India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകളെ മോനേ എന്നും വിളിക്കാം, അതുകൊണ്ടാണ് പെണ്‍മക്കള്‍ സവിശേഷമായത്'; ഡോട്ടേഴ്‌സ് വീക്കില്‍ കുറിപ്പുമായി നടി

  |

  മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഊര്‍മിള ഉണ്ണി. എണ്ണമറ്റ സിനിമകളിലിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും സീരിയലുകളിലൂടെയും താരം ഇന്നും സജീവമാണ്. നടി സംയുക്ത വര്‍മ്മയുടെ അടുത്ത ബന്ധു കൂടിയാണ് ഊര്‍മിള ഉണ്ണി.

  ഊര്‍മിളയുടെ മകള്‍ ഉത്തര ഉണ്ണിയും സിനിമയില്‍ എത്തിക്കഴിഞ്ഞു. അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ ഉത്തരയുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമ്മയും മകളും തങ്ങളുടെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഡോട്ടേഴ്‌സ് വീക്കിനോടനുബന്ധിച്ച് ഹൃദ്യമായൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ഊര്‍മിള ഉണ്ണി.

  മകള്‍ ഒരിക്കലും ഒരു ടെന്‍ഷന്‍ അല്ല. പക്ഷേ ഇന്നത്തെ ലോകത്ത് മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യമാണ്.

  ഒരു പിതാവ് തന്റെ മകളോട് ചോദിച്ചു: എന്നെയോ നിന്റെ ഭര്‍ത്താവിനെയോ ആരെയാണ് കൂടുതല്‍ സ്‌നേഹിക്കുക..??

  മകള്‍ നല്‍കിയ ഏറ്റവും മികച്ച മറുപടി:'എനിക്ക് ശരിക്കും അറിയില്ല, പക്ഷെ പപ്പയെ കാണുമ്പോള്‍ ഞാന്‍ അവനെ മറക്കുന്നു, പക്ഷെ ഞാന്‍ അവനെ കാണുമ്പോള്‍, ഞാന്‍ പപ്പയെ ഓര്‍ക്കുന്നു...

  Also Read: 'അച്ഛൻ എന്നെ നോക്കിയത് പോലുമില്ല, അച്ഛനെന്നാൽ എനിക്ക് പള്ളീലച്ചൻ'; ജമിനി ഗണേശനെപ്പറ്റി രേഖ

  നിങ്ങള്‍ക്ക് എപ്പോഴും നിങ്ങളുടെ മകളെ മോനേ എന്നും വിളിക്കാം, എന്നാല്‍ നിങ്ങള്‍ക്ക് ഒരിക്കലും നിങ്ങളുടെ മകനെ മോളേ എന്ന് വിളിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് പെണ്‍മക്കള്‍ സവിശേഷമായത്

  ഇത് മകളുടെ ആഴ്ചയാണ്..ചുറ്റുപാടില്‍ മാത്രം ജീവിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തില്‍ മൂല്യവത്തായ ഒരു മകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങള്‍ അവളെ സ്വന്തം ശ്വാസം പോലെ സ്‌നേഹിക്കുന്നുവെങ്കില്‍...നിങ്ങളുടെ മകളെ ഓര്‍ത്ത് നിങ്ങള്‍ക്ക് അഭിമാനമുണ്ടെങ്കില്‍... പെണ്‍മക്കളുള്ളവര്‍ക്ക് ഇത് അയച്ചുകൊടുക്കൂ...!!

  പെണ്‍മക്കള്‍ സന്തോഷമാണ്. പെണ്‍മക്കള്‍ മാലാഖമാരാണ്.! ഹാപ്പി ഡോട്ടേഴ്‌സ് ഡേ...എല്ലാ പെണ്‍മക്കള്‍ക്കും അഭിനന്ദനങ്ങള്‍...

  Also Read: 'എന്റെ സായിഅച്ഛനും പ്രസന്നാമ്മയും'; സായി കുമാറിന്റെയും ആദ്യ ഭാര്യയുടെയും പഴയചിത്രം പങ്കുവെച്ച് മകള്‍ വൈഷ്ണവി

  പെണ്‍മക്കള്‍ വീട്ടിലെ തത്തകളെ പോലെയാണ്...അവള്‍ സംസാരിക്കുമ്പോള്‍, ഇടവേളയില്ലാതെ സംസാരിക്കുന്നു...എല്ലാവരും പറയുന്നു,'ദയവായി കുറച്ചു നേരത്തേക്ക് മിണ്ടാതിരിക്കുമോ'?

  അവള്‍ നിശബ്ദയായപ്പോള്‍ അമ്മ പറയുന്നു,'സുഖമില്ലേ എന്റെ കുട്ടീ', അച്ഛന്‍ പറയുന്നു, 'എന്തുകൊണ്ടാണ് ഇത്ര നിശബ്ദത', സഹോദരന്‍ പറയുന്നു, 'എന്നോട് നിനക്ക് ദേഷ്യമാണോ ?'അവള്‍ വിവാഹിതയാകുമ്പോള്‍ എല്ലാവരും പറയുന്നു,

  'എല്ലാ സന്തോഷവും വീട്ടില്‍ നിന്നും പോയ പോലെ' അവളാണ് യഥാര്‍ത്ഥ നോണ്‍സ്‌റ്റോപ്പ് സംഗീതം.
  വികാരഭരിതരും സുന്ദരികളും മധുരവും ആത്മാര്‍ത്ഥതയുമുള്ള പെണ്‍കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു.

  അതവിടെയാണ്...അതിവിടെയാണ്...അതെന്റെ മകളാണ്..എനിക്ക് ഒരു മകളായതില്‍ ഞാന്‍ അഭിമാനിക്കുന്നു.' ഊര്‍മിള ഉണ്ണി കുറിയ്ക്കുന്നു.

  Also Read: 'ഉമ്മ പുറത്ത് ഇറങ്ങാറില്ല, നീ ശരീരം വിറ്റ് അല്ലേ ജീവിക്കുന്നതെന്നാണ് ചോദിക്കുന്നത്'; ബ്ലെസ്ലിയുടെ സഹോദരി!

  ദില്‍ഷക്ക് കപ്പ് ഉറപ്പ്, കേരള ജനത പ്രതികരിക്കുന്നു | Bigg Boss Finale Audience Prediction | *VOX

  കഴിഞ്ഞ വര്‍ഷം ഏപ്രിലായിരുന്നു ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടേയും നിധീഷ് നായരുടെയും വിവാഹം. 2020-ല്‍ നടത്താനിരുന്ന വിവാഹം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. ഏപ്രില്‍ 8-ന് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്.

  Read more about: urmila unni uthara unni
  English summary
  Actress Urmila Unni pens a heart-touching note for her daughter Utthara Unni
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X