For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തടിച്ചി എന്ന് വിളിക്കാന്‍ അവസരം കൊടുക്കില്ല.. വിവാഹം കഴിഞ്ഞിട്ടും ഈ നടിമാരുടെ സൗന്ദര്യ രഹസ്യം ഇതാണ്

  |
  വിവാഹം കഴിഞ്ഞിട്ടും ഈ നടിമാരുടെ സൗന്ദര്യ രഹസ്യം ഇതാണ്

  നായികമാര്‍ക്ക് സിനിമയില്‍ ഏറ്റവുമധികം അത്യാവശ്യമുള്ള കാര്യം സൗന്ദര്യത്തിനൊപ്പം ശരീരഭംഗിയുമാണ്. പ്രസവം കഴിഞ്ഞാല്‍ സ്ത്രീകളുടെ ശരീരഭംഗി നഷ്ടപ്പെടുമെങ്കിലും എന്നും അത് കാത്ത് പരിപാലിക്കാന്‍ പറ്റുന്നതാണ്. അതിന് കുറച്ച് കഠിനാദ്ധ്വാനം വേണമെന്നുള്ളതാണ് ആദ്യ കടമ്പ.

  നായകന്മാര്‍ സിക്‌സ് പാക് സമ്പാദിക്കുമ്പോള്‍ നായികമാര്‍ സൈസ് സീറോ ആവാനുള്ള ഓട്ടത്തിലാണ്. അവിടെയാണ് യോഗയ്ക്കുള്ള പ്രധാന്യം വ്യക്തമാവുന്നത്. പല താരങ്ങളും യോഗയിലൂടെയാണ് അവരുടെ ദിവസം ആരംഭിക്കുന്നത് തന്നെ. ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുകയാണ്. മുന്‍പ് യോഗ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയ കൈയടക്കിയ ചില നടിമാരുണ്ട് ആരൊക്കെയാണെന്ന് നോക്കാം..

  സംയുക്ത വര്‍മ്മ

  സംയുക്ത വര്‍മ്മ

  ബിജു മേനോനുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടിയാണ് സംയുക്ത വര്‍മ്മ. അന്നും ഇന്നും ശാലീന സുന്ദരി എന്ന് മാത്രമേ എല്ലാവരും സംയുക്തയെ വിളിക്കാറുള്ളു. നടിയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അത് ഉടനെ ഉണ്ടാവുകയൊന്നുമില്ലെന്ന് സംയുക്ത തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാനെക്കെ സംയുക്ത എത്താറുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ നടിയുടെ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. പഴയ ഭംഗി നിലനിര്‍ത്താന്‍ സംയുക്തയ്ക്ക് കഴിയുന്നത് യോഗ വഴിയാണ്.

  ലിസി ലക്ഷ്മി

  ലിസി ലക്ഷ്മി

  ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന നടി ലിസി ലക്ഷ്മി സംവിധായകന്‍ പ്രിയദര്‍ശനുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് മകള്‍ കല്യാണി സിനിമ നടിയായിരിക്കുകയാണ്. പ്രായം കൂടി വരികയാണെങ്കിലും പഴയതിനേക്കാളും സുന്ദരിയാണ് ലിസി ഇപ്പോഴും. അതിന് കാരണം യോഗ തന്നെയാണ്. നടിയും യോഗ ചെയ്യുന്നതിന്റെയും വ്യായമങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. സിനിമയിലേക്ക് ഒരു തിരിച്ച് വരവ് ഉണ്ടോ എന്ന് നടി ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും ചെന്നൈയില്‍ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിക്കുകയാണ് നടിയിപ്പോള്‍.

  പൂജ ബത്ര

  പൂജ ബത്ര

  ചന്ദ്രലേഖ, മേഘം, ദൈവത്തിന്റെ മകന്‍ എന്നിങ്ങനെ മലയാളത്തില്‍ വെറും മൂന്ന് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടിയാണ് പൂജ ബത്ര. എന്നാല്‍ മൂന്ന് സിനിമകളിലൂടെ തന്നെ പൂജ കേരളത്തിലെ പ്രിയപ്പെട്ട നടിമാരിലൊരളായി മാറിയിരുന്നു. ബോളിവുഡ് നടിയും മോഡലുമായ പൂജ തന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി യോഗ ചെയ്യുന്നത് പതിവാണ. ഇന്നും ഫിറ്റ് ബോഡി കാത്ത് സൂക്ഷിക്കാന്‍ നടിയ്ക്ക് കഴിയുന്നതിന്റെ രഹസ്യം അതാണ്. ബീച്ചിലും മറ്റും സാഹസികമായി യോഗ ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ വഴി വൈറലാവാറുണ്ട്.

  അമല പോള്‍

  അമല പോള്‍

  മലയാളത്തില്‍ നിന്നും തമിഴിലേക്കും, തെലുങ്കിലേക്കും സജീവമായി മാറിയ നടി അമല പോള്‍ ശരീരഭംഗി കാത്ത് സൂക്ഷിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആളാണ്. യോഗ ചെയ്യുന്നതിന്റെയും മറ്റുമുള്ള ചിത്രങ്ങള്‍ സമൂഹ്യമാധ്യമങ്ങളിലൂടെ നടി തന്നെ പങ്കുവെക്കാറുണ്ടായിരുന്നു. തലകുത്തി നിന്നും മറ്റുമായി വ്യായാമം ചെയ്യുന്ന അമലയുടെ വീഡിയോ അടുത്തിടെ വൈറാലാവുകയും ചെയ്തിരുന്നു.

  ശരണ്യ മോഹന്‍

  ഒരു കാലത്ത് ശാലീന സുന്ദരിയായിരുന്നെങ്കിലും വിവാഹത്തിനും പ്രസവത്തിനും ശേഷം തടി കൂടുന്നത് പതിവാണ്. അതിന്റെ പേരില്‍ ഏറ്റവുമധികം കളിയാക്കലുകള്‍ നേരിടേണ്ടി വന്ന നടിയാണ് ശരണ്യ മോഹന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ചിത്രം സോഷ്യല്‍ മീഡിയയിലൂടെ നടി പുറത്ത് വിട്ടിരുന്നു. ആ ഫോട്ടോയ്ക്ക് താഴെയായിരുന്ന പലരും കളിയാക്കി കൊണ്ടുള്ള കമന്റുകളിട്ടത്. അന്ന് നടിയ്ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ തടിച്ചി എന്ന് വിളിച്ചവര്‍ക്കുള്ള മറുപടി ശരണ്യ കൊടുത്തിരുന്നു. ജിമ്മില്‍ പോയി കഠനിമായി വര്‍ക്കൗട്ട് ചെയ്തും യോഗ പരിശീലിച്ചുമായിരുന്നു നടിയുടെ മാറ്റം.

  English summary
  Actress Yoga photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X