twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുസ്തഫയ്ക്ക് തേടിയിറങ്ങിയ കുഞ്ഞിനേയും ഭാര്യയേയും കാണാന്‍ കഴിഞ്ഞില്ല; സംഭവിച്ചതിനെ കുറിച്ച് സുരഭി ലക്ഷ്മി

    |

    താരപ്രതാപമില്ലാതെ വളരെ ലളിതമായി ജീവിക്കുന്ന നാടിമാരില്‍ ഒരാളാണ് സുരഭി ലക്ഷ്മി. അഭിനേതാവ് എന്ന നിലയില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ജനങ്ങളില്‍ ഒരാളായി നില്‍ക്കാന്‍ താരം ശ്രമിക്കാറുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരിയായിട്ടാണ് നടി എപ്പോഴും നില്‍ക്കാറുള്ളത്. ഇപ്പോഴിത വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് മനുഷ്യത്വപരമായിട്ടുള്ള സുരഭി ലക്ഷ്മിയുടെ പ്രവൃത്തിയാണ്. കോഴിക്കോട് നഗരത്തില്‍ വഴിതെറ്റിപ്പോയ ഭാര്യയേയും കുഞ്ഞിനേയും അന്വേഷിച്ച് ഇറങ്ങിയ ഭര്‍ത്താവിന് കൈതാങ്ങാവുകയായിരുന്നു സുരഭി. എന്നാല്‍ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ നടിയ്ക്ക് കഴിഞ്ഞില്ല.

    എഴുതുന്ന കത്തുകള്‍ അച്ഛന്‍ തിരിച്ച് അയക്കും, അമ്മ പറയുന്നത് ഇതാണ്, ബാല്യത്തെ കുറിച്ച് ജൂനിയര്‍ ബച്ചന്‍എഴുതുന്ന കത്തുകള്‍ അച്ഛന്‍ തിരിച്ച് അയക്കും, അമ്മ പറയുന്നത് ഇതാണ്, ബാല്യത്തെ കുറിച്ച് ജൂനിയര്‍ ബച്ചന്‍

    സുരഭി ലക്ഷ്മിയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ കോഴിക്കോട് നഗരത്തില്‍ സംഭവം നടക്കുന്നത്. പലക്കാട് പട്ടാമ്പി സ്വദേശി വയലശ്ശേരി മുസ്തഫയാണ് മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയേയും കുഞ്ഞിനേയും തിരഞ്ഞ് ഇറങ്ങിയത്.

    ഇവര്‍ എത്തിയാല്‍ ബിഗ് ബോസിലെ കളി മാറും, ജിപി, ജിയ ഇറാനി, ബോചെ... വൈല്‍ഡ് കാര്‍ഡ് എന്‍ട്രിഇവര്‍ എത്തിയാല്‍ ബിഗ് ബോസിലെ കളി മാറും, ജിപി, ജിയ ഇറാനി, ബോചെ... വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

    സുരഭിയുടെ സഹായം

    സംഭവം ഇങ്ങനെ... ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്ന് യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതോടെ ഭര്‍ത്താവ് ജീപ്പില്‍ ഇളയകുഞ്ഞിനെയുമെടുത്ത് തിരക്കി ഇറങ്ങി. പകല്‍ മുഴുവന്‍ നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍
    വിവരം അറിയിക്കുകയായിരുന്നു.

    സുരഭി ലക്ഷ്മി

    ഭാര്യയേയും കുഞ്ഞിനേയും തേടി ഇറങ്ങിയ ഇദ്ദേഹത്തിന് ഡ്രൈവ് ചെയ്യുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. സുരഭി ലക്ഷ്മി ഇവരെ കാണുകയായിരുന്നു. നഗരത്തില്‍ നടന്ന ഒരു ഇഫ്താര്‍ പാര്‍ട്ടിയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടി. തുടര്‍ന്ന് കാര്‍
    നിർത്തിയതിന് ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പോലീസിനോടെപ്പം സുരഭിയും ആശുപത്രിയില്‍ പോയിരുന്നു. തുടര്‍ന്ന് മുസ്തഫയെ ആശുപത്രിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തി.

    പോലീസ് സ്റ്റേഷനില്‍ എത്തി

    ഇതേസമയം വഴി തെറ്റി നടന്ന് തളര്‍ന്ന് അമ്മയേയും കുഞ്ഞിനേയും മെഡിക്കല്‍ കോളേജ് പോലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ഭക്ഷണവും നല്‍കി. യുവതിയുടെ കയ്യില്‍ നിന്നു ഭര്‍ത്താവ് മുസ്തഫയുടെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ചെങ്കിലും സംസാരം തീരുന്നതിനുള്ളില്‍ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. സുരഭിയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയ ഇളയ കുഞ്ഞിനെ അമ്മ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് അമ്മയേയും കുഞ്ഞുങ്ങളേയും പോലീസ് സുരക്ഷിതരായി വീട്ടിലെത്തിച്ചു.

    സുരഭിയുടെ  വാക്കുകള്‍

    അത്രയൊക്കെ ചെയ്തിട്ടും അയാളുടെ ജീവന്‍ രക്ഷിക്കാനായില്ലല്ലോ എന്നതില്‍ സങ്കടമുണ്ടെന്ന് സുരഭി പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിനോട് പറഞ്ഞു.'ഞാനെന്റെ ജീവിതത്തില്‍ ആദ്യമായാണ് അത്രയും വേഗത്തില്‍ വണ്ടിയോടിച്ചത്. ഹോണിന്റെ മുകളില്‍ നിന്നും കയ്യെടുത്തതേയില്ല. അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയെന്നു മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. അയാളെയും ഒരു കൂട്ടുകാരനെയും മെഡിക്കല്‍ കോളേജില്‍ ഇറക്കിയതിനു ശേഷം കുട്ടിയേയും കൂടെയുണ്ടായിരുന്ന അയല്‍ക്കാരനെയും പൊലീസ് സ്റ്റേഷനിലും എത്തിച്ചു. അത്രയൊക്കെ ചെയ്തിട്ടും അയാളുടെ ജീവന്‍ രക്ഷിക്കാനായില്ലല്ലോ എന്നതില്‍ സങ്കടമുണ്ട്'.

    Recommended Video

    Actress Surabhi Lakshmi reveals her cinema career after national award | FilmiBeat Malayalam
    ഒരു പൗരന്‍

    'ഒരു പൗരന്‍ എന്ന രീതിയില്‍ ചെയ്യേണ്ട കാര്യം മാത്രമേ ഞാന്‍ ചെയ്തുള്ളൂ. ഞാന്‍ ഒറ്റയ്ക്കേ വണ്ടിയില്‍ ഉണ്ടായിരുന്നുള്ളൂ, എനിക്കും കടന്നുപോവാമായിരുന്നു. പക്ഷേ എന്റെ മനസ്സു പറഞ്ഞ കാര്യമാണ് ഞാനപ്പോള്‍ ചെയ്തത്. ജീവിതത്തില്‍ റീടേക്ക് ഇല്ലല്ലോ. നാളെ അയാളെ രക്ഷിക്കാന്‍ ശ്രമിച്ചില്ലല്ലോ എന്ന് കുറ്റബോധം തോന്നരുതല്ലോ. ഇത് വാര്‍ത്തയാവുമെന്നോര്‍ത്ത് ഒന്നും ചെയ്തല്ല. ആ സെക്യൂരിറ്റി ചേട്ടന്മാര്‍ ഒരുപാട് വണ്ടികള്‍ക്ക് കൈകാട്ടി, അവരാരും നിറുത്താതെ കടന്നുപോയി എന്നാണ് പറഞ്ഞത്. ആരെങ്കിലും കുറച്ചു സമയം മുന്‍പ് വണ്ടി നിര്‍ത്തി അയാളെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ അയാള്‍ രക്ഷപ്പെടുമായിരുന്നല്ലോ എന്നാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യമല്ലേ ഇത്,' സുരഭി കൂട്ടിച്ചേര്‍ത്തു.

    English summary
    Actress Surabhi Lakshmi Opens Up About The Man She Has Helped From A Road Mishap,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X