»   » കൂടെ കിടന്നാല്‍ അവസരം, ലൈംഗിക പീഡനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി മലയാളത്തിലെ 12 നായികമാര്‍ ഇതാ

കൂടെ കിടന്നാല്‍ അവസരം, ലൈംഗിക പീഡനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി മലയാളത്തിലെ 12 നായികമാര്‍ ഇതാ

Posted By: Rohini
Subscribe to Filmibeat Malayalam

അവസരം നല്‍കാന്‍ കൂടെ കിടക്കണമെന്ന ആവശ്യവുമായി സംവിധായകരോ സൂപ്പര്‍ നായകന്മാരോ ക്ഷണിക്കുന്നതിനെയാണ് സിനിമാ ലോകത്ത് കാസ്റ്റിങ് കൗച്ച് എന്ന പേരിട്ട് വിളിക്കുന്നത്. ഇപ്പോള്‍ മലയാളികള്‍ക്കും ഏറെ സുപരിചിതമാണ് ഈ പദപ്രയോഗം. പല നായികമാരും സിനിമാ ലോകത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിക്കഴിഞ്ഞു.

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു പലരുടെയും വെളിപ്പെടുത്തലുകള്‍. കാസ്റ്റിങ് കൗച്ചിന് പുറമെ സിനിമയിലെ പലരില്‍ നിന്നും ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ച് നായികമാര്‍ തന്നെ വെളിപ്പെടുത്തിയ കഥകളെ കുറിച്ചാണ് ഇനി പറയുന്നത്.. തുടര്‍ന്ന് വായിക്കൂ...

പദ്മപ്രിയ

തനിയ്ക്കും തന്റെ ഡ്രൈവറില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായി എന്ന വെളിപ്പെടുത്തലുമായി പദ്മപ്രിയ രംഗത്ത് എത്തിയിരുന്നു. കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു പദ്മപ്രിയയുടെയും വെളിപ്പെടുത്തല്‍. സംഭവത്തില്‍ പരാതി നല്‍കിയിട്ട് യാതൊരു നടപടിയും ഉണ്ടായില്ല എന്ന് നടി പറഞ്ഞു. സിനിമാ സംഘടനകളും മൗനം പാലിച്ചു. സിനിമാ സെറ്റില്‍ അനുവദിച്ച വാഹനത്തിന്റെ ഡ്രൈവറില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്. ഇക്കാര്യം സംവിധായകനോട് പറഞ്ഞപ്പോള്‍, എനിക്ക് അനുകൂലമായ തീരുമാനം എടുക്കുന്നതിന് പകരം മൗനം പാലിക്കാനായിരുന്നു സംവിധായകന്‍ നിര്‍ദ്ദേശിച്ചത്. ഉത്തരവാദിത്തപ്പെട്ടവരുടെ മൗനമാണ് ഇത്തരം പീഡനങ്ങള്‍ കൂടുന്നതിന് കാരണമെന്നും പദ്മപ്രിയ പറഞ്ഞു.

ചാര്‍മിള

ധനം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള മലയാള സിനിമയില്‍ എത്തിയത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയായ ചാര്‍മിളയ്ക്ക് മലയാളത്തില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്. തമിഴ് സിനിമാ ലോകത്ത് തനിക്കൊരു അമ്മയ്ക്ക് ലഭിയ്ക്കുന്ന സ്‌നേഹവും ബഹുമാനവും ലഭിയ്ക്കുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ല. ചെറുപ്പക്കാരായ മൂന്ന് പയ്യന്മാര്‍ സിനിമയുടെ കഥ പറഞ്ഞ് തന്നെ കോഴിക്കോട് വിളിച്ചു വരുത്തി കൂടെ കിടക്കാന്‍ ഭീഷണിപ്പെടുത്തി എന്നായിരുന്നു ചാര്‍മിളയുടെ വെളിപ്പെടുത്തല്‍.

പ്രയാഗ മാര്‍ട്ടിന്‍

വിശ്വാസ പൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പ്രയാഗ മാര്‍ട്ടിന് ദുരനുഭവം ഉണ്ടായത്. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് നടിയോട് മോശമായി പെരുമാറുകയായിരുന്നു. നടി പ്രതികരിച്ചപ്പോള്‍ വിഷയം വിവാദമായി. ഒടുവില്‍ സെറ്റില്‍ തന്നെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ വേണ്ടി നടിയോട് ഇയാള്‍ പരസ്യമായി മാപ്പ് പറഞ്ഞു. എന്നാല്‍ പിന്നീട് ഇതേ വ്യക്തി നടിയെ അപമാനിയ്ക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. വിഷയത്തില്‍ നടി അമ്മയില്‍ പരാതി നല്‍കുകയും വേണ്ട നടപടി സ്വീകരിയ്ക്കുകയുമായിരുന്നു.

കാതല്‍ സന്ധ്യ

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തിലാണ് കാതല്‍ സന്ധ്യയും വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ചെന്നൈയില്‍ ഒരു പരിപാടായില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തനിക്ക് നേരിട്ട ലൈംഗിക പീഡനത്തെ കുറിച്ച് സന്ധ്യ വെളിപ്പെടുത്തിയത്. ആള്‍ക്കൂട്ടത്തിന് ഇടയില്‍ വച്ചായിരുന്നു ആ സംഭവം. അതിനാല്‍ പരാതി നല്‍കാന്‍ കഴിഞ്ഞില്ല എന്ന് കാതല്‍ സന്ധ്യ പറഞ്ഞു.

വരലക്ഷ്മി ശരത്ത് കുമാര്‍

ചാനല്‍ പ്രമുഖനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ട്വിറ്ററിലൂടെയാണ് വരലക്ഷ്മി ശരത്ത് കുമാര്‍ വെളിപ്പെടുത്തിയത്. അരമണൂക്കൂറോളം സംസാരിച്ച ശേഷം ചാനല്‍ പ്രമുഖന്‍ കിടക്ക പങ്കിടാന്‍ ക്ഷണിയ്ക്കുകയായിരുന്നു. ദേഷ്യം മറച്ച് വച്ച് ഞാന്‍ അയാളോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയുമ്പോള്‍, സിനിമയല്ലേ.. ഇതൊക്കെ ഉണ്ടാവും എന്നാണ് എല്ലാവരും പറയുക. ഞാനൊരു സ്ത്രീയാണ്, മാംസപിണ്ഡമല്ല. അഭിനയം എന്റെ തൊഴിലാണ് എന്നാണ് അത്തരക്കാരാട് വരലക്ഷ്മി പറയുന്നത്.

ലക്ഷ്മി രാമകൃഷ്ണന്‍

അടുത്തിടെ ഒരു മലയാള സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് ലക്ഷ്മി രാമകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു. മോണിറ്ററില്‍ അഭിനയിച്ച രംഗങ്ങള്‍ കണ്ടു കൊണ്ടിരിയ്ക്കുമ്പോള്‍ സംവിധായകന്‍ തോളില്‍ കൈയ്യിട്ട് ഇഷ്ടം പ്രകടിപ്പിക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഞാന്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഇഷ്ടമല്ലേ എന്ന് ചോദിച്ചു. ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞു. പിന്നെ ആ ചിത്രത്തിന്റെ സെറ്റില്‍ എനിക്ക് കഷ്ടപ്പാടായിരുന്നു. വെറുതേ ഒന്ന് നടക്കുന്ന രംഗം പോലും 25 പ്രാവശ്യം ടേക്ക് പോയി.

ആലപ്പുഴയില്‍ സംഭവിച്ചത്

എറണാകുളത്ത് നടി ആക്രമിയ്ക്കപ്പെട്ടതിന്റെ ഒരാഴ്ചയ്ക്കുള്ളിലാണ് ആലപ്പുഴയില്‍ മറ്റൊരു യുവ നടിയ്ക്ക് നേരെയും പീഡന ശ്രമം ഉണ്ടായത്. താമസിച്ച ഹോട്ടലിലെ ജീവനക്കാരന്‍ കള്ളത്താക്കോലിട്ട് മുറിയില്‍ കയറുകയായിരുന്നു. ഒച്ചയിട്ട് ബഹളമുണ്ടാക്കിയത് കൊണ്ടാണ് ആ സംഭവത്തില്‍ നിന്നും നടി രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും, ഇയാളുടെ പേര് പുറത്ത് വിടാന്‍ തയ്യാറായില്ല.

മുരുഗേശ്വരി

നാന്‍ കടവുള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ തമിഴ് നടിയാണ് മുരുഗേശ്വരി. ഒരിക്കല്‍ ബസ്സില്‍ നിന്നി ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മുരുഗേശ്വരിയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായത്. പിന്തുടര്‍ന്ന് വന്ന രണ്ട് യുവാക്കള്‍ നടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഇവര്‍ മുരുഗേശ്വരിയുടെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു. നടി നിലവിളിച്ചതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. 2015 മാര്‍ച്ചിലായിരുന്നു ഈ സംഭവം.

കെപിഎസി ലളിത

പ്രമുഖ ചാനല്‍ പരിപാടിയിലാണ് കെപിഎസി ലളിത തനിക്കുണ്ടായ പീഡനാനുഭവം വെളിപ്പെടുത്തിയത്. ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വേട്ടയാടിയത് അടൂര്‍ ഭാസിയാണെന്ന് ലളിത പറഞ്ഞു. വിവാഹം കഴിക്കാതെ കൂടെ നിര്‍ത്താനായിരുന്നു ശ്രമം. ഞാനതിന് വഴങ്ങിക്കൊടുക്കാതെയായപ്പോള്‍ പല സിനിമകളില്‍ നിന്നും എന്നെ പുറത്താക്കി. മദ്രാസിലെ വീട്ടില്‍ മദ്യപിച്ച് വന്ന്, നഗ്നനായി ബഹളമുണ്ടാക്കി. അടുത്ത ദിവസം ബഹദൂര്‍ എത്തിയാണ് ഭാസിയെ കൂട്ടിക്കൊണ്ടുപോയതത്രെ.

പാര്‍വ്വതി

മലയാളത്തില്‍ ചില പ്രമുഖ സംവിധായകര്‍ കൂടെ കിടക്കാന്‍ വിളിച്ചിട്ടുണ്ട് എന്ന് നടി പാര്‍വ്വതിയും വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലാണ് ഈ ദുരനുഭവം ഉണ്ടായത്. മറ്റൊരു ഇന്റസ്ട്രിയിലും ഉണ്ടായിട്ടില്ല എന്നും പാര്‍വ്വതി വ്യക്തമാക്കിയിരുന്നു. അത് അവരുടെ അവകാശം പോലെയാണ് ചോദിയ്ക്കുന്നത്. നമ്മുടെ മാന്യമായ സ്വഭാവത്തിലൂടെ അവരെ ഒതുക്കി നിര്‍ത്തുകയാണ് അവിടെ വേണ്ടത എന്ന് പാര്‍വ്വതി പറയുന്നു

ടിസ്‌ക ചോപ്ര

താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബോളിവുഡ് താരം ടിസ്‌ക ചോപ്ര മായാബസാര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് മലയാളത്തിലെത്തിയത്. ബോളിവുഡിലെ ഒരു പ്രമുഖ സംവിധായകന്‍ തന്നെ ഹോട്ടല്‍ മുറിയില്‍ കൂടെ കിടക്കാന്‍ ക്ഷണിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. വളരെ മാന്യമായി ആ സംവിധായകനെ നടി ഒഴിവാക്കുകയും ചെയ്തു.

English summary
Actress who reveals casting couch in Malayalam film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam