»   » വിദേശത്ത് ജോലി ചെയ്യുന്ന യുവാക്കള്‍ നിര്‍ബന്ധം, നടിമാരുടെ ചില മുന്‍കരുതലുകള്‍

വിദേശത്ത് ജോലി ചെയ്യുന്ന യുവാക്കള്‍ നിര്‍ബന്ധം, നടിമാരുടെ ചില മുന്‍കരുതലുകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്നു പല നടിമാരും ഇപ്പോള്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടിലാണ്. ഭര്‍ത്താവിന് ജോലി വിദേശത്തായിരിക്കും. അതുകൊണ്ട് തന്നെ കുടുംബത്തിന് പ്രാധാന്യം നല്‍കി ജീവിക്കാനെന്ന താത്പര്യത്തോടെ ഭര്‍ത്താവിനൊപ്പം പലരും വിദേശത്തേക്ക് പോയി.

എന്നാല്‍ നടിമാര്‍ വിദേശത്തേക്ക് പോയതോടെ നഷ്ടം മലയാള സിനിമയ്ക്ക് തന്നെയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്നത്. പലനടിമാരും തിരിച്ചു വരുമെന്ന് പറയുന്നുണ്ട്. എങ്കിലും ഈ നീണ്ട ഇടവേള പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു.

മറ്റൊന്നിലേക്ക് വരാം. വിദേശത്ത് ജോലി ചെയ്യുന്ന യുവാക്കളെ നടിമാര്‍ മനപ്പൂര്‍വ്വം വിവാഹം കഴിക്കുന്നുവെന്നതാണ് മറ്റൊരു കാര്യം. അതിന് പിന്നില്‍ നടിമാരുടെ ചില മുന്‍കരുതലുകളാണ്. വിവാഹത്തിന് ശേഷം സ്വസ്തമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. മറ്റൊന്ന് സിനിമയ്ക്കുള്ളിലെ വിവാഹം വിവാഹമോചനത്തില്‍ എത്തിക്കുന്നു. ഇത് ചിലപ്പോള്‍ തെറ്റിദ്ധാരണ മാത്രമായിരിക്കാം. കാണൂ.. വിവാഹത്തിന് ശേഷം സ്വദേശം വിട്ട് പോയ നടിമാര്‍

രസികന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തിയ സംവൃത

രസികന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തിയ നടിയാണ് സംവൃത സുനില്‍. ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്‌സാണ് ഒടുവില്‍ ചെയ്തത്. യുഎസില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന അഖില്‍ ജയരാജിനെയാണ് സംവൃത വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം നടി ഭര്‍ത്താവ് അഖില്‍ ജയരാജിനൊപ്പം വിദേശത്താണ്.

ബാലതാരമയി സിനിമയില്‍ എത്തി

ബാലതാരമയി സിനിമയില്‍ എത്തിയ നടി ദിവ്യ ഉണ്ണിയെ നായികയായി പരിചയപ്പെടുത്തുന്നത് സംവിധായകന്‍ വിനയനാണ്. കല്യാണ സൗഗന്ധികമാണ് ദിവ്യ ഉണ്ണി നായികയായി എത്തിയ ആദ്യ ചിത്രം. 2002ലാണ് സുധീര്‍ ശേഖരനും ദിവ്യ ഉണ്ണിയും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം നടി വിദേശത്തായിരുന്നു. അര്‍ജുനും മീനാക്ഷിയുമാണ് മക്കള്‍.

തൃശ്ശൂരിലെ സിറിയന്‍ ക്രിസ്ത്യന്‍ ഫാമിലി

തൃശ്ശൂരിലെ സിറിയന്‍ ക്രിസ്ത്യന്‍ ഫാമിലിയിലാണ് ഗോപികയുടെ ജനനം. ഡോക്ടര്‍ അജിലേഷ് ചാക്കോയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തിന് ശേഷം നോര്‍ത്തേണ്‍ ഐലന്റിലാണ്. 2002ല്‍ പുറത്തിറങ്ങിയ പ്രണയമണി തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്.

ശ്യാം രാധകൃഷ്ണനുമായുള്ള വിവാഹം

2008ലായിരുന്നു കനികയും ശ്യാം രാധകൃഷ്ണനും തമ്മിലുള്ള വിവാഹം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ശ്യാം. വിവാഹത്തിന് ശേഷം ഇരിവരും യുഎസിലായിരുന്നു.

സംവിധായകന്‍ വിനയന്‍ പരിചപ്പെടുത്തിയ നടി

സംവിധായകന്‍ വിനയന്‍ പരിചപ്പെടുത്തിയ നടിയാണ് കാര്‍ത്തിക മാത്യു. 2009ലായിരുന്നു മെഡിക്കല്‍ ഓഫീസറായ മെറിനും കാര്‍ത്തികയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ശേഷം ഇരുവരും യുഎസിലായിരുന്നു.

മലയാള സിനിമയിലെ പ്രമുഖ നടന്മാര്‍കൊപ്പം അഭിനയിച്ചു

കഥാപുരുഷന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തി. തുടര്‍ന്ന് മലയാള സിനിമയിലെ പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കൂടാതെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. രാഹുല്‍ പവനനാണ് അഭിരാമിയെ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം യുഎസിലായിരുന്നു. ഇപ്പോള്‍ അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെ അഭിരാമി സിനിമയിലേക്ക് തിരിച്ച് എത്തി.

ന്യൂയോര്‍ക്കിലെ ഒരു മലയാളി കുടുംബം

ന്യൂയോര്‍ക്കിലെ ഒരു മലയാളി കുടുംബത്തിലേക്കാണ് മാധുവിനെ വിവാഹം കഴിച്ച് കൊണ്ടുപോയിരിക്കുന്നത്. 1999ലായിരുന്നു വിവാഹം. അന്നയും ജോണുമാണ് മക്കള്‍.

വിവാഹത്തിന് ശേഷം ശാന്തി കൃഷ്ണ

ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി ബജോര്‍ ശിവദാസനുമായുള്ള വിവാഹ ശേഷം യുഎസിലായിരുന്നു.

ക്ലാസ്സ്‌മേറ്റ്‌സിലെ റസിയ

ക്ലാസ്സ്‌മേറ്റ്‌സിലൂടെ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി. അഭില്‍ കൃഷ്ണയുമായുള്ള വിവാഹത്തിന് ശേഷം നടി ദുബായിലാണ്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം.
സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Actresses who went to Abroad after Marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam