Don't Miss!
- News
18000 ജീവനക്കാരെ പുറത്താക്കാന്‍ ആമസോണിന് ചെലവ് 5200 കോടി; കമ്പനിക്ക് താങ്ങില്ല!!
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഭാഷ അറിയാത്തതിനാല്‍ അന്ന് മലയാളത്തില്‍ അഭിനയിച്ചു കാണിച്ചു; ആദ്യ തെലുങ്ക് ചിത്രത്തെക്കുറിച്ച് തന്വി റാം
സൗബിന് ഷാഹിര്‍ നായകനായ അമ്പിളിയിലൂടെ മലയാളസിനിമയിലേക്കെത്തിയ താരമാണ് തന്വി റാം. ആദ്യ ചിത്രത്തിലൂടെ തന്നെ തന്വി ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അമ്പിളിയുടെ ടീനയായി സ്ക്രീനില്‍ നിറഞ്ഞ തന്വിയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
അമ്പിളിക്ക് ശേഷം കപ്പേളയിലാണ് തന്വി അടുത്തതായി അഭിനയിച്ചത്. ഇപ്പോഴിതാ നാനിയും നസ്രിയയും പ്രധാന വേഷത്തിലെത്തുന്ന ആഹാ സുന്ദരയിലെ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് തന്വി റാം. ജൂണ്‍ 10-ന് തീയറ്റര്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്.

തെലുങ്കില്‍ തന്‍വിയുടെ ആദ്യ ചിത്രമാണിത്. നസ്രിയയുടെ മുതിര്‍ന്ന സഹോദരിയുടെ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആദ്യം തന്നെ തന്നെ ചുറ്റിച്ചത് ഭാഷയായിരുന്നുവെന്ന് തുറന്നു പറയുകയാണ് തന്വി ഇപ്പോള്‍. ഓഡിഷന് ചെന്നപ്പോള്‍ സ്ക്രീന്‍ ടെസ്റ്റ് ചെയ്യാന്‍ തന്ന തെലുങ്ക് ഡയലോഗുകള്‍ എന്നെ വട്ടംചുറ്റിച്ചിരുന്നു. ഒടുവില്‍ മലയാളത്തില്‍ ഡയലോഗ് പറഞ്ഞ് അഭിനയിച്ചാണ് പൂര്‍ത്തിയാക്കിയത്. പക്ഷെ, അത് നല്ലൊരു അനുഭവമായിരുന്നുവെന്ന് പറയുകയാണ് തന്വി റാം. പിന്നീട് ട്രാന്‍സലേറ്ററുടെ സഹായത്തോടെ തെലുങ്ക് ഡയലോഗുകള്‍ പഠിച്ചാണ് സിനിമ ചെയ്തത്.
'അന്യഭാഷാ ചിത്രങ്ങള്‍ ഇതുവരെ ചെയ്തിട്ടില്ല. ഇതെന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. നല്ലൊരു ബാനറിന്റെ പടം. മാത്രമല്ല നാനിയും നസ്രിയയും നദിയ മൊയ്തുവുമൊക്കെ പ്രധാന വേഷത്തിലെത്തുന്നു. സിനിമയ്ക്ക് മുമ്പിലും പിന്നിലും നല്ലൊരു ടീം തന്നെയുണ്ടായിരുന്നു. അതാണ് ഈ സിനിമ തിരഞ്ഞെടുക്കാനുള്ള കാരണമെന്നും' തന്വി പറയുന്നു.

'സിനിമയില്‍ എന്റെ കഥാപാത്രത്തിന് വളരെ പ്രാധാന്യമുണ്ട്. സിനിമയില്‍ ഉടനീളം ഉണ്ടെന്നു തന്നെ പറയാം. നല്ലൊരു വേഷം തന്നെയാണ് എനിക്ക് ലഭിച്ചത്. നാനിയുമായി എനിക്ക് കോമ്പിനേഷന്‍ സീനുകള്‍ കുറവായിരുന്നു. നസ്രിയയും നദിയ മൊയ്തുവുമായിട്ടായിരുന്നു കൂടുതല്‍ സീനുകളും. അതിനാല്‍ അവരോടൊപ്പമായിരുന്നു എപ്പോഴും. ഒരിക്കല്‍ ഫഹദ് ഫാസില്‍ സെറ്റില്‍ വന്നിരുന്നു. പക്ഷെ, അന്ന് എനിക്ക് കാണാന്‍ സാധിക്കുന്ന സാഹചര്യമായിരുന്നില്ല. ആ അവസരം മിസ്സായിപ്പോയി. പിന്നീട് എപ്പോഴെങ്കിലും കാണാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വീട്ടില്‍ നിന്ന് സിനിമയില്‍ അഭിനയിക്കുന്നതിന് നല്ല പിന്തുണയുണ്ട്. അമ്മ ആദ്യം മുതല്‍ നല്ല സപ്പോര്‍ട്ടാണ്. അച്ഛന് ആദ്യം വലിയ താത്പര്യമില്ലായിരുന്നു. എന്നാല്‍ പിന്നീട് ആ ചിന്തയൊക്കെ മാറി, ഇപ്പോള്‍ നല്ല സപ്പോര്‍ട്ടാണ്.'തന്വി റാം പറയുന്നു.
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'
-
'എന്റെ കഥാപാത്രങ്ങൾ എനിക്ക് ആസ്വദിക്കാൻ പറ്റാറില്ല, ആദ്യത്തെ സിനിമ മുതൽ അങ്ങനെയാണ്'; കാരണം പറഞ്ഞ് മഞ്ജു!
-
പ്രസവിച്ചു കിടക്കുന്ന ഭാര്യയ്ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ നോക്കി പണി കിട്ടി; ഓര്‍മ്മകളിലൂടെ പിഷാരടി