For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരും കരയണ്ടട്ടോ... ഭാവന മാത്രമല്ല, അന്യഭാഷയിലേക്ക് മരുമകളായി പോയ വേറെയും മലയാളി നായികമാരുണ്ട്!!

  By Aswini
  |

  വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ വധു കരയുന്നതും ചിലയിടത്തൊക്കെ ഒരു ചടങ്ങായിരുന്നു. പോകുന്നത് അല്പം ദൂരേയ്ക്കാണെങ്കില്‍ കരച്ചിലിന്റെ ശക്തി കൂടും. അങ്ങനെ ഭാവന മലയാള സിനിമയുടെ പടിയിറങ്ങി വിവാഹത്തിലൂടെ അന്യഭാഷയിലേക്ക് പോകുമ്പോള്‍ ചിലരുടെയൊക്കെ കണ്ണ് നനയും.

  'ഭാവനാ നിങ്ങളൊരു അമേസിങ് വുമന്‍'; വിവാഹാശംസകള്‍ നേര്‍ന്ന് ബോളിവുഡ് - ഹോളിവുഡ് താരം

  ഭാവനയും കന്നട നിര്‍മാതാവ് നവീനുമായുള്ള വിവാഹം ഇന്ന് (ജനുവരി 22) തൃശ്ശൂരില്‍ വച്ച് നടന്നു. അതവിടെ നില്‍ക്കട്ടെ, ഭാവനയെ പോലെ അതിന് മുന്‍പ് അന്യഭാഷയിലേക്ക് മരുമകളായി പോയ ചില നായികമാരുണ്ട്.. അവര്‍ ആരൊക്കെയാണെന്ന് നോക്കാം...

  ശാലിനി

  ശാലിനി

  ബാലതാരമായി സിനിമയിലെത്തിയ ശാലിനിയുടെ വളര്‍ച്ച മലയാളികളുടെ കണ്ണിന്‍ മുന്നിലായിരുന്നു. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ശാലിനി കുഞ്ചാക്കോ ബോബന്റെ ഹിറ്റ് നായികയുമായി. എന്നാല്‍ ചാക്കോച്ചനെക്കാള്‍ ശാലിനിയ്ക്ക് ചേര്‍ച്ച തമിഴ് നടന്‍ അജിത്തായിരുന്നു. അമര്‍ക്കളം എന്ന ചിത്രത്തിലൂടെ തമിഴകത്ത് ഹിറ്റായ ശാലിനി ആ ചിത്രത്തിലെ നായകനെ കെട്ടി, അവിടത്തെ മരുമകളുമായി.

  അസിന്‍

  അസിന്‍

  അസിന്റെ യാത്ര അല്പം വ്യത്യസ്തമാണ്. നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക എന്ന മലയാള സിനിമയിലൂടെ അരങ്ങേറി നേരെ തമിഴകത്തേക്ക് പോയി. ഒരു നടി എന്ന നിലയില്‍ തമിഴകത്ത് പേരും പ്രശസ്തിയും ആയതോടെ നേരെ ബോളിവുഡിലേക്ക്. അവിടെ സ്ഥിരമാക്കുകയും ചെയ്തു. മുംബൈയിക്കാരന്‍ ബിസിനസുകാരനെ വിവാഹം ചെയ്ത് അസിന്‍ ബോളിവുഡിലെ മരുമകളായി

  രേവതി

  രേവതി

  മലയാളിത്തനിമ ഉള്ള പെണ്‍കുട്ടി എന്നാണ് ആദ്യമൊക്കെ രേവതിയെ വിളിച്ചിരുന്നത്. മലയാളത്തിലെ്‌ന പോലെ തമിഴകത്തും രേവതി ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ പുതിയ മുഖം എന്ന ചിത്രത്തില്‍ സരേഷ് ചന്ദ്ര മേനോനൊപ്പം ഒരു സിനിമ ചെയ്തു. തമിഴകത്ത് സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു അന്ന് സുരേഷ്. പ്രണയം വിവാഹത്തിലെത്തി. 16 വര്‍ഷം ഒന്നിച്ചു ജീവിച്ചു. പിന്നീട് ഒത്തുപോകില്ലെന്ന് മനസ്സിലായപ്പോള്‍ പരസ്പര സമ്മതത്തോടെ, സൗഹൃദത്തോടെ വേര്‍പിരിഞ്ഞു.

  പ്രിയങ്ക നായര്‍

  പ്രിയങ്ക നായര്‍

  അഞ്ചാമത്തെ ചിത്ത്രതിലൂടെ തന്നെ കേരളത്തിലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ നായികയാണ് പ്രിയങ്ക നായര്‍. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അത്. കരിയറില്‍ മികച്ച ചിത്രങ്ങള്‍ ലഭിച്ചുകൊണ്ടിരിയ്‌ക്കെയാണ് പ്രിയങ്ക തമിഴ് സംവിധായകന്‍ ലോറന്‍സിനെ വിവാഹം ചെയ്തത്. എന്നാല്‍ പിന്നീട് ആ ബന്ധം വേര്‍പിരിഞ്ഞു.

  അമൃത സുരേഷ്

  അമൃത സുരേഷ്

  ഒരു റിയാലിറ്റി ഷോയില്‍ മൊട്ടിട്ട പ്രണയമായിരുന്നു അത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗറില്‍ പ്രത്യേക അതിഥിയായി എത്തിയ തമിഴ് നടന്‍ ബാലയ്ക്ക് മത്സരാര്‍ത്ഥികളില്‍ ഒരാളായ അമൃതയോട് പ്രണയം തോന്നി. ആ പ്രണയം വിവാഹത്തിലെത്തുകയും അമൃത തമിഴകത്തിന്റെ മരുമകളായി പോകുകയും ചെയ്തു. എന്നാല്‍ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല

  വിദ്യ ബാലന്‍

  വിദ്യ ബാലന്‍

  ഇന്ന് ബോളിവുഡ് ലോകത്തെ മിന്നും താരമാണ് വിദ്യ ബാലന്‍. പാലക്കാട്ടുകാരിയായ വിദ്യാ ബാലന്റെ ആദ്യ ചിത്രം കമലിന്റെ ചക്രം ആയിരുന്നു. എന്നാല്‍ സിനിമ പകുതിയില്‍ വച്ച് ഉപേക്ഷിച്ചതോടെ വിദ്യ ബോളിവുഡിലേക്ക് ചുവട് മാറ്റി. ബോളിവുഡ് സിനിമാ നിര്‍മാതാവായ സിദ്ധാര്‍ത്ഥ് റോയി കൗറിനെ വിവാഹം ചെയ്തതോടെ വിദ്യ പൂര്‍ണമായും മുംബൈക്കാകിയായി.

  ഭാവന

  ഭാവന

  ഈ നിരയിലെ ഒടുവിലത്തെ പേരാണ് ഇപ്പോള്‍ ഭാവന. ഭാവന നായികയായ റോമിയോ എന്ന കന്നട ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു നവീന്‍. ആ സെറ്റില്‍ മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.

  English summary
  Actress who got married from other industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X