For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുൽഖറിൻ്റെ മത്സരം അവൻ്റെ ബാപ്പയോട് തന്നെയാണ്; മലയാളത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് സുഹാസിനി

  |

  മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ നടിയാണ് സുഹാസിനി മണിരത്‌നം. നടി എന്നതിലുപരി സംവിധായികയും എഴുത്തുകാരിയും ക്യാമറ അസിസ്റ്റന്റ് ഒക്കെയായി സിനിമയുടെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അപൂര്‍വ്വം നായികമാരില്‍ ഒരാളാണ് സുഹാസിനി. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമടക്കം ഒട്ടുമിക്ക ഭാഷകളിലും നായികയായി തിളങ്ങി. ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ച ജൂറിയില്‍ സുഹാസിനിയും ഉണ്ടായിരുന്നു. അങ്ങനെ വീണ്ടും മലയാളക്കരയില്‍ സുഹാസിനിയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുകയാണ്.

  മലയാള സിനിമയില്‍ സജീവമായി അഭിനയിക്കുന്നില്ലെങ്കിലും ഒരു തിരിച്ച് വരവ് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് സുഹാസിനിയിപ്പോള്‍ പറയുന്നത്. ആരെങ്കിലും വിളിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കാന്‍ എത്തുമെന്ന കാര്യം കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സുഹാസിനി വ്യക്തമാക്കുന്നു. ഒപ്പം ദുല്‍ഖര്‍ സല്‍മാന്‍ അടക്കം മലയാളത്തിലെ പ്രഗത്ഭരായ താരങ്ങള്‍ ആരൊക്കെയാണെന്നും പറയുന്നു.

  'ജീവിതം എന്ന് പറയുന്നത് പലപ്പോഴും പരീക്ഷണങ്ങളില്‍ കൂടി ഉള്ളതാണ്. പല പ്രതിസന്ധികളും ചേര്‍ന്നതാണ് ജീവിതം. സിനിമാ രംഗമായത് കൊണ്ട് തന്നെ കുറേ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. പലതിനും ചെവി കൊടുത്തിട്ടില്ല. ഗോസിപ്പ് എപ്പോഴും ഗോസിപ്പ് മാത്രമാണ്. ഞാന്‍ എന്താണെന്നോ ആരാണെന്നോ പലര്‍ക്കും അറിയില്ല. ഗോസിപ്പിനെ ഗോസിപ്പിന്റെ വഴിക്ക് വിട്ടേക്കൂ. അതല്ലേ നല്ലത്. ജീവിതത്തില്‍ ഞാന്‍ പിന്തുടരുന്ന നയമുണ്ട്. നമ്മുടെ ജോലി നമ്മള്‍ നന്നായി ചെയ്യുക. ഉറപ്പായും അതിന്റെ ഫലം കിട്ടുക തന്നെ ചെയ്യും. ജീവിതത്തില്‍ വിജയിച്ച ഒരു വ്യക്തിയായി ഞാന്‍ എന്നെ വിലയിരുത്തുന്നില്ല. ഞാന്‍ എന്റെ ജോലി ചെയ്യുന്നു. അത് പണത്തിന് വേണ്ടിയോ അവാര്‍ഡിന് വേണ്ടിയോ ഒന്നുമല്ല. നമ്മില്‍ തന്നെയുള്ള ഒരു വിശ്വാസമുണ്ട്. ലക്ഷ്യമുണ്ട്, അതിന് അനുസരിച്ചുള്ള ഒരു യാത്രയിലാണ് ഞാനും.

  അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ എന്നും എനിക്ക് ഹൃദയത്തോട് ഏറെ അടുത്ത് നില്‍ക്കുന്നതാണെന്ന് സുഹാസിനി പറയുന്നത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ പ്രതിഭാധനരായ എത്രയോ യുവതാരങ്ങളാണ് മലയാളത്തിലുള്ളതെന്ന് സുഹാസിനി പറയുന്നു. അതേ സമയം ഇനി മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ടെന്നാണ് നടി പറയുന്നത്. കേരളവും മലയാളികളും എനിക്കേറ്റവും പ്രിയപ്പെട്ടവരാണ്. എന്റെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന ഇടമാണ്. പക്ഷേ ഇവിടെ ഉള്ളവര്‍ ചിന്തിക്കുന്നത് സുഹാസിനി മദ്രാസില്‍ അല്ലേ, ഇവിടെ വന്ന് അഭിനയിക്കുമോ എന്നാണ്. പക്ഷേ മലയാള സിനിമയ്ക്ക് വേണ്ടി യുവസംവിധായകര്‍ ഉള്‍പ്പെടെ ആര് എന്നെ വിളിച്ചാലും അടുത്ത ഫ്‌ളൈറ്റിന് താനിവിടെ എത്തും. അതല്ലെങ്കില്‍ കാറ് പിടിച്ചാണെങ്കിലും താന്‍ എത്തുമെന്ന കാര്യം നടി വ്യക്തമാക്കുന്നു

  നവ്യ നായര്‍ കരഞ്ഞതാണ് പത്രത്തില്‍ വന്നത്; വിജയിച്ചിട്ടും മണിക്കുട്ടന്‍ കരയാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് താരം

  Recommended Video

  നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam

  നടന്‍ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു. ദുല്‍ഖറിന്റെ സിനിമകള്‍ പോവുന്നത് വേറൊരു തലത്തിലാണ് പോവുന്നത്. അച്ഛനോട് തന്നെയാണ് ദുല്‍ഖര്‍ എന്ന മകന്റെ മത്സരം. ബോളിവുഡിലും അതേ അവസ്ഥയുണ്ടെന്ന് സുഹാസിനി ചൂണ്ടി കാണിക്കുന്നു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒരേ പോലെയാണ് ഇന്‍ഡസ്ട്രിയില്‍ ശോഭിക്കുന്നത്. എന്നാല്‍ അഭിഷേക് വന്നപ്പോള്‍ ബിഗ് ബി ക്യാരക്ടര്‍ റോളുകളില്‍ മുന്‍നിര പ്രകടനം കാഴ്ച വെച്ച് തുടങ്ങി. ദുല്‍ഖറിന്റെ തമിഴ് സിനിമയൊക്കെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ട് പോയിരുന്നു. എത്രയോ മികച്ച രീതിയിലായിരുന്നു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍ ദുല്‍ഖറിന് കഴിയുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ കഴിവ് ഉയര്‍ന്ന റേഞ്ചിലാണെന്നും' നടി വ്യക്തമാക്കുന്നു.

  കാണാൻ കാത്തിരുന്ന മുഖം തന്റെ ഭർത്താവിന്റേത് തന്നെ എന്ന് തിരിച്ചറിഞ്ഞ് അഞ്ജലി

  English summary
  Actress Suhasini Opens Up About She Wants To Comeback Malayala Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X