twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓരോ അടി കിട്ടിയപ്പോഴും ഞാനത് പറഞ്ഞ് കൊണ്ടേയിരുന്നു; അഭിനയിക്കാന്‍ പോയതിന് കിട്ടിയ അടിയെ കുറിച്ച് നടി സീനത്ത്

    |

    മലയാളത്തില്‍ ചെറുതും വലുതുമായി അനേകം വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് സീനത്ത്. വില്ലത്തി വേഷത്തിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടി ഇന്നും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അഭിനയത്തിലേക്കുള്ള തന്റെ അരങ്ങേറ്റം അത്ര സുഖകരമായിരുന്നില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഇളയമ്മ നിലമ്പൂര്‍ ആയിഷയുടെ പിന്തുണയോടെ നാടകത്തില്‍ അഭിനയിച്ചാണ് കരിയര്‍ തുടങ്ങുന്നത്.

    മുസ്ലീം സമുദായത്തില്‍ നിന്നും അഭിനയിക്കാന്‍ വന്നപ്പോള്‍ ലഭിച്ച പ്രതിസന്ധിയെ കുറിച്ചാണ് ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ സീനത്ത് പറയുന്നത്. സഹോദരന്റെ കൈയ്യില്‍ നിന്നും നിര്‍ത്താതെ ലഭിച്ച അടി കിട്ടിയതിന് ശേഷമാണ് താന്‍ അഭിനയിക്കാന്‍ പോയതെന്നാണ് സീനത്ത് വെളിപ്പെടുത്തുന്നത്. വിശദമായി വായിക്കാം..

    കുട്ടിക്കാലത്ത് സ്റ്റേജ് ഉണ്ടാക്കി അവിടെ കഥ എഴുതി അഭിനയിക്കുകയാണ് ചെയ്തിരുന്നത്

    കുട്ടിക്കാലത്ത് എല്ലാവരും ചോറും കറിയും വച്ച് കളിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഞങ്ങള്‍ സ്റ്റേജ് ഉണ്ടാക്കി അവിടെ കഥ എഴുതി അഭിനയിക്കുകയാണ് ചെയ്തിരുന്നത്. ഇതാണ് അയിഷ ഇളയമ്മ കണ്ടത്. മാറി നിന്ന് കണ്ടതിന് ശേഷം അഭിനയിക്കാന്‍ ഇഷ്ടമാണോന്ന് ചോദിച്ചു. എനിക്കും ഭയങ്കര താത്പര്യമായിരുന്നു. പക്ഷേ ആ സാഹചര്യത്തില്‍ മുസ്ലിം കുടുംബത്തില്‍ നിന്നും ഒരു പെണ്‍കുട്ടി അഭിനയത്തിലേക്ക് വരാന്‍ പറ്റിയ സാഹചര്യം ആയിരുന്നില്ല.

    സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തതിന് കാരണം ഈ നടിയാണ്; പ്രമുഖ നടിയെ വിവാഹം കഴിക്കുന്നതിനെ പറ്റി നടൻ പറഞ്ഞത്സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തതിന് കാരണം ഈ നടിയാണ്; പ്രമുഖ നടിയെ വിവാഹം കഴിക്കുന്നതിനെ പറ്റി നടൻ പറഞ്ഞത്

    പെണ്‍കുട്ടികള്‍ അഭിനയിക്കാന്‍ പോവുന്നത് ശരിയല്ല. കല്യാണം വരില്ലെന്ന് ഒക്കെയാണ് സഹോദരന്‍ ചിന്തിച്ചിരുന്നത്

    ആയിഷ ഇളയമ്മയുടെ കാലത്ത് അതിലും ഭയങ്കരമായിരുന്നു. അവര്‍ക്ക് സ്റ്റേജില്‍ കല്ലേറ് വരെ കിട്ടിയിട്ടുണ്ട്. പിന്നെ എന്റെ അമ്മാവന്‍ കഥ എഴുതുന്ന ആളായിരുന്നു. പക്ഷേ എനിക്ക് പുറത്തിറങ്ങാന്‍ പറ്റുന്ന അവസ്ഥയല്ല. ഇളയമ്മയോട് പറഞ്ഞ് അഭിനയിക്കാന്‍ തീരുമാനിച്ചു.

    അങ്ങനെ 'ഈശ്വരന്‍ അറസ്റ്റില്‍' എന്നൊരു നാടകം ചെയ്തു. പക്ഷേ എന്റെ സഹോദരന് അതില്‍ വലിയ എതിര്‍പ്പാണ്. ഒരിക്കലും പെണ്‍കുട്ടികള്‍ അഭിനയിക്കാന്‍ പോവുന്നത് ശരിയല്ല. കല്യാണം വരില്ലെന്ന് ഒക്കെയാണ് സഹോദരന്‍ ചിന്തിച്ചിരുന്നത്.

    രാജകുടുംബമായ ക്രിക്കറ്റ് താരവുമായി പ്രണയത്തിലായി; നടി മാധുരി ദീക്ഷിതിന്റെ പ്രണയം തകര്‍ന്നതിന് കാരണമിത്രാജകുടുംബമായ ക്രിക്കറ്റ് താരവുമായി പ്രണയത്തിലായി; നടി മാധുരി ദീക്ഷിതിന്റെ പ്രണയം തകര്‍ന്നതിന് കാരണമിത്

    സഹോദരന്‍ വീട്ടില്‍ ഇല്ലാത്ത ദിവസമാണ് ഞാന്‍ റിഹേഴ്സലിന് പോവുന്നത്

    സഹോദരന്‍ വീട്ടില്‍ ഇല്ലാത്ത ദിവസമാണ് ഞാന്‍ റിഹേഴ്സലിന് പോവുന്നത്. നാടകം സ്റ്റേജില്‍ കയറുന്നതിന് രണ്ട് ദിവസം മുന്‍പാണ് സഹോദരന്‍ വന്നത്. ഇളയമ്മ പെങ്ങളെയും കൊണ്ട് നടക്കാന്‍ തുടങ്ങിയെന്ന് ഒരു ബന്ധു പറഞ്ഞു. അങ്ങനെ നാടകത്തിന് എന്നെ വിട്ടില്ല. അന്ന് ഒരുപാട് കരഞ്ഞു. എനിക്ക് പകരം മറ്റൊരാളെ കൊണ്ട് അന്ന് അഭിനയിപ്പിച്ചു.

    അമ്മായിയമ്മയെ പേടിയാണ്, ദീപികയുടെ അമ്മയില്‍ നിന്നും ശക്തമായ താക്കീത് ഉണ്ടെന്ന് നടന്‍ രണ്‍വീര്‍ സിംഗ്അമ്മായിയമ്മയെ പേടിയാണ്, ദീപികയുടെ അമ്മയില്‍ നിന്നും ശക്തമായ താക്കീത് ഉണ്ടെന്ന് നടന്‍ രണ്‍വീര്‍ സിംഗ്

     കുറച്ച് കാലം കഴിഞ്ഞപ്പോള്‍ സ്‌കൂളില്‍ ഒരു ഡാന്‍സ് പ്രോഗ്രാമിന് ചേര്‍ന്നു

    കുറച്ച് കാലം കഴിഞ്ഞപ്പോള്‍ സ്‌കൂളില്‍ ഒരു ഡാന്‍സ് പ്രോഗ്രാമിന് ചേര്‍ന്നു. പക്ഷെ അതിന് തിരഞ്ഞെടുത്ത പാട്ട് കള്ള് കുടിയെ പറ്റി പറയുന്നത്. അന്ന് ഹാര്‍മോണിയം വായിക്കാന്‍ വന്നത് എന്റെ അമ്മാവാനാണ്. അദ്ദേഹം പാട്ട് കേട്ടതോടെ അത് ചെയ്യാന്‍ സമ്മതിച്ചില്ല. അങ്ങനെ അതും ഒഴിവായി. പിന്നെ കുറേ കാലം കഴിഞ്ഞ് സ്നേഹ ബന്ധം എന്ന നാടകത്തില്‍ അവസരം ലഭിച്ചു. അന്ന് സഹോദരന്‍ വീട്ടിലില്ല. എന്റെ അമ്മാവന്‍ ആണ് അത് എഴുതിയത്.

     ആ നാടകം റിഹേഴ്സല്‍ എല്ലാം കഴിഞ്ഞ് സ്റ്റേജില്‍ കയറി

    ആ നാടകം റിഹേഴ്സല്‍ എല്ലാം കഴിഞ്ഞ് സ്റ്റേജില്‍ കയറി. ഞാന്‍ നാടകം അവതരിപ്പിക്കുന്ന ദിവസം ആങ്ങള വീട്ടിലെത്തി. അദ്ദേഹം ദൂരെ മാറി നിന്ന് നാടകം കണ്ടു. എല്ലാം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ വടിയുമായി എന്നെയും കാത്തിരിക്കുകയാണ്. വീട്ടില്‍ കയറിയതും അടിയോട് അടിയാണ്.

    നിന്നോട് പോവരുത് എന്ന് പറഞ്ഞതല്ലേ എന്ന് ചോദിച്ചുകൊണ്ട് നന്നായി അടി കിട്ടി. ഓരോ അടി കിട്ടുമ്പോഴു, എനിക്ക് അഭിനയിക്കണമെന്ന് തന്നെ ഞാന്‍ പറഞ്ഞോണ്ടിരുന്നു. അവസാനം അടി നിര്‍ത്താതെ വന്നതോടെ ഞാന്‍ ശ്വാസം കിട്ടാത്തത് പോലെ ഞാന്‍ അഭിനയിച്ചു. അങ്ങനെ അടി നിന്നു, ഉമ്മ കരയാനും തുടങ്ങി.

    Recommended Video

    Dr. Robin Fans: റോബിൻ ഫാൻസ് നിമിഷയെയും കൂട്ടരെയും കൂകി വിളിക്കുന്ന ദൃശ്യങ്ങൾ | *BiggBoss
    പിന്നീടുള്ള എന്റെ കലാജീവിതത്തിന് ഏറ്റവും അധികം പിന്തുണച്ചത് ഈ സഹോദരനാണ്

    അതിന് ശേഷം നേരെ ഇളയമ്മയുടെ അടുത്ത് ചെന്നു. 'ഞാന്‍ പറഞ്ഞിട്ട് അവള്‍ കേള്‍ക്കുന്നില്ല. ഇനി കലാരംഗത്ത് ഇറക്കാനുള്ള ഉത്തരവാദിത്വം നിങ്ങളുടേതാണ്. അവിടെ നിന്ന് എന്തെങ്കിലും ചീത്തപ്പേര് ഉണ്ടായാലും അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ ഏറ്റെടുക്കണം' എന്ന് പറഞ്ഞാണ് എന്നെ കൊണ്ട് ചെന്ന് ആക്കിയത്. പിന്നീടുള്ള എന്റെ കലാജീവിതത്തിന് ഏറ്റവും അധികം പിന്തുണച്ചത് ഈ സഹോദരന്‍ തന്നെയാണെന്നും സീനത്ത് പറഞ്ഞു

    Read more about: zeenath സീനത്ത്
    English summary
    Actress Zeenath Opens Up About Her Struggles In Acting Career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X