For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രായമുള്ള തടിച്ച സ്ത്രീയെ വേണം, ഞാനന്ന് ചെറുപ്പമാണ്; കടപ്പുറം കാര്‍ത്ത്യാനിയായതിനെ കുറിച്ച് നടി സീനത്ത്

  |

  മലയാള സിനിമയിലും സീരിയലും അനേകം കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് സീനത്ത്. ചെറിയ പ്രായത്തില്‍ നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയ നടി പതിയെ സിനിമയിലേക്കും വേരുറപ്പിച്ചു. നെഗറ്റീവ് വേഷങ്ങളും അമ്മ കഥാപാത്രങ്ങളുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ സീനത്തിന് സാധിച്ചിരുന്നു.

  സീനത്തിന്റെ സിനിമാ കരിയര്‍ എടുത്ത് നോക്കുമ്പോള്‍ തുടക്കകാലത്ത് അഭിനയിച്ച കാര്‍ത്ത്യാനി എന്ന റോളുണ്ടാവും. ഗോഡ്ഫാദര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ ഒരൊറ്റ സീനില്‍ മാത്രമേ വരുന്നുള്ളുവെങ്കിലും അതിന് പിന്നിലുണ്ടായ കഥയെ പറ്റി നടി പറയുകയാണിപ്പോള്‍. നടി സ്വാസിക വിജദയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സീനത്ത്.

  ഗോഡ്ഫാദറിലെ കഥാപാത്രം ഒറ്റ സീനേ ഉണ്ടായിരുന്നുള്ളു. ഒരു പയ്യനെ പിടിച്ച് കൊണ്ട് പോവുന്ന കടപ്പുറത്ത് താമസിക്കുന്ന കാര്‍ത്ത്യാനിയുടെ റോളാണ്. ഞാനന്ന് തീരെ ചെറുപ്പമാണ്. അങ്ങനൊരു റോള്‍ ചെയ്യാന്‍ പറ്റുമോന്ന് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. അന്ന് സിനിമയെ അത്ര സീരിയസായി കണ്ടിട്ടില്ല. എപ്പോഴും ഭംഗിയായി ഇരിക്കുക എന്നതാണ് സിനിമയില്‍ ഇറങ്ങിയത് കൊണ്ട് ഉദ്ദേശിച്ചത്.

  ഇതാണ് റോളെന്ന് പറഞ്ഞപ്പോള്‍ അയ്യേ ഞാന്‍ ചെയ്യില്ലെന്നാണ് പറഞ്ഞത്. വീട്ടില്‍ പറഞ്ഞപ്പോള്‍ സിദ്ദിഖ് ലാലിന്റെ സിനിമയാണ്. എന്തെങ്കിലും ഉണ്ടാവാതെ ഇരിക്കില്ലെന്ന് ചേച്ചി പറഞ്ഞു. അങ്ങനെ പോയി നോക്കാമെന്ന് വിചാരിച്ചു.

  Also Read: ഭാര്യയെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്തത്; അമൃതയോട് ഇഷ്ടം പറഞ്ഞതിനെ കുറിച്ച് ബിഗ് ബോസ് താരം അപര്‍ണ മള്‍ബറി

  ഞാന്‍ അവിടെ പോയി മേക്കപ്പ് ഒക്കെ ഇട്ടു. അപ്പോഴാണ് ആദ്യമായി സിദ്ദിഖ് എന്നെ കാണുന്നത്. അയ്യോ, ഈ റോളിന് ഈ കുട്ടി പറ്റില്ലെന്ന് പറഞ്ഞു. ഈ റോളിന് തടിച്ച്, കുറച്ചൂടെ പ്രായം തോന്നിക്കുന്ന സ്ത്രീയെയാണ് വേണ്ടത്. ഒരാളെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കണ്ടേ എന്നും സിദ്ദിഖ് ചോദിച്ചു. മുടിയൊക്കെ അഴിച്ചിട്ട് മുറുക്കിച്ച് നോക്കാമെന്ന് മേക്കപ്പ്മാനായ മണിയണ്ണന്‍ പറഞ്ഞു.

  Also Read: അവളുടെ വീട്ടുകാര്‍ ആദ്യം കല്യാണത്തിന് സമ്മതിച്ചില്ല; നടി ഗിരിജയെ ഭാര്യയാക്കിയതിനെ കുറിച്ച് നടന്‍ കൊച്ചു പ്രേമൻ

  മുറുക്കി കഴിഞ്ഞപ്പാള്‍ ഇത് അതിനേക്കാളും അബദ്ധമായെന്ന് പറഞ്ഞു. എന്തായാലും ഒരു ഡയലോഗ് നോക്കാമെന്ന് പറഞ്ഞ് അത് എടുത്തു. ആദ്യത്തെ ഷോട്ട് കത്തിയും കൊണ്ട് വരുന്ന ആ സീനാണ്. അത് കണ്ടപ്പോള്‍ തന്നെ സിദ്ദിഖിന് ഇഷ്ടപ്പെട്ടു. അതോടെ ഇന്ന് തന്നെ ഷൂട്ടിങ്ങ് തുടങ്ങാമെന്ന് പറഞ്ഞു. പിന്നെ അടികൊണ്ട് വീഴുന്നൊരു രംഗമുണ്ട്. അത് ചിത്രീകരിക്കാന്‍ നിന്നപ്പോള്‍ അവിടെ ഒത്തിരി ആളുകളുണ്ട്. അവരൊക്കെ ഓരോന്ന് പറഞ്ഞ് എന്നെ പഠിപ്പിക്കുകയാണ്. ഇതിനിടയിലാണ് സിദ്ദിഖ് പാക്കപ്പ് പറഞ്ഞത്.

  Also Read: മറ്റൊരാളെ കൊണ്ട് വരാതെ രക്ഷയില്ല; എന്നിട്ടും വിനയൻ ആ സീൻ കളഞ്ഞില്ല, ഭര്‍ത്താവിൻ്റെ വേഷത്തെ കുറിച്ച് റാണി ശരണ്‍

  ഇന്ന് ആ സീന്‍ എടുക്കുന്നില്ല, നാളെ എടുക്കാമെന്ന് സിദ്ദിഖ് പറഞ്ഞു. അവിടെ ഡയറക്ടര്‍മാരുടെ എണ്ണം കൂടുതലാണ്, നമുക്ക് ഈ രംഗം നാളെ എടുക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ നിലത്ത് വീഴുന്ന ഷോട്ട് പിറ്റേന്ന് രാവിലെയാണ് എടുത്തത്. അടിച്ച് വീഴുന്ന രംഗത്ത് ഞാന്‍ മാത്രമേയുള്ളൂ. പിന്നീട് സിനിമ കണ്ടപ്പോഴാണ് ഇത് ചെയ്തില്ലെങ്കില്‍ നഷ്ടമായേനെ എന്ന് തോന്നിയത്. ആ സിനിമയില്‍ കടല്‍ കാണിക്കുമ്പോഴൊക്കെ ഞാന്‍ അവിടെ എവിടെയോ ഉണ്ടെന്ന് തോന്നുമായിരുന്നുവെന്നും സീനത്ത് പറയുന്നു.

  അഭിനയിക്കാനുള്ള റോളുകള്‍ കിട്ടിയാല്‍ മതിയെന്നേയുള്ളു. പോസിറ്റീവ് കഥാപാത്രങ്ങളേക്കാളും കുറച്ച് വില്ലത്തിയായാലും കുഴപ്പമില്ല, അഭിനയ പ്രാധാന്യമുള്ള വേഷമായിരിക്കണം എന്ന് മാത്രമാണ് നോക്കാറുള്ളത്. സീരിയലുകളില്‍ കൂടുതലായും വില്ലത്തി വേഷമാണ് ചെയ്യുന്നത്. അത് ചെയ്യാന്‍ വലിയ താല്‍പര്യമില്ല. കാരണം സീരിയല്‍ കാണുന്നത് സ്ത്രീകളും കുട്ടികളുമാണ്. സിനിമയില്‍ മറ്റൊരാളെ ഉപദ്രവിക്കാന്‍ കാരണമുണ്ടാവും. സീരിയലില്‍ കാരണമുണ്ടാവില്ലെന്നും നടി വ്യക്തമാക്കുന്നു.

  Read more about: zeenath സീനത്ത്
  English summary
  Actress Zeenath Opens Up About Her Role In Hit Movie Godfather
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X