For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അയാൾ അയാളുടെ മരണം പ്രവചിച്ചിരുന്നു, രണ്ട് മരണത്തിനെ പോയിട്ടുള്ളൂ ജയന്റേതിനും സത്യൻ മാഷിന്റേതിനും'; വിധുബാല

  |

  സ്‌കൂള്‍ മാസ്റ്ററെന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറിയ താരമാണ് നടി വിധുബാല. പ്രേംനസീറിനൊപ്പം ടാക്‌സി കാറിലൂടെയായിരുന്നു താരം നായികയായത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും വിധുബാലയ്ക്ക് ലഭിച്ചിരുന്നു. 1979ല്‍ താരം അഭിനയം നിര്‍ത്തിയിരുന്നു.

  സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനം ആലോചിച്ചെടുത്തതായിരുന്നുവെന്ന് വിധുബാല പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇന്നത്തെ തലമുറയ്ക്ക് വിധുബാലയെ പരിചയം കഥയല്ലിത് ജീവിതം എന്ന പരിപാടിയിലൂടെയാണ്.

  Also Read: പോകുന്നില്ലെന്ന് തീരുമാനിച്ചത് പാപ്പു, അവള്‍ തന്നെ നേരിട്ട് ബാലയോട് പറഞ്ഞു; ബാലയ്ക്ക് അമൃതയുടെ മറുപടി

  കൊവിഡ് മൂലം 2020ൽ കഥയല്ലിത് ജീവിതം അവസാനിപ്പിച്ചുവെങ്കിലും ഇപ്പോഴും അതുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും വിധുബാലയുടെ ത​ഗുകളും സോഷ്യൽമീഡിയയിൽ ഇപ്പോഴും വൈറലാണ്. ഇപ്പോഴിത ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും കഥയല്ലിത് ജീവിതം പരിപാടിക്ക് അവതാരകയായപ്പോഴുള്ള അനുഭവങ്ങളും വിധുബാല പങ്കുവെച്ചിരിക്കുകയാണ്. അവ തുടർന്ന് വായിക്കാം...

  'പ്രേം നസീർ മഹാനായ നടനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കസേര കിട്ടിയില്ലെങ്കിൽ അദ്ദേഹം നിലത്തിരിക്കും. അദ്ദേഹത്തെ പ്രഡിക്ട് ചെയ്യാൻ പറ്റില്ല. അ​ദ്ദേഹത്തിന് ജ‍ാഡയില്ല.'

  'ഒരു സെലിബ്രിറ്റി എങ്ങനെ ജീവിക്കണമെന്ന് എനിക്ക് പറഞ്ഞ് തന്നത് അദ്ദേഹമാണ്. അദ്ദേഹം എന്റെ മെന്ററായിരുന്നു. അയൽവക്കക്കാരായതിനാൽ അദ്ദേഹമാണ് എപ്പോഴും ഷൂട്ടിങ് ലൊക്കേഷനിലേക്ക് എന്നെ പിക്ക് ചെയ്ത് കൊണ്ടുപോയിരുന്നത്. ജയന്റെ ആദ്യ പടം എനിക്കൊപ്പമായിരുന്നു. പക്ഷെ ആ സിനിമ പുറത്ത് വന്നില്ല.'

  'അന്ന് ആ പടത്തിൽ എന്റെ ഹീറോ രവികുമാറായിരുന്നു. അതിൽ ജയൻ ഡ്രാക്കുളയായിരുന്നു. ഭയങ്കര ഹെൽത്ത് കോൺഷ്യസ് ആയിരുന്നു ജയൻ. ദുശ്ശീലങ്ങളൊന്നും ഇല്ല. ഞാൻ രണ്ട് മരണത്തിനെ പോയിട്ടുള്ളൂ. ഒന്ന് ജയന്റേതിനും മറ്റൊന്ന് സത്യൻ മാഷിന്റേതിനും.'

  'കമൽഹാസനുമായി ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് ഡാൻസിനെ കുറിച്ചാണ്. സ്കൂളിന്റെ പടി പോലും കമൽഹാസൻ കണ്ടിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ വിവരം നമ്മളെ അതിശയിപ്പിക്കും.'

  Also Read: അബീഷുമായി പിരിയാനുള്ള കാരണം ആ ഭിന്നത! ഇനിയൊരു വിവാഹത്തിന് തയ്യാറാകുമോ? അര്‍ച്ചന കവി പറയുന്നു

  'അമ്മ കഥാപാത്രങ്ങൾ ചെയ്യാൻ താൽപര്യമില്ല. ചെറുപ്പത്തിൽ ഞാൻ റിബലായിരുന്നു. ആളുകളെ അടിക്കുമായിരുന്നു. വിധുബാല എന്ന പേരിന് പിന്നിൽ വലിയൊരു കഥ തന്നെയുണ്ട്. എന്റെ അമ്മ മധുബാല എന്ന നടിയുടെ ആരാധികയായിരുന്നു. എന്റെ കുടുംബത്തിൽ എല്ലാവരും കലാകാരന്മാരായിരുന്നു.'

  'അച്ഛന് പന്ത്രണ്ട് വയസ് മുതൽ മാജിക്ക് ഇഷ്ടമായിരുന്നു. അങ്ങനെ അച്ഛൻ പ്രൊഫസർ ജോലി ഉപേക്ഷിച്ച് മാജിക്ക് പഠിച്ചത്. മൂന്ന് വയസ് മുതൽ നൃത്തം പഠിക്കുന്നുണ്ട്. ഞാൻ സിനിമാ നടിയാകുമെന്ന് എന്റെ വീട്ടുകാർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.'

  'ഞാൻ ക്ലാസിക്കൽ ഡാൻസറാണെന്ന് പലർക്കും അറിയില്ല. ആയിരത്തിലധികം ഡാൻസ് പെർഫോമൻസുകൾ ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ കൗൺ‌സിലറാണ്. സൈക്കോളജിയായിരുന്നു എന്റെ വിഷയം.'

  'അതുകൊണ്ട് തന്നെ കഥയല്ലിത് ജീവിതത്തിലെ കഥകൾ എന്നെ മെന്റലി എഫക്ട് ചെയ്തിട്ടില്ല. ഞാനിപ്പോഴും സൈക്കോളജി സ്റ്റുഡന്റാണ്. കഥയല്ലിത് ജീവിതത്തിലെ കാര്യങ്ങൾ മനസിലേക്കെടുത്താൽ ഞാൻ ഭ്രാന്തിയായിപ്പോകും. കഥയല്ലിത് ജീവിതം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.'

  'വിശ്വസിക്കാൻ കഴിയാത്ത കഥകളാണ് ഞാൻ അവിടെ വെച്ച് കേട്ടിട്ടുള്ളത്. എന്റെ കുടുംബജീവിതത്തിനും കഥയല്ലിത് ജീവിതം ഒരുപാട് ​ഗുണങ്ങൾ ചെയ്തു. അറുന്നൂറോളം കേസുകൾ ഞാൻ ഹാൻഡിൽ ചെയ്തിട്ടുണ്ട്. എല്ലാ കേസുകളും ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ഒരു സംഭവമുണ്ടായി മരുമകനുമായി തെറ്റിയതിനാൽ മകളെ കാണാൻ പോകാൻ ഭർത്താവ് ഭാര്യയെ അനുവദിച്ചില്ല.'

  'അത് വകവെക്കാതെ ഭാര്യ പോയി. പക്ഷെ തിരിച്ച് വന്നപ്പോൾ വീട്ടിൽ ഭാര്യയെ ഭർത്താവ് കയറ്റില്ല. ഇങ്ങനൊരു കേസ് വന്നിരുന്നു. ആ ഭർത്താവ് സ്കൂളിന്റെ പടി പോലും കണ്ടിട്ടില്ല. പക്ഷെ നല്ല അറിവാണ്. കണക്കുകൾ കാൽക്കുലേറ്റർ കൂട്ടും പോലെ നിമിഷ നേരം കൊണ്ട് കൂട്ടും. ഷോയിൽ വന്നിരുന്ന് സംസാരിക്കുന്നതിനിടയിൽ അയാൾ അയാളുടെ മരണം പ്രവചിച്ചിരുന്നു.'

  'അന്ന് എല്ലാവരും കരുതിയത് ആത്മഹത്യ ചെയ്യാനായിരിക്കും അയാൾ അങ്ങനെ പറഞ്ഞത് എന്നായിരുന്നു. പക്ഷെ അതൊന്നും ചെയ്യാതെ അയാൾക്ക് അയാൾ പ്രവചിച്ച ദിവസം സ്വഭാവിക മരണം സംഭവിച്ചു. ആ സംഭവം എനിക്ക് ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല' വിധു ബാല പറഞ്ഞു.

  Read more about: vidhubala
  English summary
  Actress Vidhubala Open Up About Her Kadhayallithu Jeevitham Programme Experience-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X