാന്‍ ചോദിച്ചു, എന്തിനാണ് സമ്മതം കൊടുത്തത്, ഒരു കാല് പോയതിന് ശേഷം ഞാന്‍ എങ്ങനെ ജീവിക്കുമെന്ന്. അപ്പോള്‍ അച്ഛന്‍ പറഞ്ഞത്, നിന്നെ ഒരു സക്സസ് പോയിന്റില്‍ എത്തിക്കുന്നത് വരെ ആ കാല്‍ ഞാനായിരിക്കുമെന്ന്. ആ പ്രോമിസ് അച്ഛന്‍ പാലിച്ചു.

    കാമുകിയുടെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ 13 വയസ്; താരപുത്രന്‍ അര്‍ജുന്‍ കപൂറിന്റെ രസകരമായ ഫോട്ടോ വൈറല്‍കാമുകിയുടെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ 13 വയസ്; താരപുത്രന്‍ അര്‍ജുന്‍ കപൂറിന്റെ രസകരമായ ഫോട്ടോ വൈറല്‍

    കാല് മുറിക്കാന്‍ കൊണ്ടു പോകുമ്പോഴും ഞാന്‍ പറഞ്ഞു, എന്നെ വിട്ടേക്കാൻ

    പിറ്റേന്ന് കാല് മുറിക്കാന്‍ കൊണ്ടു പോകുമ്പോഴും ഞാന്‍ പറഞ്ഞു, എന്നെ വിട്ടേക്ക്. എന്റെ കാല്‍ മുറിക്കേണ്ടെന്ന്. മുറിച്ചില്ലെങ്കില്‍ 24 മണിക്കൂര്‍ കഴിയുമ്പോള്‍ എന്റെ മരണമായിരിക്കുമെന്നും പറഞ്ഞു. അമ്മ അപ്പോഴേക്കും ആകെ തകര്‍ന്നു. എന്റെ മുന്നില്‍ പോലും അമ്മ വന്നില്ല. അച്ഛന്‍ പക്ഷെ വളരെയധികം ബോള്‍ഡായിരുന്നു. അന്ന് തനിക്ക് പതിനഞ്ച് വയസ് ഉണ്ടാവുമെന്നാണ് സുധ പറയുന്നത്.

    അവസാനമായി എനിക്കെന്റെ കാലൊന്ന് കാണണമെന്ന് പറഞ്ഞു

    ഓപ്പറേഷന്‍ തിയേറ്ററില്‍ കയറുന്നതിന് മുന്‍പ് ഞാന്‍ പറഞ്ഞത്, അവസാനമായി എനിക്കെന്റെ കാലൊന്ന് കാണണമെന്നാണ്. അങ്ങനെ എന്റെ രണ്ട് കാലും ഞാന്‍ കണ്ടു. അതിന് ശേഷം ഞാന്‍ കണ്ടത് എന്റെ ഒരു കാലും അര കാലുമാണ്. അപ്പോള്‍ എന്റെ അവസ്ഥ ഒരു ബ്ലാങ്ക് പേപ്പര്‍ പോലെയായിരുന്നു. ഇനി എന്റെ ഭാവി എന്താണെന്നും എങ്ങനെ ജീവിക്കുമെന്നൊന്നും അറിയാത്ത അവസ്ഥ.

     കാല്‍ മുറിച്ചു മാറ്റി മൂന്ന് വര്‍ഷത്തിന് ശേഷമാണ് എല്ലാം നല്ലതിനാണെന്ന തിരിച്ചറിവ് ഉണ്ടായത്

    കാല്‍ മുറിച്ചു മാറ്റി മൂന്ന് വര്‍ഷത്തിന് ശേഷമാണ് എല്ലാം നല്ലതിനാണെന്ന തിരിച്ചറിവ് ഉണ്ടായത്. രണ്ട് വര്‍ഷം കഴിഞ്ഞ് ഞാന്‍ ഡാന്‍സിലേക്ക് തിരിച്ചു വന്നു. അതും വളരെയധികം കഷ്ടപ്പെട്ടിട്ടാണ്. ആര്‍ട്ടിഫിഷല്‍ കാല്‍ വച്ചതിന് ശേഷം അത് തെന്നിപ്പോയി രക്തം ഒലിക്കുന്ന അവസ്ഥയൊക്കെ ഉണ്ടാവും. പക്ഷെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല. ആര്‍ട്ടിഫിഷല്‍ കാല്‍ വച്ച ശേഷം ഭരതനാട്യം തുടക്കം മുതല്‍ വീണ്ടും പഠിക്കാന്‍ തുടങ്ങിയെന്നും' സുധ പറയുന്നു.

    Read more about: sudha chandran
    English summary
    Actress Sudha Chandran Opens Up About When She Lost Her Leg On A Bus Accident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X