For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നും ടെലിവിഷനിൽ കാണുന്നതല്ലേ'; സിനിമയിൽ അവസരം ചോദിക്കുമ്പോഴുള്ള പ്രതികരണങ്ങളെക്കുറിച്ച് സുരഭി

  |

  ഒരുപിടി ചിത്രങ്ങളുമായി തുടരെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കൊണ്ടിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. നായികയാവണമെങ്കിൽ നായിക, സഹനടിയാവണമെങ്കിൽ സഹനടി എന്ന പോളിസി പിന്തുടരുന്ന സുരഭി അഭിനേത്രിയെന്ന നിലയിൽ പ്രത്യേക ചട്ടക്കൂടുകളിൽ ഒതുങ്ങിയിരിക്കാൻ താൽപര്യപ്പെടുന്നില്ല. ടെലിവിഷൻ പരമ്പരയായ എം 80 മൂസയിലൂടെയാണ് നടി ജനപ്രീതി നേടിയത്. തുടർന്ന് പെട്ടന്ന് തന്നെ ബി​ഗ് സ്ക്രീനിലേക്കുമെത്തി. മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം എന്ന ചിത്രത്തിലൂടെ 2017 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സുരഭി സ്വന്തമാക്കി.

  എം 80 മൂസയിലെ ഹാസ്യ രം​ഗങ്ങൾ മാത്രമല്ല ​ഗൗരവമുള്ള കഥാപാത്രങ്ങളും തൻമയത്വത്തോടെ അവതരിപ്പിക്കാൻ പറ്റുമെന്ന് സുരഭി ഈ ചിത്രത്തിലൂടെ തെളിയിച്ചു. സ്വദേശമായ കോഴിക്കോടൻ ഭാഷയായിരുന്നു എം 80 മൂസയിൽ സുരഭിയുടെ പാത്തു എന്ന കഥാപാത്രത്തിന്.

  എന്നാൽ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ തിരുവനന്തപുരം ഭാഷയായിരുന്നു കഥാപാത്രത്തിന്. ഈ വെല്ലുവിളി ഏറ്റെടുത്ത നടി അനായാസം ചിത്രത്തിലെ ഡബ്ബിം​ഗും ചെയ്തു. തിയറ്ററിൽ റിലീസായെങ്കിലും സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കുറി, ജ്വാലാമുഖി, പൊരിവെയിൽ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് സുരഭിയുടേതായി പുറത്തിറങ്ങാനുള്ളത്. പത്മ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലും സുരഭിയെത്തി.

  എം80 മൂസയിലൂടെ വലിയ ജനപ്രീതിയാണ് സുരഭി ലക്ഷമി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ നേടിയെടുത്തത്. പ്രത്യേകിച്ചും മലബാർ മേഖലയിൽ. സുരഭിയെ പലരും ഇപ്പോഴും ഈ ഷോയുടെ പേരിലാണ് തിരിച്ചറിയുന്നതും. അതേസമയം ജനശ്രദ്ധ നേടിത്തന്നതിനൊപ്പം തന്നെ ചില വെല്ലുവിളികളും ടെലിവിഷനിലെ സാന്നിധ്യം സിനിമാ ജീവിതത്തിൽ തനിക്കുണ്ടാക്കിയിട്ടുണ്ടെന്നാണ് സുരഭി പറയുന്നത്.

  എന്നും ടിവിയിൽ കാണുന്നതിനാൽ സിനിമയിൽ കാണുമ്പോൾ പുതുമയില്ലെന്ന അഭിപ്രായം പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന്
  സുരഭി പറയുന്നു. സിനിമയിലേക്ക് വേഷം ചോദിക്കുമ്പോൾ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ടെലിവിഷനിൽ കാണാത്ത ഏതെങ്കിലും സിനിമാ താരത്തിന് ആ വേഷം നൽകുകയും ചെയ്യുന്നെന്നും സുരഭി വ്യക്തമാക്കി. ഇത്തരം ചിന്താ​ഗതികൾ പതിയെ മാറി വരുമെന്നും സുരഭി പ്രതീക്ഷയർപ്പിക്കുന്നു.

  'വസ്ത്ര സ്വതന്ത്ര്യമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ?, ഒരു മര്യാദ വേണ്ടെ?'; നിമിഷയെ കുറിച്ച് ലക്ഷ്മിപ്രിയ!

  ‌അതേസമയം ദേശീയ അവാർ‌ഡിന് ശേഷം കുറച്ചു കൂടി പരി​ഗണന തനിക്ക് സിനിമകളിൽ കിട്ടുന്നുണ്ടെന്നും സു‌രഭി പറയുന്നു. മുൻപ് തിരക്കഥയുടെ ഒരു പേജ് രാവിലെ കൊണ്ട് തരികയായിരുന്നു. ഇപ്പോൾ സ്ക്രിപ്റ്റ് മുഴുവൻ വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സുരഭി വ്യക്തമാക്കി.

  എന്നാൽ അവാർഡിന് ശേഷവും നല്ലൊരു വേഷമുണ്ടെന്ന് പറഞ്ഞ് മലയാളത്തിലെ പ്രമുഖ സംവിധായകരൊന്നും വിളിച്ചിട്ടില്ല. അവാർഡ് ലഭിച്ച ശേഷം പടിപടിയായാണ് കരിയറിൽ പിടിച്ചു നിന്നത്. ഏതാനും സീനുകളുള്ള വേഷങ്ങളിൽ വീണ്ടും അഭിനയിച്ചു. പക്ഷെ പതിയെ കുറച്ചു കൂടി നല്ല വേഷങ്ങൾ കിട്ടിത്തുടങ്ങിയെന്നും സുരഭി പറയുന്നു.

  എന്റെ കൂടെ ജീവിക്കുക വലിയ പ്രയാസമാണെന്ന് ഭര്‍ത്താവ് പറയും; വെട്ടത്തിലെ വേശിയുടെ റോളിനെ പറ്റിയും നടി ഗീത വിജയൻ

  Recommended Video

  Actress Surabhi Lakshmi reveals her cinema career after national award | FilmiBeat Malayalam

  കോക്കോഴ്സ് മീഡിയ എന്റർടെയ്മെന്റിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിക്കുന്ന കുറിയാണ് സുരഭിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. വിഷ്ണു ഉണ്ണികൃഷ്ണൻ, അദിതി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

  സിനിമകളിൽ നിന്നും നല്ല വേഷങ്ങൾ ഇനിയും തേടി വരുമെന്ന ശുഭ പ്രതീക്ഷയിലാണ് സുരഭി. കരിയറിൽ താൻ ലിഫ്റ്റിൽ കയറിയത് പോലെ ഒറ്റയടിക്ക് വന്നതല്ല, ഓരോ പടിയും ചവിട്ടിക്കയറുകയാണ്. എല്ലാം മതിയാക്കി തിരിച്ചിറങ്ങാം എന്ന് കരുതുമ്പോൾ ചില പടികളിൽ വെച്ച് അം​ഗീകരിക്കപ്പെടുന്നു. അതോടെ ആ പടികളിൽ ചവിട്ടിയുള്ള യാത്ര തുടരുകയാണെന്നും സുരഭി പറയുന്നു.

  Read more about: surabhi lakshmi
  English summary
  Actress surabhi lakshmi about her career growth and changes after winning national award
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X