Don't Miss!
- News
ബിജെപിക്കെതിരെ കോണ്‍ഗ്രസില്ലാതെ ഒന്നും നടക്കില്ല, കോണ്‍ഗ്രസായിരിക്കും സഖ്യത്തിന്റെ കേന്ദ്രം; ജയ്റാം രമേശ്
- Sports
ഇവര്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനി തിരിച്ചെത്തുമോ? പ്രതീക്ഷ കൈവിട്ടിട്ടില്ല-അഞ്ച് പേര്
- Automobiles
പുത്തൻ ഫ്രോങ്ക്സും ഇനി ടൊയോട്ട കുപ്പായത്തിൽ; എസ്യുവി കൂപ്പെയുടെ റീ-ബാഡ്ജ്ഡ് പതിപ്പ് ഉടൻ എത്തും
- Lifestyle
വീട്ടുകാരുടെ അപ്രതീക്ഷിത പിന്തുണ, സാമ്പത്തികവശം ശക്തിപ്പെടും; ഇന്നത്തെ രാശിഫലം
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
ദേശീയ പുരസ്കാരം കിട്ടിയത് കൊണ്ട് വലിയ മാറ്റമൊന്നും ഉണ്ടാവില്ല; സിനിമാ തിരഞ്ഞെടുപ്പിനെ കുറിച്ച് സുരഭി ലക്ഷ്മി
ടെലിവിഷന്‍ പരമ്പരയിലൂടെയും കോമഡി പരിപാടികളിലൂടെയുമൊക്കെ ശ്രദ്ധേയായി മാറിയ നടിയാണ് സുരഭി ലക്ഷ്മി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയതിന് പിന്നാലെയാണ് സുരഭിയുടെ അഭിനയം പലരും ചര്‍ച്ചയാക്കി തുടങ്ങിയത്. എന്നാല്‍ പുരസ്കാര നേട്ടത്തിന് പിന്നാലെ സിനിമാ ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ന്യൂസ് മിനുറ്റിന് നല്കിയ അഭിമുഖത്തിലൂടെ സുരഭി പറയുന്നത്.
തുടക്കത്തിലുള്ള പ്രയാസം എത്രത്തോളം ഉണ്ടായിരുന്നെന്ന് ചോദിച്ചാല്‍ ഇപ്പോഴും പ്രയാസങ്ങളുണ്ടെന്നാണ് സുരഭി പറയുന്നത്. ശരിക്കും സുരഭി ലക്ഷ്മിയെ അവതരിപ്പിക്കുന്ന ഒരു ഇന്‍ട്രോ അവസരം ഇനിയും എനിക്ക് ലഭിച്ചിട്ടില്ല. സിനിമയുടെ ഇന്റര്‍വല്ലില്‍ വരുന്ന പഞ്ച് കഥാപാത്രങ്ങളില്‍ നിന്ന് പ്രധാന്യമുള്ള വേഷമായി മാറുന്ന കഥാപാത്രമാണ് തുടക്കം മുതല്‍ ഞാന്‍ ചെയ്ത് വന്നിരുന്നത്. മാത്രമല്ല നാടകങ്ങളിലും ടെലിവിഷന്‍ ഷോ കളിലും നിരന്തരം പങ്കെടുക്കുന്ന ആളായത് കൊണ്ട് സിനിമയില്‍ എനിക്ക് വ്യത്യസ്തത ഉണ്ടായിരുന്നെന്ന് പറയാം.

ഇതുവരെ എനിക്ക് വേഷങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അധികാരം ലഭിച്ചിട്ടില്ല. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടിയുള്ളത് കൊണ്ടാണ് ചില സിനിമകള്‍ വേണ്ടെന്ന് പറഞ്ഞത്. പക്ഷേ അവിടെ അവസരങ്ങള്‍ കുറവായി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയത് കൊണ്ടൊന്നും ഇതിന് മാറ്റമുണ്ടായില്ല. പിന്നെയും നാലഞ്ച് വര്‍ഷമെടുത്തു കുറച്ചെങ്കിലും മാറാന്‍. കപ്പേള സിനിമയുടെ സംവിധായകനും എന്റെ സുഹൃത്തുമായ മുസ്തഫ ഇക്കാര്യം പറഞ്ഞിരുന്നു. ഇതുകൊണ്ടൊന്നും ഒന്നും മാറാന്‍ പോവില്ലെന്നാണ് മുസ്തഫ പറഞ്ഞത്.
ബിപാഷയോട് വല്ലാത്ത ആകര്‍ഷണം തോന്നിയിട്ടുണ്ട്; പൊതുവേദിയില്‍ നടിയെ കുറിച്ച് നടന് മാധവന് പറഞ്ഞത്
ഞാന്‍ പെട്ടെന്ന് ഒരു സൂപ്പര്‍സ്റ്റാറിന്റെ നായികയാവാന്‍ പോവുന്നില്ല. ഇപ്പോള്‍ ശരിയായ ദിശയില്‍ തന്നെയാണ് പോവുന്നത്. അതുകൊണ്ടാണ് ഈ അവാര്‍ഡ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞതായി സുരഭി പറയുന്നു.

എനിക്ക് ചേരുമെന്ന് തോന്നിയ കഥാപാത്രങ്ങള്‍ മാത്രമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. മുന്‍പൊക്കെ ഒരു സിനിമയില്‍ ഞാന്‍ ചെയ്ത നാല് സീനുകളില്‍ ഒരെണ്ണം മാത്രമേ അതില്‍ ഉണ്ടാവു. ബാക്കി സീനുകളൊക്കെ വെട്ടി മാറ്റിയെന്ന കാര്യം അവര്‍ നമ്മളെ അറിയിക്കില്ല. തിയറ്ററില്‍ പോയി സിനിമ കാണുമ്പോഴാണ് നമ്മള് അഭിനയിച്ചതൊന്നും ഇല്ലെന്ന് അറിയുക. ദേശീയ പുരസ്കാരം കിട്ടുന്നത് വരെ ഇങ്ങനൊക്കെ നടന്നിട്ടുണ്ടെന്ന് സുരഭി പറയുന്നു.
ഇപ്പോള്‍ എന്നെ തേടി കുറച്ചൂടി പ്രധാന്യമുള്ള വേഷങ്ങള്‍ വരുന്നുണ്ട്. ഇതിനകം അമ്പത് സിനിമകളോളം ചെയ്തിട്ടുണ്ട്. അതില്‍ ചിലതില്‍ ഒന്നോ രണ്ടോ സീനുകള്‍ മാത്രമേ എനിക്കുള്ളുവെന്ന് സുരഭി പറഞ്ഞു. അതേ സമയം ക്യാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ പേടിച്ചിട്ടുണ്ടോന്ന് ചോദിച്ചാല്‍ അങ്ങനെ ഉണ്ടെന്നാണ് നടിയ്ക്ക് പറയാനുള്ളത്.
Recommended Video
സ്റ്റേജില്‍ കയറുമ്പോള്‍ തോന്നുന്ന അതേ ഭയം ക്യാമറയുടെ മുന്നില്‍ വരുമ്പോഴും തോന്നിയേക്കാം. ആ സിനിമയില്‍ ഒരു സീന്‍ മാത്രമേ ഉണ്ടാവൂ. എങ്കിലും ആ ഭയം എപ്പോഴും കൂടെയുണ്ടാവും. ആ അവസ്ഥ ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. അത് ഗൗരവ്വമായി തന്നെ എടുക്കുകയും ചെയ്യുമെന്നും സുരഭി വ്യക്തമാക്കുന്നു.
-
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ