Don't Miss!
- News
'ബാലചന്ദ്രകുമാറിന് കരൾ രോഗം'; 'കോടതിക്ക് കമ്മീഷനെ വെയ്ക്കാം, നേരിട്ടെത്തി സാക്ഷി വിസ്താരം നടത്താം '
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
ആദ്യം എന്റെ മരുമകളായി, ഇപ്പോള്‍ അവള് അമ്മയായി; മൃദുലയ്ക്കു യുവയ്ക്കും ആശംസകള്‍ അറിയിച്ച് ഉമ നായര്‍
സീരിയല്‍ നടി മൃദുല വിജയിയും നടന് യുവകൃഷ്ണയും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം വിവാഹിതരായ താരങ്ങള്‍ ജീവിതത്തിലെ സന്തോഷങ്ങളെ പറ്റി എന്നും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മൃദുലയ്ക്കും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി ഉമ നായര്‍. മൃദുലയുടെയും യുവയുടെയും കൂടെ നില്ക്കുന്ന ഫോട്ടോയാണ് ഉമ പങ്കുവെച്ചത്.
മൃദുല ആദ്യമായി അഭിനയിക്കാന്‍ എത്തിയത് തന്റെ കൂടെയാണെന്ന് പറഞ്ഞ ഉമ താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ചിരിക്കുകയാണ്. ഇതോടെ മൃദുല അമ്മയായോ എന്ന സംശയം ഉയര്‍ത്തി ആരാധകരും എത്തി. എന്നാല്‍ താരങ്ങളെ കണ്ടതിലുള്ള സന്തോഷം നടി പങ്കുവെച്ചതാണെന്നാണ് അറിയുന്നത്.

'ആദ്യം എന്റെ മരുമകളായിട്ടാണ് സീരിയലില്‍ തുടങ്ങിയത്. അന്ന് മുതല്‍ കാണുന്നതാണ്. ഇപ്പോള്‍ വലിയ കുട്ടി ആയി. കല്യാണം ആയി, അമ്മയായി. സന്തോഷം, അമ്മക്കും കുഞ്ഞിനും അച്ഛനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ, ലവ് യൂ..' എന്നാണ് ഉമ നായര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. പിന്നാലെ നടിയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് കമൻ്റുമായി മൃദുലയും എത്തിയിരുന്നു.
ഗര്‍ഭിണിയായത് സാരമില്ല, ആലിയ രണ്‍ബീറിനെ ഡിവോഴ്സ് ചെയ്യണം; താരത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍

പോസ്റ്റില്‍ അമ്മയായി എന്ന് ഉമ സൂചിപ്പിച്ചതോടെ താരങ്ങള്‍ക്ക് കുഞ്ഞ് പിറന്നോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ വൈകാതെ കുഞ്ഞതിഥി താരകുടുംബത്തിലേക്ക് എത്തുമെന്നാണ് അറിയുന്നത്. തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ മൃദുല തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെയാണ് മൃദുല ടെലിവിഷന്‍ സീരിയലിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ കൃഷ്ണ തുളസി എന്ന സീരിയലില്‍ നായികയായിട്ടെത്തി. കൃഷ്ണ എന്ന നായിക കഥാപാത്രമാണ് മൃദുലയ്ക്ക് ജനപിന്തുണ നേടി കൊടുത്തത്. ഈ സീരിയലിലാണ് ഉമയുടെ മരുമകളായി മൃദുല അഭിനയിച്ചത്.
പൂക്കാലം വരവായ് സീരിയലിലെ സംയുക്ത എന്ന കഥാപാത്രമാണ് നടിയ്ക്ക് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. ഏറ്റവുമൊടുവിൽ തുന്പപ്പൂ എന്ന സീരിയലിലെ നായികയായതിന് പിന്നാലെയാണ് മൃദുല ഇടവേള എടുക്കുന്നത്.
വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; ധനുഷും മുന്‍ഭാര്യ ഐശ്വര്യയും രഹസ്യമായി കാണാനെത്തി! കാരണമിത്
Recommended Video

ജൂലൈ എട്ടിന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മൃദുലയും യുവയും. 2021 ജൂലൈയിലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. ഇതിന് പിന്നാലെ തന്നെ നടി ഗര്‍ഭിണിയാവുകയും ചെയ്തു. വിവാഹശേഷം പുതിയതായി തുടങ്ങിയ സീരിയലില്‍ നിന്നും മൃദുല പിന്മാറിയത് ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം താനിനിയും അഭിനയത്തിലേക്ക് മടങ്ങി വരുമെന്നാണ് നടി പറഞ്ഞിട്ടുള്ളത്.