അപ്പോള്‍ കെട്ടുന്നില്ലെന്നാണ് പറഞ്ഞത്! ഇപ്പോള്‍ അങ്ങനെയല്ല, വിവാഹക്കാര്യം പറഞ്ഞ് ആദില്‍ ഇബ്രാഹിം

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകനായിട്ടെത്തിയ താരമാണ് ആദില്‍ ഇബ്രാഹിം. ഒത്തിരി ആരാധികമാരുള്ള ആദില്‍ കഴിഞ്ഞ ദിവസം വിവാഹിതനായിരിക്കുകയാണ്. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ആയിരുന്നു കുടുംബാംഗഭങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ആദിലിന്റെ വിവാഹം നടന്നത്.

വിവാഹ വാര്‍ത്ത പങ്കുവെച്ച് കൊണ്ട് ആദില്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച രസകരമായ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. 'അപ്പോള്‍ കെട്ടുന്നില്ലന്നല്ലെ പറഞ്ഞോള്ളു. ഇപ്പോള്‍ കെട്ടില്ലെന്ന് പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഔദ്യോഗികമായി വിവാഹിതനായി. വനിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ഥനയും ഞങ്ങള്‍ക്ക് ഉണ്ടാവണം'. എല്ലാവരോടും സ്‌നേഹത്തോടെ ആദില്‍- നമിത എന്നും താരം പറയുന്നു.

adil-ibrahim-photo

ഈ പോസ്റ്റിന് പിന്നിലെ കാര്യം നേരത്തെ താന്‍ വിവാഹം കഴിക്കുന്നില്ലെന്ന് ആദില്‍ പറഞ്ഞതാണ്. ആദിലിന്റെ സഹോദരന്റെ വിവാഹം മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയിരുന്നു. അനിയന്റെ വിവാഹമായതിനാല്‍ ആദില്‍ എന്ത് കൊണ്ട് വിവാഹിതനാവുന്നില്ലെന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍ സഹോദരന്റെ വിവാഹത്തിന് 'ഇല്ലാ ചോദിക്കണ്ട ഞാന്‍ ഇപ്പോള്‍ കെട്ടുന്നില്ല'... എന്നെഴളുതിയ ഒരു തൊപ്പി ധരിച്ച് കൊണ്ടായിരുന്നു ആദില്‍ എത്തിയത്.

അത് പറഞ്ഞ് കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ആദില്‍ വിവാഹിതനായതോടെ പഴയ പോസ്റ്റിനെ കുറിച്ച് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നതിന് മുന്‍പ് തന്നെ താരം ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്. എന്തായാലും പുതിയ താരദമ്പതികള്‍ക്ക് ആശംസ അറിയിച്ച് കൊണ്ട് ആരാധകര്‍ എത്തിയിരിക്കുകയാണ്.

ആദിലിന്റെ പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X