For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂടെവിടെയിലെ മമ്മൂട്ടിയും ഇപ്പോഴത്തെ മമ്മൂട്ടിയും ഒരുപോലെ, മെഗാസ്റ്റാറിനെ കുറിച്ച് സുഹാസിനി

  |

  തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് സുഹാസിനി. വര്‍ഷങ്ങളായി സിനിമാരംഗത്തുളള നടി സൂപ്പര്‍താര ചിത്രങ്ങളില്‍ എല്ലാം നായികയായി എത്തിയിരുന്നു. സൗത്ത് ഇന്ത്യയിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടി മലയാളത്തിലും നിരവധി സിനിമകളില്‍ എത്തി. മമ്മൂട്ടിയുടെ നായികയായി കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മോളിവുഡില്‍ എത്തിയത്. പദ്മരാജന്‍ സംവിധാനം ചെയ്ത സിനിമയിലൂടെ മികച്ച തുടക്കമാണ് സുഹാസിനിക്ക് മലയാളത്തില്‍ ലഭിച്ചത്.

  കിടിലന്‍ ലുക്കില്‍ പ്രിയാമണി, സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി

  കൂടെവിടെക്ക് ശേഷം ഐവി ശശി സംവിധാനം ചെയ്ത അക്ഷരങ്ങള്‍ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം സുഹാസിനി അഭിനയിച്ചു. എന്‌റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിന്‍ രാഗസദസ്സില്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ തുടങ്ങിയവയാണ് മമ്മൂട്ടിക്കൊപ്പം സുഹാസിനി അഭിനയിച്ച മറ്റ് സിനിമകള്‍. അതേസമയം മമ്മൂട്ടിയെ കുറിച്ച് ഒരു വീഡിയോയില്‍ സുഹാസിനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

  1983യില്‍ ഞാന്‍ കണ്ട മമ്മൂട്ടിക്കും 2021ല്‍ കണ്ട മമ്മൂട്ടിക്കും ഒരു വ്യത്യാസവുമില്ല എന്ന് സുഹാസിനി പറയുന്നു. ഇന്നും അതേ സ്മാര്‍ട്ട്, ഹാന്‍ഡ്‌സം, യങ്ങ്, ടാലന്‌റഡ്, ഗ്രേറ്റ് പേഴ്‌സണാലിറ്റിയാണ് മമ്മൂട്ടി. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. ഞാന്‍ ആദ്യമായി അഭിനയിച്ച മലയാള സിനിമയിലെ ഹീറോ ആണ് മമ്മൂട്ടി.

  കേരളത്തെ കുറിച്ചും ഇവിടത്തെ ജനങ്ങളെ കുറിച്ചും ഞാന്‍ കൂടുതല്‍ അറിയുന്നത് മമ്മൂട്ടിയിലൂടെയാണ്. കേരളത്തെ കുറിച്ച് ലോകത്തിലെ ഏതൊരാള്‍ക്കും അറിയാന്‍ എന്ത് നല്ല അംബാസിഡറാണ് മമ്മൂട്ടി. ഒരു മലയാളി എങ്ങനെ ആയിരിക്കണമെന്നതിന് പെര്‍ഫക്ട് ഉദാഹരണമാണ് നിങ്ങള്‍, മമ്മൂട്ടിയെ കുറിച്ച് വീഡിയോയില്‍ സുഹാസിനി പറഞ്ഞു.

  അതേസമയം മലയാളത്തില്‍ ഇടയ്ക്കിടെയാണ് സുഹാസിനി എത്താറുളളത്. നടി ചെയ്യാറുളള ക്യാരക്ടര്‍ റോളുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. മണിരത്‌നവുമായുളള വിവാഹ ശേഷവും സിനിമകളില്‍ സജീവമാണ് സുഹാസിനി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ നിരവധി സിനിമകളിലും സുഹാസിനി അഭിനയിച്ചു. തമിഴ് ചിത്രം സിന്ധു ഭൈരവിയിലെ പ്രകടനത്തിനാണ് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം സുഹാസിനി നേടിയത്.

  കൂടാതെ കേരള, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നടി നേടി. അഭിനയത്തിന് പുറമെ സംവിധായികയായും ഡയലോഗ് റൈറ്ററായും, ക്യാമറ അസിസ്റ്റന്റായുമൊക്കെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച താരമാണ് സുഹാസിനി. മണിരത്‌നത്തിനൊപ്പം തന്നെ സുഹാസിനിയും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. സിനിമാപാരമ്പര്യമുളള കുടുംബത്തില്‍ നിന്നുമാണ് സുഹാസിനി എത്തിയത്.

  നേരില്‍ കണ്ടാല്‍ പോലും സംസാരിക്കില്ല, സൂപ്പര്‍താരം ഇടപെട്ടാണ് ജയറാമുമായി ആ സിനിമ ചെയ്തത്‌: രാജസേനന്‍

  കമല്‍ഹാസന്റെ സഹോദരന്‍ ചാരു ഹാസന്‌റെ മകളാണ് സുഹാസിനി. അച്ഛന്‌റെയും കമല്‍ഹാസന്‌റെയും പാത പിന്തുടര്‍ന്നാണ് സുഹാസിനിയും സിനിമയില്‍ എത്തിയത്. 1980ല്‍ തമിഴ് ചിത്രം നെഞ്ചത്തെ കിളളാതെയിലൂടെയാണ് സുഹാസിനി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുളള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടിക്ക് ലഭിച്ചു. അഭിനേത്രി എന്നതിലുപരി അവതാരകയായും സുഹാസിനി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. നിരവധി തമിഴ് ഷോകളില്‍ അവതാരകയായി സുഹാസിനി എത്തി. പെണ്‍, ഇന്ദിര, കോഫി എനിവണ്‍(പുത്തം പുതു കാലെ) തുടങ്ങിയ സിനിമകളാണ് സുഹാസിനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.

  ദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യ

  English summary
  actress suhasini's words about megastar mammootty goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X