For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭാര്യയെ കുറിച്ച് പറഞ്ഞത് കേട്ടാണ് വിവാഹത്തിന് സമ്മതം മൂളിയത്; രണ്ടാം വിവാഹത്തെ കുറിച്ച് യമുന

  |

  കഴിഞ്ഞ വര്‍ഷമാണ് സീരിയല്‍ നടി യമുന റാണി രണ്ടാമതും വിവാഹിതയാവുന്നത്. മൂകാംബികയില്‍ വച്ച് വിവാഹം കഴിച്ചതിന് ശേഷമുള്ള നടിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. എന്നാല്‍ വലിയ രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ നടി രണ്ടാമതും വിവാഹം കഴിച്ചത് ചിലരില്‍ അതൃപ്തിയ്ക്ക് കാരണമായി.

  ചിലര്‍ നടിയെ വിമര്‍ശിക്കുകയും രണ്ടാം വിവാഹത്തെ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ നല്ലൊരു പങ്കാളിയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലായിരുന്നു യമുന. സ്ത്രീകള്‍ക്ക് അത്രത്തോളം പ്രധാന്യം നല്‍കുന്ന ആളാണ് ഭര്‍ത്താവ് ദേവനെന്നാണ് നടി പറയുന്നത്. ഞാനും എന്റാളും എന്ന റിയാലിറ്റി ഷോ യില്‍ പങ്കെടുക്കുമ്പോഴാണ് രണ്ടാം വിവാഹത്തിന് സമ്മതം മൂളിയതിനെ കുറിച്ച് യമുന പറഞ്ഞത്.

  Also Read: സുമിത്രയും രണ്ടാമത് വിവാഹിതയാവുന്നു; പഴയ പ്രണയം സത്യമാവുമ്പോള്‍ സീരിയല്‍ മിന്നിക്കുമെന്ന് പ്രേക്ഷകാഭിപ്രായം

  രണ്ടാമത്തെ വിവാഹത്തിന് ഭര്‍ത്താവായി ദേവേട്ടന്‍ തന്നെ മതി എന്ന് തീരുമാനിച്ച ഘട്ടത്തെ കുറിച്ചാണ് യമുന പറഞ്ഞത്. വിവാഹക്കാര്യം പറഞ്ഞപ്പോള്‍ മക്കള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിനും ഒരു മകള്‍ ഉള്ളതിനാല്‍ പെണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന മൂല്യം എനിക്ക് മനസിലായി. അവരെ നോക്കുന്നത് എങ്ങനെയാവുമെന്നും വ്യക്തമായി. എന്നാല്‍ അദ്ദേഹം ആദ്യ ഭാര്യയെ കുറിച്ച് പറഞ്ഞതും അവര്‍ക്ക് നല്‍കിയ ബഹുമാനവും കേട്ടപ്പോഴാണ് ഇദ്ദേഹത്തെ തന്നെ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നതെന്ന് യമുന പറയുന്നു.

  Also Read: ഡല്‍ഹിയിലെ സംഭവത്തിന് പിന്നാലെ അതിലഭിനയിക്കാന്‍ വിളിച്ചു; ആ വേഷം ഒഴിവാക്കിയതാണെന്ന് നടന്‍ സുധീര്‍ കരമന

  ആദ്യ ഭാര്യയെ ഇത്രയും ബഹുമാനത്തോടെ കാണുന്ന മറ്റൊരു വ്യക്തിയെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അതേ സമയം ആദ്യ ഭാര്യയ്ക്ക് ബഹുമാനം കൊടുക്കേണ്ടത് അല്ലേ എന്നാണ് ദേവന്‍ തിരിച്ച് ചോദിക്കുന്നത്. ഞാന്‍ ഇന്ത്യ മഹാരാജ്യത്ത് വന്ന് തേരാപാര നടക്കുകയാണ്. എന്റെ ആദ്യ ഭാര്യയാണ് മകളെ പൊന്ന് പോലെ നോക്കുന്നത്. അപ്പോള്‍ ഞാനവരെ ബഹുമാനിക്കണം.

  സ്ത്രീകള്‍ക്ക് അത്രയും പ്രധാന്യം നല്‍കുന്ന മനുഷ്യനാണെന്ന് മനസിലായതോടെയാണ് അദ്ദേഹം എന്നെ കൈയ്യില്‍ കൊണ്ട് നടക്കുമെന്ന് തന്നെ മനസിലായി. അതോടെയാണ് എനിക്ക് ദേവേട്ടന്‍ തന്നെ മതിയെന്ന് ഉറപ്പിച്ചതെന്ന് യമുന വ്യക്തമാക്കുന്നു. പിന്നെ കല്യാണം മൂകാംബികയില്‍ വച്ച് നടത്തണമെന്ന ആഗ്രഹമുള്ളതായി ആദ്യമേ പറഞ്ഞിരുന്നു. ഒരു ദിവസം വൈകുന്നേരം വിളിച്ചിട്ട് നമുക്ക് അടുത്താഴ്ച കല്യാണം കഴിക്കാമെന്ന് പറഞ്ഞു.

  രണ്ട് ദിവസം കൊണ്ടൊന്നും കല്യാണം നടത്താന്‍ പറ്റില്ല, ആ സമയത്ത് ഞാന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നില്‍ക്കുകയാണ്. പിന്നെ മൂകാംബികയില്‍ പോയി വിവാഹം ചെയ്യണമെങ്കില്‍ അവിടെയും ചില ഏര്‍പ്പാടുകളൊക്കെ നടത്തേണ്ടതായിട്ടുണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ നടത്തുകയാണെങ്കില്‍ നടത്താം, പിന്നത്തേക്ക് മാറ്റുകയാണെങ്കില്‍ നടക്കില്ലെന്നായി ദേവേട്ടന്‍. അങ്ങനെ സുഹൃത്തായ ഗീരിഷിനെ വിളിച്ച് പറഞ്ഞ് പെട്ടെന്ന് തന്നെ വിവാഹം കഴിക്കുകയായിരുന്നു എന്നാണ് യമുന പറയുന്നത്.

  ദേവൻ്റെയും യമുനയുടെയും വിവാഹത്തിന് സഹായിച്ച ഗിരീഷിനെ കുറിച്ച് യമുന സംസാരിച്ചിരുന്നു. അവർ നാട്ടിൽ ഇല്ലെന്നും ഉണ്ടായിരുന്നെങ്കിൽ ഇവിടെ വന്നേനെ എന്നും പറയുന്നതിനിടയിൽ സർപ്രൈസായി വേദിയിലേക്ക് ഗിരീഷും അദ്ദേഹത്തിൻ്റെ ഭാര്യയും വന്നു. ഇതോടെ സംഭവബഹുലമായ നിമിഷങ്ങളാണ് ഞാനും എൻ്റാളും വേദി സാക്ഷിയായത്.

  Read more about: യമുന
  English summary
  Actress Yamuna Rani Recalls How She Acceptd Hubby Devan's Proposal Goes Vira
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X