Don't Miss!
- Automobiles
ക്യാബില്‍ എസിയില്ലെങ്കില്‍ മിണ്ടാതിരിക്കല്ലേ... ഓലക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 15000 രൂപ!
- Lifestyle
ഗര്‍ഭമല്ലാതെ ആര്‍ത്തവദിനങ്ങള്‍ തെറ്റിക്കുന്ന സ്ത്രീ പ്രശ്നങ്ങള്‍: ഇവ നിസ്സാരമല്ല
- News
വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങള്‍ തകര്‍ന്നുവീണു; അപകടം അഭ്യാസപ്രകടനത്തിനിടെ
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
- Technology
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
- Sports
അവനാണ് ബെസ്റ്റ്, അതിലും മികച്ചവനെ കണ്ടെത്താനാവില്ല-ബാബറിനെ പിന്തുണച്ച് മുന്‍ താരം
- Travel
ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്റിക് പാക്കേജ് ഇതാ
അവരെന്നോട് എന്തിനിങ്ങനെ ചെയ്തുവെന്ന് അറിയില്ല; ഇന്നും മനസിലെ തീരാവേദനയായ സംഭവത്തെ കുറിച്ച് വിധുബാല
മുതിര്‍ന്ന നടിയും അവതാരകയുമായ വിധുബാല യൂട്യൂബ് ചാനലിലൂടെ തന്നെ കുറിച്ച് ആരോടും പറയാത്ത കഥകള്‍ വെളിപ്പെടുത്തുകയാണിപ്പോള്‍. ചെറിയ പ്രായത്തില്‍ താമസിച്ചിരുന്ന നാടിനെ കുറിച്ചും ജന്മനാടിനെ കുറിച്ചൊക്കെയുള്ള കഥകള്‍ നടി ഇതിനകം പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ സ്കൂളില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് പുതിയ വീഡിയോയില്‍ നടി പറയുന്നത്.
അധികമാര്‍ക്കുമില്ലാത്ത വിധുബാല എന്ന പേര് തനിക്ക് വന്നത് മുതല്‍ സ്കൂളിലെ കുട്ടികളെല്ലാം തന്നെ ശത്രുവാക്കിയതിനെ പറ്റി നടി പറഞ്ഞു. ഒപ്പം ആരെയും കളിയാക്കരുതെന്ന പാഠം താന്‍ പഠിച്ചത് അവിടെ നിന്നാണെന്നാണ് വിധുബാല വ്യക്തമാക്കുന്നത്.

'കുട്ടികള്‍ക്ക് ആദ്യം ദേവിയുടെ പേരിടണമെന്നാണ് സങ്കല്‍പ്പം. അങ്ങനെ എനിക്കാദ്യമിട്ട പേര് ശ്രീപാര്‍വതി എന്നായിരുന്നെന്ന് വിധുബാല പറയുന്നു. അത് ഒഫിഷ്യല്‍ പേരല്ല, പിന്നീട് വിധുബാല എന്ന പേര് തന്നെ എനിക്കിട്ടു. അധികമാര്‍ക്കും ഇല്ലാത്ത ഇത്തരമൊരു പേരിന് പിന്നിലെ കഥ എന്താണെന്നും', നടി വ്യക്തമാക്കിയിരുന്നു.
'ഹിന്ദിയില്‍ മധുബാല എന്ന പേരുള്ള ഒരു നടിയുണ്ടായിരുന്നു. അവരെ എന്റെ അമ്മയ്ക്ക് വലിയ ഇഷ്ടമാണ്. ആണ്‍കുട്ടി ജനിക്കുകയാണെങ്കില്‍ വിധുശേഖര്‍ എന്നും പെണ്‍കുട്ടിയാണെങ്കില്‍ മധുബാല എന്നും ഇടാനാണ് അമ്മ ആഗ്രഹിച്ചത്. പക്ഷേ ആദ്യം ജനിക്കുന്നത് എന്റെ ചേട്ടനാണ്.
ഗുരുവായൂരില്‍ വച്ച് ചോറൂണ് നടത്തിയപ്പോള്‍ മുത്തച്ഛനാണ് ഏട്ടന് പേരിട്ടത്. മധുസൂതന്‍ എന്നാണ് ഏട്ടന്റെ പേര്. ഇതോടെ അമ്മ ആഗ്രഹിച്ച മധുബാല എന്ന പേര് പോയി. അടുത്തത് ഞാന്‍ ജനിച്ചപ്പോള്‍ മധുബാലയുടെ ബാലയും വിധുവും കൂട്ടിചേര്‍ത്ത് വിധുബാല എന്ന് പേരിട്ടു'.

'എന്റെ അമ്മയ്ക്ക് ഡാന്‍സര്‍ ആവണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്ന് വിധുബാല പറയുന്നു. പക്ഷേ അതിന് സാധിച്ചില്ല. അന്നത്തെ കാലത്ത് തറവാട്ടിലുള്ള കുട്ടികള്‍ ഡാന്‍സ് ചെയ്യില്ലെന്ന കാഴ്ചപ്പാടുള്ളവരാണ്. അങ്ങനെ എന്റെ അമ്മയുടെ മോഹം ഇല്ലാതായി. അതുകൊണ്ട് എന്നെ ഡാന്സറാക്കണമെന്നത് അമ്മയ്ക്ക് വലിയ മോഹമായിരുന്നു. മൂന്നര വയസ് മുതല്‍ ഒരു ഗുരു വന്നിട്ട് എന്നെ ഡാന്‍സ് പഠിപ്പിച്ച് തുടങ്ങി'.
'പിന്നീട് ഡാന്‍സ് പലയിടങ്ങളില്‍ നിന്നും പഠിച്ചു. ഈ സമയത്ത് ഈറോഡിലുള്ള സ്കൂളിലും പഠിക്കുന്നുണ്ട്. അക്കാലത്താണ് എനിക്ക് സങ്കടകരമായ ചില കാര്യങ്ങള്‍ ഉണ്ടായതെന്ന് വിധുബാല പറയുന്നു. എന്തുകൊണ്ടാണ് ഇങ്ങനൊക്കെ സംഭവിച്ചുവെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അന്ന് ഞാന്‍ മാത്രമാണ് അവിടെ മലയാളിയായിട്ടുള്ളു. രാവിലെ എഴുന്നേറ്റാല്‍ കുളിക്കുക എന്നത് നമ്മുടെ ശീലമാണ്. തമിഴ്നാട്ടില്‍ വെള്ളിയാഴ്ചകളിലെ അവര്‍ കുളിക്കൂ.
ഞാന്‍ രാവിലെ എഴുന്നേറ്റ് കുളിച്ചിട്ടാണ് പോകുന്നത്. അന്ന് നല്ല മുടിയും എനിക്കുണ്ട്. അന്ന് യൂണിഫോമിന്റെ ഭാഗമായി മുടി രണ്ട് വശത്തും കെട്ടണം. മുടി ഉണങ്ങാതെ കെട്ടാനും പറ്റില്ല. അങ്ങനെ അച്ഛന് പോയി പ്രിന്‍സിപ്പിളിനോട് കാര്യം പറഞ്ഞപ്പോള്‍ അവരെനിക്ക് സ്പെഷ്യല്‍ പെര്മിഷന് തന്നു. ഉച്ച വരെ മുടി അഴിച്ചിടാം, അതിന് ശേഷം കെട്ടിവെക്കണം. ഇത് പലര്‍ക്കും കണ്ണുകടിയായി. അതിന്റെ കാരണം ഇന്നും എനിക്കറിയില്ല'.

'എന്നെ ടീച്ചര്‍ക്ക് വലിയ ഇഷ്ടമായിരുന്നു. സ്കൂളില്‍ ഏത് പ്രമുഖര്‍ വന്നാലും അവര്‍ക്ക് മാലയിട്ട് കൊടുക്കുന്നത് ഞാനാണ്. ഡാന്‍സ് മത്സരം വന്നാല്‍ ഞാന്‍ പോയി ഫസ്റ്റ് പ്രൈസ് വാങ്ങി വരും. പെയിന്റിങ് വന്നാലും എന്നെ പറഞ്ഞ് വിടും. പ്രസംഗം, തുടങ്ങി എല്ലാത്തിനും ഞാന്‍ സമ്മാനം വാങ്ങി വരും. അതൊക്കെ കൊണ്ടാവും ടീച്ചര്‍ക്ക് എന്നോട് ഇഷ്ടം കൂടുതലുണ്ടായത്.
അത് പല പിള്ളേര്‍ക്കും അതൃപ്തിയ്ക്ക് കാരണമായി. അക്കാലത്ത് ഭക്ഷണത്തിന്റെ കൂടെ മോര് കുടിക്കാനും അമ്മ കൊടുത്ത് വിടും. അത് ഞാന്‍ കുടിക്കുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കുട്ടികള്‍ എന്നെ തട്ടും. ആ മോര് മുഴുവന്‍ എന്റെ ദേഹത്താവും. അത് കണ്ട് എല്ലാവരും ചിരിക്കും. അവര്‍ക്കത് വിനോദം പോലയാണ്. ഒരു കാലത്തും ആരെയും കളിയാക്കരുതെന്ന് അന്ന് ഞാന്‍ മനസിലാക്കി.
ഒരു ദിവസം കളിക്കുന്നതിനിടെ എന്നെ ഒരു കുട്ടി തള്ളിയിട്ടു. ശ്വാസം പോലും നിലച്ച് പോയി. പിന്നെ ടീച്ചര്‍ വന്നാണ് അത് ശരിയായത്. ഈ അനുഭവങ്ങള്‍ എന്റെ മനസില്‍ ഇന്നുമുണ്ട്. എന്ത് കൊണ്ടാണ് അവരെന്നോട് ഇങ്ങനെ കാണിച്ചതെന്ന് ഞാന്‍ ഓര്‍ത്ത് കൊണ്ടേ ഇരിക്കുകയാണെന്നും', വിധുബാല പറയുന്നു.
-
എനിക്കായി ഒരാൾ ഉണ്ടാവും; വിവാഹ മോചനത്തിന് ശേഷം ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ച് സോണിയ അഗർവാൾ
-
മേജര്‍ രവിയുമായുള്ള പ്രശ്നത്തില്‍ സംഭവിച്ചത് എന്ത്? ബാലയ്ക്കൊപ്പം അഭിനയിക്കാന്‍ റെഡി: ഉണ്ണി മുകുന്ദന്
-
എന്നെ പറഞ്ഞോ, കുടുംബത്തെ വിടണം, ഞാന്‍ ദേശീയ വാദി! ഒന്നും ഒളിച്ചുകടത്തിയിട്ടില്ല: ഉണ്ണി മുകുന്ദന്