For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്ക് താലിയും മാലയും സമ്മാനം; താരയുടെ വിവാഹമാണോ, സൗഭാഗ്യയും അര്‍ജുനുമൊരുക്കിയ സര്‍പ്രൈസില്‍ താര കല്യാണ്‍

  |

  നടി താര കല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷുമൊക്കെ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. മകളുടെ വിവാഹത്തോട് കൂടിയാണ് താരയും വാര്‍ത്തകളില്‍ നിറയുന്നത്. അതിന് മുന്‍പ് കിടിലന്‍ വീഡിയോസിലൂടെയാണ് അമ്മയും മകളും ശ്രദ്ധേയരായത്. അടുത്തിടെ ഒരു മേജര്‍ സര്‍ജറി നടത്തിയ താര ആശുപത്രിയില്‍ കഴിയുന്നതിനെ കുറിച്ചാണ് പറഞ്ഞിരുന്നത്.

  ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന് ശേഷം തന്റെ പുത്തന്‍ വിശേഷങ്ങളാണ് താര പറയുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ജന്മദിനത്തിന് മകളും മരുമകനും തന്ന സമ്മാനങ്ങളെ കുറിച്ചും ഈ പ്രായത്തില്‍ ഡിന്നര്‍ ഡേറ്റിന് പോവുന്നതിനെ കുറിച്ചുമാണ് നടി പറയുന്നത്.

  Also Read: അമല പോളിന്റെ രണ്ടാം വിവാഹം ശരിക്കും കഴിഞ്ഞോ? പഞ്ചാബി പാട്ടുകാരനുമായുള്ള ബന്ധത്തെ കുറിച്ച് ഒടുവിൽ നടി പറഞ്ഞത്

  മകള്‍ സൗഭാഗ്യയും മരുമകന്‍ അര്‍ജുന്‍ സോമശേഖറും കൊച്ചുമകളും ചേര്‍ന്നാണ് താരയുടെ വീട്ടിലേക്ക് വരുന്നത്. അമ്മയ്ക്ക് മകള്‍ വാങ്ങി കൊടുത്ത പുതിയ വസ്ത്രങ്ങളും ചെരുപ്പുമൊക്കെ ധരിച്ച് ഡിന്നര്‍ കഴിക്കാന്‍ പുറത്ത് പോവുകയായിരുന്നു താരങ്ങള്‍. ഈ പ്രായത്തിലും ഡിന്നര്‍ ഡേറ്റിന് പോവുകയാണെന്ന് പറഞ്ഞ് താര തമാശരൂപേണ സ്വയം കളിയാക്കുകയും ചെയ്തിരുന്നു. വയസാം കാലത്ത് എന്റെ ഓരോ യോഗമെന്നാണ് താര പറയുന്നത്.

  Also Read: ഒരു കുറ്റബോധത്തോടെയാണ് ഈ പോസ്റ്റിടുന്നത്; അന്ന് വിതുമ്പി നിന്ന ലിയോയെ ഞാന്‍ ഓര്‍ക്കുന്നുവെന്ന് ഭദ്രന്‍

  ഇത്തവണ റസ്റ്റോറന്റില്‍ വച്ചാണ് പിറന്നാളോഘോഷത്തിന്റെ ഭാഗമായിട്ടുള്ള കേക്ക് മുറിച്ചത്. അമ്മയുടെ ആദ്യ ജന്മദിനമാണിതെന്നാണ് കേക്കില്‍ അര്‍ജുന്‍ എഴുതിയത്. പിന്നാലെ അമ്മായിയമ്മയ്ക്ക് കിടിലന്‍ സമ്മാനങ്ങളാണ് അര്‍ജുന്‍ കൈമാറിയത്. ആദ്യത്തേത് ഒരു മാലയായിരുന്നു. ഓപ്പോറേഷന്‍ ചെയ്ത സ്റ്റിച്ച് മറച്ച് വെക്കാന്‍ മാല വാങ്ങി തരുമോന്ന് ചോദിച്ചതിനാല്‍ ചേട്ടന്‍ അത് തന്നെ വാങ്ങിയെന്നാണ് സൗഭാഗ്യ പറയുന്നത്.

  എല്ലാവരും മാല ഇടാത്തത് എന്താണെന്ന് എന്നോട് ചോദിക്കാറുണ്ടായിരുന്നു. ഇനി മുതല്‍ ഈ മാല ഇടാന്‍ പോവുകയാണെന്നാണ് താര പറയുന്നത്. പിന്നാലെ സൗഭാഗ്യയുടെ സമ്മാനവും തുറന്ന് നോക്കി. മാല ഇടുമ്പോള്‍ സിംപോളിയ്ക്കായി ഇതൂടി ഇടണം എന്ന് പറഞ്ഞ് ഒരു താലിയാണ് സൗഭാഗ്യ അമ്മയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. പത്മനാഭസ്വാമിയെ കൊണ്ട് ഇത് കെട്ടിക്കണമെന്നാണ് താര കല്യാണിന്റെ ആഗ്രഹം. അതും വീഡിയോയില്‍ പറഞ്ഞിരുന്നു.

  ഇത്തവണത്തെ എന്റെ പിറന്നാളാഘോഷം ഇങ്ങനെയാണെന്ന് പറഞ്ഞ താര പ്രായം കൂടുന്നതില്‍ സന്തോഷമേയുള്ളുവെന്നും പറയുന്നു. പിറന്നാളിന് പുതിയ ഉടുപ്പ് തരികയും ഒത്തിരി സമ്മാനം തരികയും ഞാന്‍ ആഗ്രഹിച്ചിടത്തോക്കെ എന്നെ കൊണ്ട് പോവുകയും ചെയ്തു, കൊച്ച് കുട്ടികളെ പോലെയാണ് ഇപ്പോള്‍ തോന്നുന്നത്. ഇതൊക്കെ ഒരു ഭാഗ്യമാണ്. അത് എല്ലാവര്‍ക്കും ഉണ്ടാവട്ടേ എന്ന് പ്രാര്‍ഥിക്കുകയാണെന്നും പറഞ്ഞാണ് താര കല്യാണ്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

  നവംബര്‍ ഒന്നിനായിരുന്നു താര കല്യാണ്‍ തന്റെ അമ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്നത്. ഇതിന്റെ വീഡിയോ പങ്കുവെക്കാന്‍ കുറച്ച് ദിവസം വൈകിയതാണ്. നടിയുടെ വീഡിയോയുടെ പിറന്നാള്‍ ആശംസകള്‍ കൊണ്ട് നിറയുകയാണ്. നല്ല അമ്മായിയമ്മയും നല്ല മരുമോനും നല്ല മോളും നല്ല കുഞ്ഞുമാണ് താരയ്ക്കുള്ളത്. നിങ്ങള്‍ മൂന്ന് പേരെയും ഒത്തിരി ഇഷ്ടമാണ്. നിങ്ങളുടെ സ്‌നേഹവും സന്തോഷവും എന്നും നിലനില്‍ക്കട്ടേ എന്ന് ആശംസിക്കുകയാണെന്ന് ഒരു ആരാധിക കമന്റിലൂടെ പറയുന്നു.

  English summary
  Actress Thara Kalyan Share Her Birthday Celebration Video With Daughter Sowbhagya Venkitesh Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X